Connect with us

അത്രയും സമാധാനമുള്ള ഒരിടം. പോസിറ്റീവ് വൈബ്, ഇവിടെ വച്ചു തന്നെ തുടങ്ങാം ആദ്യത്തെ വീഡിയോ എന്ന് കരുതി; സന്തോഷം പങ്കുവെച്ച് ഭാമ

Malayalam

അത്രയും സമാധാനമുള്ള ഒരിടം. പോസിറ്റീവ് വൈബ്, ഇവിടെ വച്ചു തന്നെ തുടങ്ങാം ആദ്യത്തെ വീഡിയോ എന്ന് കരുതി; സന്തോഷം പങ്കുവെച്ച് ഭാമ

അത്രയും സമാധാനമുള്ള ഒരിടം. പോസിറ്റീവ് വൈബ്, ഇവിടെ വച്ചു തന്നെ തുടങ്ങാം ആദ്യത്തെ വീഡിയോ എന്ന് കരുതി; സന്തോഷം പങ്കുവെച്ച് ഭാമ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെ രംഗത്തെത്തുന്നുണ്ട്. അവതാരകയായി ആണ് ഭാമ സ്‌ക്രീനിന് മുന്നിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.

ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം സിംഗിൾ മദർ ആണെന്ന കാര്യം ഭാമ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോൾ മകൾ ഗൗരിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

സെൽഫ് ലവ്വിനും, പോസിറ്റീവ് ചിന്തകൾക്കും പ്രാധാന്യം നൽകികൊണ്ടുള്ളതാണ് നടിയുടെ മിക്ക പോസ്റ്റുകളും. ഇപ്പോഴിതാ ഒരു സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഭാമ തന്റെ യൂട്യൂബ് ചാനൽ റീലോഞ്ച് ചെയ്തിരിക്കുകയാണ്. നേരത്തെ ഒരു തുടക്കം കുറിച്ചിരുന്നുവെങ്കിലും തുടർച്ചയായി വീഡിയോ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

ഇന്നിപ്പോൾ മോൾക്ക് നാല് വയസ്സായി, കാര്യങ്ങൾ എല്ലാം ഓരോന്നായി സെറ്റ് ചെയ്തു വരുന്നു. മലയാള മാസത്തിലെ മകളുടെ പിറന്നാൾ കൂടെയാണിന്ന്. അതുകൊണ്ട് ക്ഷേത്ര ദർശനം നടത്തിക്കൊണ്ടാണ് തുടക്കം കുറിച്ചത്. ‘ഫ്രഷ് സ്റ്റാർട്ട്, പുതിയ വൈബ്, യാത്ര വീണ്ടും ആരംഭിയ്ക്കുന്നു, ഞങ്ങളുടെ യൂട്യൂബ് ചാനലിന്റെ പുഃനർജീവിതത്തിലേക്ക് സ്വാഗതം’ എന്ന് പറഞ്ഞ് ഭാമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിന് സഹായിച്ചവരെ മെൻഷൻ ചെയ്തുകൊണ്ടാണ് പോസ്റ്റ്. ആശംസകളുമായി കമന്റിൽ നിരവധി ആളുകൾ എത്തുന്നുണ്ട്.

ആറ് മിനിട്ടുള്ള ഒരു വീഡിയോ നടി പുതിയ ഈ തുടക്കത്തിന്റെ ഭാഗമായി നടി പങ്കുവച്ചിട്ടുമുണ്ട്. പരമാറ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി, ആ ക്ഷേത്രത്തിലേക്ക് താൻ എത്തപ്പെട്ടതിനെ കുറിച്ചും, വിശ്വാസങ്ങളെ കുറിച്ചുമൊക്കെയാണ് വീഡിയോയിൽ ഭാമ സംസാരിക്കുന്നുണ്ട്.

2007 ൽ സിനിമയിൽ എത്തിയ കാലം മുതൽ കൊച്ചിയിൽ വരുന്നുണ്ട്, പക്ഷേ കൊച്ചിയിലെ തിരക്കു പിടിച്ച നഗരത്തിന്റെ നടുവിൽ ഇത്രയും ശാന്തമായ ക്ഷേത്രം ഇപ്പോൾ കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷമാണ് അറിയുന്നത് എന്ന് ഭാമ പറയുന്നു. മറയൻ ഡ്രൈവിലേയ്ക്ക് താമസം മാറിയതിന് ശേഷം അടുത്തുള്ള, പോകാൻ പറ്റിയ ക്ഷേത്രം ഏതൊക്കെയാണെന്ന് അന്വേഷിച്ചിരുന്നു.

അങ്ങനെയാണ് ഈ ക്ഷേത്രത്തെ കുറിച്ചറിഞ്ഞത്. വന്നപ്പോൾ അത്രയും സമാധാനമുള്ള ഒരിടം. പോസിറ്റീവ് വൈബ്, ഇവിടെ വച്ചു തന്നെ തുടങ്ങാം ആദ്യത്തെ വീഡിയോ എന്ന് കരുതി. എന്റെ ജീവിതത്തിലെ കണക്ടഡ് ആയിട്ടുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി എന്റെ ഒരു ഹാപ്പി പ്ലേസ് ആയിരിക്കും ഇതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഭാമ പറഞ്ഞു.

ഒന്നോ രണ്ടോ വട്ടമാണ് ഭാമ മകളുടെ മുഖം പൂർണ്ണമായും പ്രേക്ഷകരെ കാണിച്ചിട്ടുള്ളത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളിലെല്ലാം മുഖം മറച്ചുവെച്ചാണ് താരം എത്തിയിട്ടുള്ളത്. കുറച്ച് നാളുകൾക്ക് മുമ്പ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താനൊരു ശക്തയായ സ്ത്രീയായതിന്റെ കാരണത്തെ കുറിച്ച് നടി സൂചിപ്പിച്ചിരുന്നു.

ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി’, എന്നുമാണ് ഭാമ എഴുതിയിരിക്കുന്നത്. താൻ സിംഗിൾ മദറാണെന്ന് നടി പ്രഖ്യാപിച്ചതോടെ ഭർത്താവുമായി വേർപിരിഞ്ഞു എന്ന കാര്യത്തിൽ വ്യക്തത വരികയായിരുന്നു.

More in Malayalam

Trending