
Malayalam
‘നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നത്; ചിത്രം പങ്കിട്ട് അമൃത സുരേഷ്
‘നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നത്; ചിത്രം പങ്കിട്ട് അമൃത സുരേഷ്

നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിംഗിൾ മദറായി കഴിയുകയായിരുന്ന അമൃത.അടുത്തിടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായതും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും. സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അമൃത സുരേഷ്. കഴിഞ്ഞ ദിവസം മകൾ പാപ്പു എന്ന അവന്തികയ്ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ഒരു ചിത്രം അമൃത പങ്കുവെച്ചിരുന്നു. കടൽ യാത്രയ്ക്കിടെ ബോട്ടിൽ വച്ചു പകർത്തിയ സെൽഫിയാണ് താരം പോസ്റ്റ് ചെയ്തത്.
‘നിങ്ങൾ രണ്ടുപേരുമാണ് എന്നെ സന്തോഷിപ്പിക്കുന്നത്’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു അമൃത ചിത്രം പങ്കുവച്ചത്. ഇതിൽ നിരവധി പേരാണ് ഇവരോടുള്ള സ്നേഹം പങ്കുവച്ച് കമന്റ് ചെയ്തത്.
അനിയത്തി അഭിരാമി സുരേഷും ചിത്രത്തിനു കമന്റിട്ടിട്ടുണ്ട്. എന്നാൽ അതിനിടെ ചിലർ നെഗറ്റീവ് കമന്റുകളുമായി പ്രത്യക്ഷപ്പെടുകയായിരുന്നു.
‘അത് കൊച്ചിന്റെ അച്ഛനല്ല, ആൾ കൂടെ താമസിപ്പിക്കുന്ന മൂന്നാമത്തെ ആളാണ്. അഭയയുമായി ഇതിലും വലിയ സ്റ്റാറ്റസ് ഇട്ടിരുന്നു പുള്ളി’ എന്നാണ് ഒരാളുടെ കമന്റ്.
ബാലയുടെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടിയും ഒരാൾ വിമർശിച്ചു കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ‘കൊച്ചിന്റെ അപ്പൻ അവിടെ വയറുവേദന എടുത്തിട്ട് മരിക്കാൻ കിടക്കുന്നു,അപ്പോഴാണ് അവരുടെ ഒരു ആഘോഷം എന്നായിരുന്നു,’ കമന്റ്. അതേസമയം ഈ കമന്റിനൊന്നും അമൃതയോ ഗോപി സുന്ദറോ മറുപടി നൽകിയിട്ടില്ല.
അടുത്തിടെ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയിലെ എല്ലാ കമന്റുകളും തങ്ങൾ വായിക്കാറില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. എല്ലാം വായിക്കാൻ പോയാൽ നമുക്ക് നമ്മുടെ പണി ചെയ്യാൻ പറ്റില്ല എന്നാണ് ഗോപി സുന്ദർ പറഞ്ഞത്. ഞങ്ങൾ ഫ്രീ ആയിരിക്കുമ്പോൾ എന്റർടൈൻമെന്റിന് വേണ്ടി വെറുതെ നോക്കാറുണ്ട്. നെഗറ്റീവ് കമന്റുകൾ ഒക്കെ വായിക്കുന്നത് ഇപ്പോൾ ശീലമായി മാറിയെന്നും ഇവർ പറഞ്ഞിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...