Connect with us

വയസ്സ് കുറച്ചുപറഞ്ഞ് ആരെയാണ് കബളിപ്പിക്കുന്നത്; മലൈകക്കെതിരെ തെളിവുമായി സോഷ്യൽ മീഡിയ

Actress

വയസ്സ് കുറച്ചുപറഞ്ഞ് ആരെയാണ് കബളിപ്പിക്കുന്നത്; മലൈകക്കെതിരെ തെളിവുമായി സോഷ്യൽ മീഡിയ

വയസ്സ് കുറച്ചുപറഞ്ഞ് ആരെയാണ് കബളിപ്പിക്കുന്നത്; മലൈകക്കെതിരെ തെളിവുമായി സോഷ്യൽ മീഡിയ

ബോളിവുഡിലെ പല ദമ്പതികളും വാർത്തകളിൽ നിരയാറുണ്ട്. അങ്ങനെ തന്നെ ശ്രദ്ധ നേടിയ കപ്പിൾ ആണ് മലൈക അറോറയും അർജുൻ കപൂറും.മലൈകയുമായി വളരെ അധികം വയസിന് ചെറുപ്പണമാണ് അർജുൻ കപൂർ.ഇത് തന്നെയാണ് ഇരുവരും വാർത്തകളിൽ നിറയുന്നതിന് കാരണം ആയതും.

ഇപ്പോൾ നാടെങ്ങും നവരാത്രി ആഘോഷങ്ങൾ നടക്കുകയാണെങ്കിലും മലൈക കാമുകൻ അർജുൻ കപൂറിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. തനിക്ക് നാൽപത്തിയെട്ട് വയസ് തികഞ്ഞതിന്റെയും പിറന്നാൾ ആഘോഷം ​ഗംഭീരമാക്കിയതിന്റെയും വിശേഷങ്ങളും ചിത്രവും താരം സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.’മറ്റൊരു വർഷത്തിന്റെ സൂര്യൻ കൂടി അസ്തമിക്കുമ്പോൾ എനിക്ക് 48 വയസ് തികയുന്നു. ഈ യാത്രയിലുടനീളം എന്റെ സഹയാത്രികനായിരുന്ന എന്റെ സമാധാനത്തിനും എന്റെ ജനത്തിനും എന്റെ ശാന്തതയ്ക്കും ഞാൻ നന്ദിയുള്ളവളാണ്.”ഇവിടെ ഇരിക്കുമ്പോൾ ഓരോ നിമിഷവും സൗമ്യമായ ഒരു മന്ത്രണംപോലെ തോന്നുന്നു. അത് എന്നെ സ്വയം കണ്ടെത്തലിലേക്കും ആന്തരിക ശക്തിയിലേക്കും നയിക്കുന്നു. ഇളംകാറ്റിന്റെ സാന്ത്വനമായ മന്ദഹാസങ്ങൾ പുതിയ തുടക്കങ്ങളുടെ വാഗ്ദാനങ്ങൾ പ്രതിഫലിപ്പിക്കുന്ന മാസ്മരിക സൂര്യാസ്തമയങ്ങൾ എന്റെ ജീവിതം മനോഹരമാക്കിയ ആളുകളുടെ ഊഷ്മളത എന്നിവ ഇവിടെയുണ്ട്.”എനിക്ക് ഇതുവരെ ജീവിക്കാൻ ലഭിച്ച ജീവിതത്തിന് നന്ദിയും വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും… ഒരിക്കൽ കൂടി എനിക്ക് ജന്മദിനാശംസകൾ’, എന്നാണ് പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ട് മലൈക കുറിച്ചത്.

പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച മുറിയിൽ കടലിന് അഭിമുഖമായി ഇരിക്കുന്ന ചിത്രങ്ങളും മലൈക പങ്കിട്ടിട്ടുണ്ട്. നടിയുടെ കുറിപ്പ് വൈറലായപ്പോൾ ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആശംസകളുമായി എത്തി. എന്നാൽ എല്ലാവർക്കും അറിയേണ്ടി ഇരുന്നത്. മലൈകയുടെ യഥാർത്ഥ പ്രായം നാൽപത്തിയെട്ട് തന്നെയാണോ എന്നാണ്.കാരണം വിക്കിപീഡിയ റെക്കോർഡുകൾ പ്രകാരം 1973ൽ ജനിച്ച മലൈകയുടെ പ്രായം അമ്പതാണ്. അങ്ങനെയെങ്കിൽ താരം രണ്ട് വയസ് കുറച്ച് പറഞ്ഞ് യഥാർത്ഥ പ്രായം മറച്ചുവെച്ചതാണോ എന്ന സംശയമാണ് ആരാധകർക്ക്. ചിലർ കമന്റിൽ‌ അത് കുറിച്ചിട്ടുമുണ്ട്..രണ്ട് വയസ് കുറച്ച് പറഞ്ഞ് മലൈക പ്രേക്ഷകരെ കബിളിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

അർജുന്റെ പ്രായവുമായി തട്ടിച്ച് നോക്കുമ്പോൾ ശരിയാകാൻ വേണ്ടി മലൈക പ്രായം കുറച്ച് പറഞ്ഞതാണോ എന്നായിരുന്നു വേറെ ചിലർ പരിഹസിച്ച് കുറിച്ചത്. അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലൈക യുവനടൻ അർജുനുമായി പ്രണയത്തിലാണ്. അർജുന് പ്രായം മുപ്പത്തിയെട്ടാണ്.ഇരുവരും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. അതേസമയം മലൈകയുടെ പഴയൊരു അഭിമുഖം കുത്തിപൊക്കി എടുത്ത് മലൈകയുടെ പ്രായം 58ആണെന്ന് അവകാശപ്പെട്ടും ചിലർ എത്തിയിട്ടുണ്ട്.

More in Actress

Trending

Recent

To Top