
Breaking News
രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി!
രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി!
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയതിന് പിന്നാലെയാണ് രഞ്ജിനി സിംഗിൾ ബെഞ്ചിന് മുൻപാകെ ഹർജി സമർപ്പിച്ചത്. സ്വകാര്യതയെ ബാധിക്കുന്നുവെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് സിംഗിൾ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് നടി. നടിയ്ക്ക് വേണ്ടി ഹാജരായത് സുപ്രീം കോടതി മുതുർന്ന അഭിഭാഷൻ മുകുൾ റോത്തഗി ആണ്. റിപ്പോർട്ട് പുറത്തുവിടാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിട്ടുണ്ട്.
മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനിൽക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്.
രഞ്ജിനിയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹർജി പരിഗണിക്കവെ ഹൈക്കോടതിയിൽ പറഞ്ഞു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വിവരം. മോഷ്ടാക്കളെ തടയാന് ശ്രമിക്കുന്നതിനിടെയാണ് നടന്...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
2016ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലൂടെ വൻ ജനപ്രീതി നേടിയ നടനാണ് അരിസ്റ്റോ...
മലയാളികളുടെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ ആശുപത്രിയിൽ. അ്ദദേഹത്തിന്റെ നില അതീവ ഗുരുതരമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ കോഴിക്കോട്ടെ...
മലയാളക്കരയിൽ വരെ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് അല്ലു അർജുൻ. ആര്യ മുതൽ പുഷ്പ വരെയുള്ള ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ...