Actor
ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല, എന്നാൽ മകൾ ജനിച്ചതിന് ശേഷം 17 ാം വയസിൽ തുടങ്ങിയ പുകവലി നിർത്തി; രൺബീർ കപൂർ
ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല, എന്നാൽ മകൾ ജനിച്ചതിന് ശേഷം 17 ാം വയസിൽ തുടങ്ങിയ പുകവലി നിർത്തി; രൺബീർ കപൂർ
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രൺബീർ കപൂർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ മകൾ പിറന്നതോടെ തനിയ്ക്കുണ്ടായിരുന്നു പുകവലി ശീലം നിർത്തിയെന്ന് പറയുകയാണ് നടൻ. താൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്നും എന്നാൽ മകൾ ജനിച്ചതോടെ കാഴ്ചപ്പാടുകൾ മാറിയെന്നും താരം പറയുന്നു.
ഞാൻ ഇപ്പോൾ ഒരു അച്ഛനാണ്. ഇത് എന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടമായിട്ടാണ് ഞാൻ കാണുന്നത്. ഒരു പുനർജന്മം കിട്ടിയത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ പഴയ ചിന്തകളോ കാര്യങ്ങളൊ ഒന്നും മനസിലില്ല. പുതിയ ചിന്തകളും വിചാരങ്ങളും മാത്രമാണ് ഇപ്പോഴുള്ളത്. എന്റെ മകൾ റാഹ ജനിച്ചതിന് ശേഷം എന്റെ പല കാഴ്ചപ്പാടുകളും മാറി.
ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. 71ാം വയസിൽ മരിക്കമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് വളരെ അടുത്തെത്തിയ പോലെയാണ് എനിക്ക് തോന്നുന്നത്. ഇനിയൊരു 30 വർഷം കൂടി മാത്രമാണ് എന്റെ മുന്നിലുള്ളത്. ഇപ്പോൾ അങ്ങനെയുള്ള ചിന്തകലാണ് മനസിൽ. അതിന് കാരണം റാഹയാണ്.
റാഹ ജനിച്ചതിന് ശേഷം ഞാൻ പുകവലി നിർത്തി. 17 ാം വയസിൽ ആണ് പുകവലി ആരംഭിക്കുന്നത്. ഇപ്പോൾ പൂർണമായും അത് ഉപേക്ഷിച്ചു.
ഒരു അച്ഛൻ എന്ന നിലയിൽ എന്ന നിലയിൽ പുതിയ ഉത്തരാവാദിത്തങ്ങൾ എനിക്ക് ഉണ്ടായി. എന്റെ മകൾക്കായി ഞാൻ ആരോഗ്യത്തോടെ വേണമെന്ന തിരിച്ചറിവാണ് ഈ പുകവലി നിർത്താനുള്ള കാരണം എന്നും രൺബീർ അഭിമുഖത്തിൽ പറഞ്ഞു.