Connect with us

റിപ്പോർട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചു, ലൈം ഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകൾ; സർക്കാർ അട്ടിമറി നടത്തിയെന്ന് ആരോപണം

Malayalam

റിപ്പോർട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചു, ലൈം ഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകൾ; സർക്കാർ അട്ടിമറി നടത്തിയെന്ന് ആരോപണം

റിപ്പോർട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചു, ലൈം ഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകൾ; സർക്കാർ അട്ടിമറി നടത്തിയെന്ന് ആരോപണം

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തെത്തിയത്. സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്. എന്നാൽ നിരവധി വിമർശനങ്ങളും വിവാദങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ വീണ്ടും സർക്കാർ അട്ടിമറി നടത്തിയെന്ന് ആരോപണം ഉയർന്നിരിക്കുക ആണ്.

റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷൻ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും, ഒഴിവാക്കണം എന്നുപറഞ്ഞ ഭാ​ഗം ഉൾപ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ പ്രശ്നം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പാരഗ്രാഫ് 96 ഉം, 165 മുതൽ 196 വരെയും അനുബന്ധവും ഒഴികെ ബാക്കിയെല്ലാം പുറത്ത് വിടാനാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

മാത്രമല്ല, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അത് ഏതാണെന്നു തീരുമാനിച്ചു പട്ടികയുണ്ടാക്കി അപേക്ഷകർക്ക് നൽകണമെന്നും അതും കൊടുക്കാതിരിക്കാമെന്നും കമ്മീഷൻ വിധിയിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിൽ 97 മുതൽ 108 വരെയുള്ള പാരഗ്രാഫുകൾകൂടി ഒഴിവാക്കിയാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.

കമ്മീഷന്റെ ആദ്യത്തെ ഉത്തരവിൽ പറഞ്ഞിരിക്കുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലുള്ളവയല്ല ഇപ്പോൾ ഒഴിവാക്കിയതെന്നതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. പുറത്തുവിട്ട റിപ്പോർട്ടിൽ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണ്.

‘മുന്നിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ലൈം ഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുൻപാകെ പറയപ്പെട്ടു’- എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അഡ്വക്കേറ്റ് ഹരീഷ് വാസുദേവനാണ് റിപ്പോർട്ടിലെ പ്രധാന ഭാഗം പൂഴ്ത്തിവെച്ചുവെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് വിഷയം വിവാദങ്ങളിലേയ്ക്ക് നടന്നത്.

Continue Reading
You may also like...

More in Malayalam

Trending