അമ്മയോട് പോലും അതൊന്നും പറയാൻ സാധിച്ചില്ല ദീപികയുമായുള്ള പ്രണയ തകർച്ചയെക്കുറിച്ച് രൺബീർ കപൂർ

രൺബീർ കപൂറും ദീപിക പദുകോണും തമ്മിലുള്ള കഴിഞ്ഞ കാല പ്രണയം എന്നും ബോളിവുഡിൽ ചർച്ച ആകാറുണ്ട്.പലരും രൺബീറിനെ പറ്റി മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും വക വെക്കാതെയാണ് ദീപിക രൺബീറുമായി പ്രണയത്തിൽ ആയത്.എന്നാൽ പിന്നീട് അതെ രൺബീറിനാൽ തന്നെ ദീപിക വഞ്ചിക്കപെടുക ആയിരുന്നു. ആ കാലത്ത് രൺബീറിനെതിരെ പരസ്യമായി തന്നെ ദീപിക സംസാരിച്ചിട്ടുണ്ട്.എന്നാൽ പിന്നീട് രണ്ട് പേരും സുഹൃത്തുക്കളായി തുടരുകയും ഒരുമിച്ച് സിനിമകളിൽ പ്രവർത്തിക്കുകയും ചെയ്തു.
ദീപികയുമായുള്ള ബ്രേക്കപ്പിന് ശേഷം രൺബീർ കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഞാനൊരു നടിയുമായി പ്രണയത്തിലായിരുന്നു. ഗ്ലാമറസായ നടിമാർക്കൊപ്പം ഞാൻ അഭിനയിച്ച് തുടങ്ങിയ സമയമായിരുന്നു അത്. അവരുമായി ഞാൻ സൗഹൃദത്തിലായിരുന്നു. ആ നടിയുമായുള്ള എന്റെ ബന്ധം മുന്നോട്ട് പോയില്ല.ഞങ്ങൾ പിരിഞ്ഞു. ശരിയായ രീതിയിൽ ഇത് കൈകാര്യം ചെയ്യാൻ രണ്ട് പേർക്കും പക്വതയുണ്ടായെന്ന് കരുതുന്നെന്നും രൺബീർ അന്ന് വ്യക്തമാക്കി. വിവാഹം കഴിഞ്ഞാൽ തന്റെ സ്റ്റാർഡം പോകുമെന്ന് കരുതുന്നില്ല.
ഞാൻ ആഴത്തിൽ സ്നേഹിക്കുന്ന പെൺകുട്ടിയെ കണ്ടാൽ തീർച്ചയായും വിവാഹം ചെയ്യണമെന്നുണ്ട്. കാരണം ആരോടും പങ്കുവെക്കാനില്ലാത്തതിന്റെ വിടവ് എന്റെ മനസിലുണ്ട്. എന്റെ അമ്മയോട് പോലും ഇത് പങ്കുവെക്കാൻ പറ്റുന്നില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.പക്ഷെ എനിക്കത് മനസിലാകുന്നുണ്ട്. ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഞാനേറ്റവും കൂടുതൽ സനേഹിക്കുന്നത് അമ്മയെയാണ്. അമ്മയ്ക്കും അങ്ങനെ തന്നെയാണെന്ന് ഞാൻ കരുതുന്നു. പക്ഷെ എന്തുകൊണ്ടോ താൻ അമ്മയിൽ നിന്നും അകന്നിട്ടുണ്ടെന്നും രൺബീർ കപൂർ തുറന്ന് പറഞ്ഞു.
അച്ഛനേക്കാളും അമ്മയോടായിരുന്നു രൺബീറിന് കൂടുതൽ അടുപ്പം. ഇക്കാര്യം രൺബീർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.ദീപിക പദുകോണുമായി അകന്ന ശേഷം നടി കത്രീന കൈഫുമായി ആറ് വർഷം പ്രണയത്തിലായിരുന്നു രൺബീർ കപൂർ. എന്നാൽ ഈ ബന്ധവും ബ്രേക്കപ്പിൽ അവസാനിക്കുകയാണുണ്ടായത്. ഇതിന് ശേഷമാണ് ആലിയ ഭട്ടുമാണ് നടൻ അടക്കുന്നത്. കഴിഞ്ഞ വർഷം വിവാഹിതരായ ഇരുവർക്കും രാഹ എന്ന മകളും പിറന്നു. 40 കാരനായ രൺബീർ കരിയറിൽ തുടരെ പരാജയങ്ങൾ നേരിടുന്ന ഘട്ടമാണിത്.റിലീസിനൊരുങ്ങുന്ന അനിമൽ എന്ന സിനിമ രൺബീറിന് ശക്തമായ തിരിച്ച് വരവിന് വഴിയൊരുക്കുെമന്നാണ് ആരാധകരുടെ പ്രതീക്ഷ.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...