Connect with us

ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ്; കുഞ്ഞതിഥിയെ സ്വജകത്തം ചെയ്ത കുടുംബം; ആശംസകളുമായി ആരാധകർ!!

News

ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ്; കുഞ്ഞതിഥിയെ സ്വജകത്തം ചെയ്ത കുടുംബം; ആശംസകളുമായി ആരാധകർ!!

ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ്; കുഞ്ഞതിഥിയെ സ്വജകത്തം ചെയ്ത കുടുംബം; ആശംസകളുമായി ആരാധകർ!!

ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിങും ദീപിക പദുകോണും. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്.

ദീപികയ്ക്കും രൺവീറിനും പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പുറത്തുവന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു ദീപികയുടെ പ്രസവം.

നിരവധിയാളുകളാണ് ആശംസകളുമായി ഇരുവരുടെയും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ സ്വാഗതം ചെയ്യാൻ ദീപികയും രൺവീറും ഒരുങ്ങുന്നത്.

ആദ്യ കുഞ്ഞിനെകാത്തിരിക്കുകയാണെന്ന് 2024 ഫെബ്രുവരിയിലാണ് ദീപിക പ്രഖ്യാപിച്ചത്. പിന്നീട് പാന്‍ ഇന്ത്യ സിനിമയായ കല്‍ക്കി 2898 എഡി എന്ന സിനിമയുടെ പ്രൊമേഷന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയ്‌ക്കെതിരെ വന്‍ട്രോളുകളായിരുന്നു.

ഗര്‍ഭിണിയാണെന്ന പ്രഖ്യാപനം വ്യാജമാണെന്ന് വരെ ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായി. പിന്നീടാണ് ഈയിടെ തന്റെ നിറഞ്ഞ വയര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ദീപിക പോസ്റ്റിട്ടതോടെ ഗര്‍ഭിണിയാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായി.

More in News

Trending