Connect with us

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ!; പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്

Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ!; പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ!; പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന്

കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി സർക്കാർ. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് റിപ്പോർട്ട് കൈമാറിയത്. പിന്നാലെ പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് നടക്കുമെന്നും വിവരമുണ്ട്.

രണ്ടാഴ്ച്ചക്കുള്ളിൽ പ്രത്യേക സംഘം സർക്കാരിന് ആക്ഷൻ ടേക്കൺ റിപ്പോർട്ടും സമർപ്പിക്കണം. ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം നേരിട്ടത്. വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്.

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹ‍ർജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.

അതേസമയം, മലയാള സിനിമാ വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ പരമ്പര ആരംഭിക്കുമെന്ന് മലയാള നടിമാരുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ പരമ്പരയുടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനായി ‘എല്ലാവർക്കും കരാർ’ എന്ന നിർദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ഡബ്ല്യു.സി.സി.

സിനിമാപെരുമാറ്റച്ചട്ടത്തിലെ അഞ്ച് പ്രധാന നിർദേശങ്ങളിൽ ആദ്യത്തേതാണ് ഇത്. അഭിനേതാക്കൾ ഉൾപ്പടെയുള്ള എല്ലാവർക്കും കരാർ കൊണ്ടുവരണമെന്ന് ഡബ്ല്യു.സി.സി. നിർദേശിക്കുന്നു. ‘പോഷ്’ ക്ലോസ് എല്ലാ കരാറിലും വേണമെന്നും കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള നിർദേശം വേണമെന്നും ഡബ്ല്യു.സി.സി. ചൂണ്ടിക്കാട്ടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യു.സി.സിയുടെ നീക്കം. കഴിഞ്ഞ ദിവസം, മലയാള നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേത്. രാഷ്ട്രീയം കലർത്താതെ അവർക്ക് പിന്തുണ നൽകണം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending