Malayalam
ബ്രഹ്മപുരം കത്തിച്ചത് ഇവനാണെന്ന് പറഞ്ഞാല്‍ മതിയായിരുന്നു…എന്നാല്‍ ഇവനും സൈക്കോപത്തുകളായ വെട്ടുക്കിളികളും വന്നു ഒറ്റരാത്രികൊണ്ട് തീ കെടുത്തിയേനെ; കുറിപ്പ്
ബ്രഹ്മപുരം കത്തിച്ചത് ഇവനാണെന്ന് പറഞ്ഞാല്‍ മതിയായിരുന്നു…എന്നാല്‍ ഇവനും സൈക്കോപത്തുകളായ വെട്ടുക്കിളികളും വന്നു ഒറ്റരാത്രികൊണ്ട് തീ കെടുത്തിയേനെ; കുറിപ്പ്
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം പതിപ്പിന്റെ അഞ്ചാം സീസൺ തുടങ്ങാനിരിക്കുകയാണ്. എങ്കിലും കഴിഞ്ഞ് പോയ സീസണിന്റെ അലയൊലികൾ ഇപ്പോഴും തീർന്നിട്ടില്ല. അതിനിടെ ഇപ്പോഴിതാ ബിഗ് ബോസിനെതിരെ വിമര്‍ശനവുമായി അഡ്വ ശ്രീജിത്ത് പെരുമന രംഗത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പികളിലാണ് ബിഗ് ബോസ് മത്സരത്തെ കുറിച്ചും അതിലെ മത്സരാര്‍ത്ഥികളെ കുറിച്ചും ശ്രീജിത്ത് പെരുമന പറയുന്നത്. പരിഹാസ രൂപേണയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ വിനോദ പരിപാടിയിലൂടെ ഓരോ സീസണിലും മലയാളക്കരയ്ക്ക് ലഭിക്കുന്നത് മഹാന്മാരായ സാമൂഹിക പരിഷ്കർത്താക്കളെയാണ്.. അശ്ലീലവും, ഗുൽമോഹറും, സദാചാരവും, അലർച്ചയും, കൂകലും, കക്കൂസിൽ പോകുന്നതുമെല്ലാം ആഘോഷിച്ച് “wow ” “പൊളി ” “വ്യക്തി സ്വാതന്ത്ര്യം ” “പുരോഗമനം” “മാതൃകാപരം ” എന്നൊക്കെ പാടിപ്പുകഴ്ത്തുന്ന അടിമകളായ വെട്ടുക്കിളി ഫെൻസുകാരുടെ ആത്മരതിയിലാണ് ഇത്തരം ആർമി ക്യേപ്റ്റൻമാരുടെ വിജയം.
ഈ പരിപാടി കാണുന്നതോ, അഭിപ്രായം പറയുന്നതോ എല്ലാം വ്യക്തിപരമായ ഇഷ്ട്ടാനിഷ്ടങ്ങളാണ് എന്നാൽ സമയം കിട്ടുബോഴും സമയമുണ്ടാക്കിയും കണ്ണിമ ചിമ്മാതെ ഈ പരിപാടി കാണുകയും ആത്‌മരതിയടയുകയും ചെയ്ത ശേഷം പുറത്തുവന്ന് “പോക്ക് പരിപാടിയാണ് ” എന്ന് വിളിച്ചു പറയുന്നവരാണ് ഇത്തരം ‘ സെർ ‘ ഡൈബങ്ങളെ സൃഷ്ടിച്ച് ആരാധിക്കുന്നത്..
പറഞ്ഞു വരുമ്പോൾ ബിഗ് ബോസ് മലയാളികളാരും കാണാറില്ല, അത് സദാചാരവിരുദ്ധമാണെത്രെ….. പക്ഷെ പണ്ട് ഏതോ സാബുമോൻ സെറും, രെജിത്ത് സെറും, റോബിൻ സെറുമെല്ലാം നന്നായി കളിച്ച് ആർമി തെലവന്മാർ ആയത് എല്ലാവർക്കും അറിയാം …
സീരിയലുകളും മലയാളികൾ കാണാറില്ല പക്ഷേ പരസ്പരം സീരിയലിന്റെ ക്ളൈമാക്സ് ശരിയായില്ല എന്ന അഭിപ്രായം എല്ലാ മലയാളികൾക്കുമുണ്ട് എന്നപോലെ
പണ്ട് ഏഷ്യാനെറ്റിൽ രാത്രി പതിനൊന്നു മണിക്ക് ഷക്കീലയുടെ കിന്നാരത്തുമ്പികൾ എന്ന കുടുംബചിത്രം കണ്ട മലയാളികളുടെ എണ്ണം അറിഞ്ഞപ്പോൾ ടെലിവിഷൻ റേറ്റിങ് പോയന്റിടാൻ നിന്ന ചേട്ടൻവരെ ഞെട്ടിപ്പോയിരുന്നു. മലയാളികൾ യൂട്യൂബിൽ ഏറ്റവും കൂടതൽ തിരഞ്ഞത് കിന്നാരത്തുമ്പിയും, ഷക്കീലയുമാണ്. എന്നാൽ നാലു ചുമരുകൾക്കോ, ഇരുട്ടിന്റെ മറവിലോ ഉള്ള ആത്മരതി കഴിഞ്ഞാൽ ഷക്കീല മലയാളിക്ക് “പോക്ക് കേസും” “മറ്റേ നടിയും ” അശ്ലീലവുമാണ്. ആ സുപ്രസിദ്ധ സംസ്‌കരാനുസരിച്ചു മ്മടെ അക്ക ഷക്കീലയ്ക്ക് അശ്ലീല നടിയായി പിൻവാങ്ങേണ്ടിവന്നത് മലയാളിയുടെ നന്ദികേടായിരുന്നു എന്ന് ഈ അവസരത്തിൽ പറയാതെ വയ്യ ! (വക്കീലും അത് കണ്ടതല്ലേ എന്ന കമന്റ് വേണ്ട… ഞാൻ റിലീസിങ്ങിന് തന്നെ കണ്ടതാണ് 🙂
ബിഗ്‌ബോസോക്കെ കാണുന്ന മലയാളികളാണ് നാഗസാക്കിയിൽ വീണ ഗർഭം കലക്കിയേക്കാൾ വലിയ വലിയ ദുരന്തങ്ങൾ എന്ന് പറയാതെ പറയാനാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത്.
അഡ്വ ശ്രീജിത്ത് പെരുമന
ഇതോടൊപ്പം ഡോ റോബിന്‍ രാധാകൃഷ്ണന്റെ പെരുമാറ്റത്തെയും അദ്ദേഹം പരിഹസിച്ചു. ബ്രഹ്മപുരം കത്തിച്ചത് റോബിനാണെന്ന് പറഞ്ഞിരുന്നെങ്കില്‍ സൈക്കോപാത്തുകളായ വെട്ടുകിളികള്‍ ചേര്‍ന്ന് ഒറ്റ രാത്രികൊണ്ട് തീ കെടുത്തിയേനെ എന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു. ബ്രഹ്മപുരം കത്തിച്ചത് ഇവനാണെന്ന് പറഞ്ഞാല്‍ മതിയായിരുന്നു…എന്നാല്‍ ഇവനും സൈക്കോപത്തുകളായ വെട്ടുക്കിളികളും വന്നു ഒറ്റരാത്രികൊണ്ട് തീ കെടുത്തിയേനെ..
രെജിത് സെര്‍ ആര്‍മി, ബുള്‍ജെട്ടി ആര്‍മി, സിറോക്‌സിക്ക ആര്‍മി, ഡോക്ട്ടര്‍ റോബിന്‍ സെര്‍ ആര്‍മി എന്താണിത് മലയാളികളുടെ ഇതിലും വലിയൊരു സാംസ്‌കാരിക സാമൂഹിക അപചയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. എന്‍ബി: ആ പിന്നില്‍ കാണുന്ന കൂട്ടം കൂടി നില്‍ക്കുന്നവര്‍ ഇല്ലേ അവരെയും ചേര്‍ത്ത് ആണ് പ്രബുദ്ധ മലയാളി എന്ന് പറയാറുള്ളത് – ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.
