ആഷിഖ് അബുവിന്റെ വൈറസിൽ നിന്നും കാളിദാസ് ജയറാം പിന്മാറിയോ? വാർത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കാളിദാസ്.

ആഷിഖ് അബുവിന്റെ വൈറസിൽ നിന്നും കാളിദാസ് ജയറാം പിന്മാറിയോ? വാർത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കാളിദാസ്.
നിപ്പ പ്രമേയമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന ചെയ്യുന്ന ചിത്രമാണ് വൈറസ്. കാളിദാസ് ജയറാം, രേവതി, റിമ കല്ലിങ്കൽ, ആസിഫ് അലി, ടോവിനോ തോമസ്, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻ താര നിരയാണ് ചിത്രത്തിലുള്ളതെന്ന് ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിൽ നിന്നും നായകനായ കാളിദാസ് പിന്മാറിയെന്ന വാർത്തകൾ വന്നിരുന്നു. പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും വാർത്തകൾ പ്രചരിച്ചു.
മറുപടിയുമായി കാളിദാസ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ നിന്നും താൻ പിന്മാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കാളിദാസ് പറഞ്ഞു.
ആഷിഖ് അബുവിന്റെ നിർമ്മാണ കമ്പനിയായ ഒ പി എം ആണ് ചിത്രം നിർമ്മിക്കുന്നത്. വരത്തന് തിരക്കഥ ഒരുക്കിയ സുഹാസ്, ഷർഫു എന്നിവർക്കൊപ്പം കെ എൽ 10 പത്ത് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മുഹ്സിൻ പരാരിയും ചേർന്നാണ് വൈറസിന്റെ രചന.
ജിത്തു ജോസഫിന്റെ ചിത്രത്തിലാണ് കാളിദാസ് ഇപ്പോൽ അഭിനയിക്കുന്നത്. ഡേറ്റ് പ്രശ്നം മൂലമാണ് കാളിദാസ് പിന്മാറിയതെന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. മിഥുൻ മാനുവലിന്റെ പുതിയ ചിത്രം അർജന്റീന ഫാൻസ്, അൽ ഫോൻസ് പുത്രന്റെ പ്രോജക്ട്, മഞ്ജു വാര്യർ അഭിനയിക്കുന്ന സന്തോഷ് ശിവൻ ചിത്രം എന്നിവയാണ് കാളിദാസിന്റെ മറ്റ് പ്രോജക്ടുകൾ.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...