general
മരണവാർത്ത പോലും കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയം; വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ട്; അഭിരാമി സുരേഷ്
മരണവാർത്ത പോലും കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയം; വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ട്; അഭിരാമി സുരേഷ്
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും അകന്നെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. വേർപിരിയൽ വാർത്തകളോടൊന്നും അമൃതയോ അഭിരാമിയോ ഗോപി സുന്ദറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണത്തിന് പലപ്പോഴും അമൃത
വിധേയയായിട്ടുണ്ട്. കമന്റുകളും ആക്രമണവും പരിധി വിടുമ്പോൾ അഭിരാമി സുരേഷ് പ്രതികരിക്കാറുണ്ട്
ഇപ്പോഴിതാ തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. അമൃതയുടെയും പാപ്പുവിന്റെയും ചിത്രം സഹിതം പ്രചരിച്ച വ്യാജവാർത്തയ്‌ക്കെതിരയാണ് അഭിരാമിയുടെ പ്രതികരണം. മറ്റൊരു ഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകൾ മരിച്ചെന്ന ഖേദകരമായ വാർത്തയാണ് പ്രസ്തുത യൂട്യൂബ് ചാനൽ നൽകിയെന്നും അതിന്റെ തമ്പ്നെയിലായി അമൃത സുരേഷിന്റെയും അമൃത എന്ന പേരുള്ള മറ്റു ചില പ്രശസ്തരുടെയും കരയുന്ന ചിത്രം നൽകി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചെന്നും അഭിരാമി പറയുന്നു.
മരണവാർത്ത പോലും കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അഭിരാമി പറഞ്ഞു. വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന്റെ പേര് പരാമർശിക്കാതെയായിരുന്നു അഭിരാമിയുടെ പ്രതികരണം. അതേ ചാനലിൽ ദേവിക മരിച്ചു എന്ന് പറഞ്ഞ് മുകേഷിന്റെ ചിത്രം നൽകികൊണ്ടുള്ള ഒരു വാർത്തയും കണ്ടുവെന്നും അതോടെ ഇതവരുടെ സ്ഥിരം പരിപാടിയാണെന്ന് മനസിലായെന്നും അഭിരാമി പറഞ്ഞു.
ഇക്കാര്യത്തിൽ നിയമനടപടി ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും താരം വ്യക്തമാക്കി. വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ടെന്നും ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയെന്നും അഭിരാമി പറഞ്ഞു. ‘ഇത്തരം പ്രചാരണങ്ങളോടൊന്നും അമൃത പ്രതികരിക്കാറില്ല. പക്ഷേ ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായി. അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാകൂ. ആ അവസ്ഥ ചിലപ്പോൾ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കാം അതുകൊണ്ട് അൽപം ദയ കാണിക്കണം’, അഭിരാമി പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
അടുത്തിടെ അമൃതയുടെ ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് അഭിരാമി നൽകിയ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. നടന്‍ നാഗ ചൈതന്യക്കൊപ്പമുള്ള അമൃതയുടെ ഫോട്ടോയ്ക്ക് വന്ന ചില കമന്റുകളാണ് അഭിരാമിയെ കുപിതയാക്കിയത്.
ഗോപി സുന്ദറിനെ ഉപേക്ഷിച്ച് നാഗചൈതന്യയുമായി ബന്ധം തുടങ്ങിയോ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. പിന്നാലെ ഇതിന് അഭിരാമി മറുപടിയുമായി എത്തുകയായിരുന്നു. ‘നല്ല കൊണാപ്പ്’ എന്നാണ് അഭിരാമി മറുപടിയായിട്ട കമന്റ്. ഇത് ശ്രദ്ധയില്‍പെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിക്കാനെത്തുകയും ചെയ്തിരുന്നു. അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവര്‍ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവര്‍ സന്തോഷമായിരിക്കട്ടെ എന്നായിരുന്നു അമൃത സുരേഷിന്റെ മറുപടി.