
Interviews
തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച ആളാരാണെന്നറിഞ്ഞപ്പോൾ വലിയ ഷോക്കായിരുന്നു !! വെളിപ്പെടുത്തലുമായി ഭാമ…..
തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച ആളാരാണെന്നറിഞ്ഞപ്പോൾ വലിയ ഷോക്കായിരുന്നു !! വെളിപ്പെടുത്തലുമായി ഭാമ…..

തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച ആളാരാണെന്നറിഞ്ഞപ്പോൾ വലിയ ഷോക്കായിരുന്നു !! വെളിപ്പെടുത്തലുമായി ഭാമ…..
മലയാള സിനിമയ്ക്ക് ലോഹിതദാസ് സമ്മാനിച്ച നായികയാണ് ഭാമ. അഭിനയമികവും സൗന്ദര്യവും കൈമുതലായുണ്ടായിരുന്ന ഭാമ പിന്നീട് ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചു. എന്നാൽ കുറച്ചു കാലമായി ഭാമയ്ക്ക് മികച്ച വേഷങ്ങളോ അവസരങ്ങളോ ലഭിക്കുന്നില്ല. ഇതിനു പിന്നിൽ മലയാള സിനിമയിൽ തന്നെയുള്ള ചിലരാണെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഒരു പ്രമുഖ വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഭാമ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തന്നെ സിനിമയിൽ നിന്ന് ചിലർ മാറ്റി നിർത്താൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ ശരിയാണെന്നാണ് ഭാമ പറയുന്നത്. ഇത് ഈ അടുത്ത തുടങ്ങിയതല്ലെന്നും ‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ സംവിധായകൻ സജി സുരേന്ദ്രനെ വിളിച്ച് ചിലർ തന്നെ സിനിമയിൽ നിന്ന് മാറ്റാൻ പറഞ്ഞിരുന്നുവെന്നും ഭാമ അഭിമുഖത്തിൽ വെളിപ്പെടുത്തി.
എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞുവെന്ന് സജി സുരേന്ദ്രൻ മറുപടി നൽകിയപ്പോൾ ഭാമ തലവേദനയാകും എന്നാണത്രെ ആ പ്രമുഖ വ്യക്തി പറഞ്ഞത്. എന്നാൽ സജി സുരേന്ദ്രൻ ഇത് മുന്നോട്ട് പോകുകയായിരുന്നെന്നും സജി അടക്കം നിരവധി പേർ ഈ കാര്യം തന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്നും ഭാമ പറഞ്ഞു.
സംവിധായകൻ വി.എം വിനുവിനെ വിളിച്ചും ഇത്തരത്തിൽ എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ ഒരാൾ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആ ആളുടെ പേര് പറഞ്ഞപ്പോൾ തൻ ശെരിക്കും ഷോക്കായെന്നും ഭാമ പറയുന്നു. എന്നാൽ ആ ആളാരാണെന്ന് വെളിപ്പെടുത്താൻ ഭാമ തയ്യാറായില്ല.
Actress Bhama about her problems and the person behind
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...