Connect with us

അന്ന് മമ്മൂട്ടി പോലും തെറ്റിദ്ധരിച്ചു; സംവിധാനത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചു !! പക്ഷെ സത്യമറിഞ്ഞപ്പോൾ…. ഭദ്രൻ പറയുന്നു…

Interviews

മാസ്സും ക്ലാസും ചേർന്ന ചിത്രങ്ങളുടെ തോഴനാണ് ഭദ്രന്‍. ആ പേര് കേൾക്കുമ്പോൾ തന്നെ ഓർമ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് സ്ഫടികം തന്നെ ആയിരിക്കും. മോഹന്‍ലാലിനെ മാത്രമല്ല മമ്മൂട്ടിയെ നായകനാക്കിയും അദ്ദേഹം സിനിമയൊരുക്കിയിട്ടുണ്ട്. ഏറെ ആസ്വദിച്ചും കഷ്ടപ്പെട്ടുമാണ് താന്‍ മമ്മൂട്ടിയെ നായകനാക്കി ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന ചിത്രമൊരുക്കിയതെന്ന് അദ്ദേഹം പറയുന്നു.

വൻ ഹിറ്റായിരുന്നു ആ ചിത്രം. മമ്മൂട്ടിയുടെ കരിയരിലെ മികച്ച സിനിമകളിൽ ഒന്ന് കൂടിയാണത്. ചിത്രം വമ്പൻ ഹിറ്റായിരുന്നുവെങ്കിലും ചിത്രീകരണ സമയത്ത് താൻ അനുഭവിച്ച ടെൻഷൻ വളരെ വലുതായിരുന്നുവെന്ന് സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഒരിടയ്ക്ക് മമ്മൂട്ടിയും തന്നെ തെറ്റിദ്ധരിച്ചിരുന്നുവെന്നും സിനിമയുടെ സംവിധായക സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. രതീഷായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പറഞ്ഞ ഡേറ്റിന് സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ തന്റെ കഴിവുകേടാണെന്നായിരുന്നു മറ്റുള്ളവർ വ്യാഖ്യാനിച്ചിരുന്നത്.

സിനിമയ്ക്കായി കരുതി വെച്ചിരുന്ന പണം രതീഷ് മറ്റ് പല കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു. ഇതിന് ശേഷമാണ് ഭദ്രന്‍ കാശ് ധൂര്‍ത്തടിക്കുന്ന സംവിധായകനാണെന്ന ശ്രുതി നിര്‍മ്മാതാക്കള്‍ക്കിടയില്‍ പ്രചരിച്ചത്. ഇതോടെ മമ്മൂട്ടിയും അത് വിശ്വസിച്ചു. അദ്ദേഹത്തെ മറ്റ് പലരും ചേർന്ന് അത് വിശ്വസിപ്പിച്ചു. പക്ഷെ, എല്ലാം അറിഞ്ഞപ്പോൾ സംഭവം കൂളായി.

പുറംലോകത്തിന് അറിയാത്ത തരത്തില്‍ നിരവധി ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയതോടെ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Director Badran about Mammootty

Continue Reading
You may also like...

More in Interviews

Trending

Recent

To Top