Bollywood
പ്രധാനമന്ത്രിയ്ക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു, ആരെയും കാന്തംപോലെ ആകർഷിക്കും; ഷാരൂഖ് ഖാനും ഈ സ്വഭാവമുണ്ട്; രൺബീർ കപൂർ
പ്രധാനമന്ത്രിയ്ക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു, ആരെയും കാന്തംപോലെ ആകർഷിക്കും; ഷാരൂഖ് ഖാനും ഈ സ്വഭാവമുണ്ട്; രൺബീർ കപൂർ
നിരവധി ആരാധകരരുള്ള ബോളിവുഡ് നടനാണ് രൺബീർ കപൂർ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
നരേന്ദ്രമോദി വലിയൊരു പ്രാസംഗികനാണെന്നും, ആരെയും കാന്തം പോലെ ആകർഷിക്കുന്ന വ്യക്തിത്വമാണെന്നും ഷാരൂഖ് ഖാനുള്ള ഒരു സ്വഭാവഗുണം മോദിയിലും കാണാൻ കഴിഞ്ഞുവെന്നും രൺബീർ പറയുന്നു. നാല് വർഷം മുൻപ് ഞങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു.
അദ്ദേഹത്തെ നിങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ടാവും, സംസാരിക്കുന്നതും കണ്ടുകാണും, വലിയൊരു പ്രാസംഗികനാണ് അദ്ദേഹം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രിയ്ക്ക്. അദ്ദേഹം ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
എന്റെ അച്ഛൻ ആ സമയത്ത് ചികിത്സയ്ക്കായി പോകുന്ന സമയമായിരുന്നു. അച്ഛന്റെ ആരോഗ്യത്തെ കുറിച്ചും ചികിത്സയെ കുറിച്ചും പ്രധാനമന്ത്രി എടുത്തുചോദിച്ചു. ആലിയയോട് വേറെന്തോ ആണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറിനോടുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു അദ്ദേഹം പെരുമാറിയത്.
ഞങ്ങൾ ഓരോരുത്തരുടെയും അടുത്തുവന്ന് ഇതുപോലെ പെരുമാറിയ മോദിയുടെ സ്വഭാവഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു. ഷാരൂഖ് ഖാൻ ഇതുപോലൊരാളാണ്. ഇങ്ങനെയുള്ള ഒരുപാട് മഹാന്മാരുണ്ട് എന്നാണ് രൺബിർ അഭിപ്രായപ്പെട്ടത്.
അതേസമയം, കഴിഞ്ഞ ദിവസം മകൾക്ക് വേണ്ടി പുകവലി നിർത്തിയതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഞാൻ ഇപ്പോൾ ഒരു അച്ഛനാണ്. ഇത് എന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടമായിട്ടാണ് ഞാൻ കാണുന്നത്. ഒരു പുനർജന്മം കിട്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ പഴയ ചിന്തകളോ കാര്യങ്ങളൊ ഒന്നും മനസിലില്ല. പുതിയ ചിന്തകളും വിചാരങ്ങളും മാത്രമാണ് ഇപ്പോഴുള്ളത്. എന്റെ മകൾ റാഹ ജനിച്ചതിന് ശേഷം എന്റെ പല കാഴ്ചപ്പാടുകളും മാറി.
ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. 71ാം വയസിൽ മരിക്കമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് വളരെ അടുത്തെത്തിയ പോലെയാണ് എനിക്ക് തോന്നുന്നത്. ഇനിയൊരു 30 വർഷം കൂടി മാത്രമാണ് എന്റെ മുന്നിലുള്ളത്. ഇപ്പോൾ അങ്ങനെയുള്ള ചിന്തകലാണ് മനസിൽ. അതിന് കാരണം റാഹയാണ്.
റാഹ ജനിച്ചതിന് ശേഷം ഞാൻ പുകവലി നിർത്തി. 17 ാം വയസിൽ ആണ് പുകവലി ആരംഭിക്കുന്നത്. ഇപ്പോൾ പൂർണമായും അത് ഉപേക്ഷിച്ചു. ഒരു അച്ഛൻ എന്ന നിലയിൽ എന്ന നിലയിൽ പുതിയ ഉത്തരാവാദിത്തങ്ങൾ എനിക്ക് ഉണ്ടായി. എന്റെ മകൾക്കായി ഞാൻ ആരോഗ്യത്തോടെ വേണമെന്ന തിരിച്ചറിവാണ് ഈ പുകവലി നിർത്താനുള്ള കാരണം എന്നും രൺബീർ പറഞ്ഞു.