News
ലൈം ഗിക അതിക്രമങ്ങൾക്കെതിരെ നടികർ സംഘം; കു റ്റക്കാരെന്ന് കണ്ടെത്തിയാൽ 5 വർഷം വിലക്ക്, ഇരകൾക്ക് നിയമപോരാട്ടത്തിന് സഹായം!
ലൈം ഗിക അതിക്രമങ്ങൾക്കെതിരെ നടികർ സംഘം; കു റ്റക്കാരെന്ന് കണ്ടെത്തിയാൽ 5 വർഷം വിലക്ക്, ഇരകൾക്ക് നിയമപോരാട്ടത്തിന് സഹായം!
വലിയ കോളിളക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതിരിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും കർണാടകയിലുമെല്ലാം ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ ഇതിന് മുന്നോടിയായി ലൈം ഗിക അതിക്രമങ്ങളിൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം.
ലൈം ഗിക അതിക്രമ പരാതികൾ അന്വേഷിക്കാൻ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു. കു റ്റക്കാരെന്ന് കണ്ടെത്തിയാൽ തമിഴ് സിനിമയിൽ നിന്നും അഞ്ച് വർഷം വിലക്കുകയും ഇരകൾക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികർ സംഘം നൽകുകയും ചെയ്യും.
ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ ആദ്യം പരാതി നൽകേണ്ടത് സംഘടനയ്ക്കാണ്. പരാതികൾ അറിയിക്കാൻ പ്രത്യേക ഇമെയിലും ഫോൺ നമ്പറും ഏർപ്പെടുത്തി. ജനറൽ സെക്രട്ടറി വിശാൽ, പ്രസിഡന്റ് നാസർ, ട്രഷറർ കാർത്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.
അതേസമയം, അഡ്ജസ്റ്റ്‌മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം എന്നാണ് വിശാൽ അടുത്തിടെ പറഞ്ഞത്.
സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ. തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷ അനുഭവിക്കണം. 20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ.
എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് പരിശോധിക്കണം. തമിഴ് സിനിമയിലെ സ്ത്രീകൾ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം.
മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കും എന്നാണ് വിശാൽ പറഞ്ഞിരുന്നത്.