Connect with us

എന്തിനാണ് സിനിമാ കോൺക്ലേവ്, വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുത്; നടി രഞ്ജിനി

Actress

എന്തിനാണ് സിനിമാ കോൺക്ലേവ്, വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുത്; നടി രഞ്ജിനി

എന്തിനാണ് സിനിമാ കോൺക്ലേവ്, വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുത്; നടി രഞ്ജിനി

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് റിപ്പോർട്ട്പുറത്ത് എത്തിയത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്ത് വന്നിരുന്നത്.

ഇപ്പോഴിതാ വിവാ​ദങ്ങൾക്ക് പിന്നാലെ സർക്കാർ നടത്തുന്ന സിനിമ കോൺക്ലേവിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി. കോൺക്ലേവ് വിളിച്ചുചേർത്ത് ചർച്ച ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുകയാണ് വേണ്ടത്. എന്തിനാണ് സിനിമാ കോൺക്ലേവ്. വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുത്.

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പ്രശ്ന പരിഹാരത്തിനായി ശക്തമായ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ഇപ്പോൾ നടത്തുന്ന സിനിമ കോൺക്ലേവ് അനാവശ്യമാണ്. സിനിമ മേഖലയിലെ തീരുമാനത്തേക്കൾ ശക്തമല്ലേ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാർശകൾ എന്നും രഞ്ജിനി ഫേസ്ബുക്കിൽ എഴുതി.

അതേസമയം, സിനിമാ കോൺക്ലേവ് മാറ്റിയേക്കുമെന്നും വിവരമുണ്ട്. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഗോവൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനാലാണ് കേൺക്ലേവ് മാറ്റിയതെന്നാണ് വിവരം. നവംബർ 20 മുതൽ 28 വരെയാണ് ഫിലിം ഫെസ്റ്റിവൽ.

കേരളീയം, ഐഎഫ്എഫ്കെ എന്നിവ ഡിസംബറിൽ നടക്കുന്നതിനാൽ കോൺക്ലേവ് ജനുവരിയിലേയ്ക്ക് മാറ്റുമെന്നും വിവരമുണ്ട്. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോൺക്ലേവ് നടത്താൻ ലക്ഷ്യമിടുന്നത്.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങളും സർക്കാർ കേസെടുക്കാൻ മടിക്കുന്നുവെന്ന ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കോൺ​ക്ലേവിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു.

More in Actress

Trending