Malayalam
അമ്മ ഇപ്പോഴും അച്ഛനില്ലാതെ പുറത്ത് പോകാന്‍ പറ്റുന്നൊരു മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ല. അപ്പാപ്പന്റെ കുഞ്ഞാവയായിരുന്നു പാപ്പു, രാത്രി ഇപ്പോഴും അപ്പാപ്പനെ ഓര്‍ത്ത് ഞെട്ടിയെഴുന്നേല്‍ക്കും, കരയും; അമൃത സുരേഷ്
അമ്മ ഇപ്പോഴും അച്ഛനില്ലാതെ പുറത്ത് പോകാന്‍ പറ്റുന്നൊരു മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ല. അപ്പാപ്പന്റെ കുഞ്ഞാവയായിരുന്നു പാപ്പു, രാത്രി ഇപ്പോഴും അപ്പാപ്പനെ ഓര്‍ത്ത് ഞെട്ടിയെഴുന്നേല്‍ക്കും, കരയും; അമൃത സുരേഷ്
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിംഗിൾ മദറായിരുന്നു അമൃത. അടുത്തിടെയാണ് താരം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായത് പോലും. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് അമൃത വിമർശങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്
ഇപ്പോള്‍ അമൃതയും മകളും മാത്രമുള്ള യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഗോവയിലേക്കാണ് അമൃതയും മകളും യാത്ര പോയിരിക്കുന്നത്.
ഇതിനിടെ യാത്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. അച്ഛന്‍ മരിച്ച് അധികനാള്‍ ആകാതെ മകളുമായി യാത്ര നടത്തിയതിനെയാണ് ചിലര്‍ വിമര്‍ശിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ മകള്‍ക്കൊപ്പം യാത്ര നടത്തിയതെന്ന് വ്യക്തമാക്കുകയാണ് അമൃത. തന്റെ പുതിയ വീഡിയോയിലൂടെയാണ് അമൃത അക്കാര്യം തുറന്ന് പറയുന്നത്.
വീഡിയോയില്‍ വിമാനത്തില്‍ കയറിയത് മുതല്‍ ഗോവയില്‍ ചെന്നിറങ്ങുന്നത് വരെയുള്ള രംഗങ്ങളാണുള്ളത്. അമൃതയോടൊപ്പം ആവേശത്തോടെ നടക്കുന്ന മകള്‍ പാപ്പുവും വീഡിയോയിലുണ്ട്. വീഡിയോയിലെ ഷോ സ്റ്റീലര്‍ പാപ്പു തന്നെയാണ്. പിന്നാലെ താരം തന്റെ യാത്രയെക്കുറിച്ച് വിശദമായി സംസാരിക്കുകയായിരുന്നു.
അപ്പാപ്പന്റെ മരണശേഷം ഞാനും അഭിയും അവിടേയും ഇവിടേയുമൊക്കെ ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നുണ്ട്. ഞാന്‍ കാനഡയിലൊക്കെ പോയിരുന്നു. അതൊക്കെ ജോലിയുടെ ഭാഗമാണ്. പാട്ടു പാടുക എന്നല്ലാതെ വേറെ ജോലിയൊന്നും അറിയില്ലല്ലോ. ജോലിയുടെ ഭാഗമാണെങ്കിലും ഒരു തരത്തില്‍ അതൊരു അനുഗ്രഹമായി. അച്ഛന്‍ എനിക്കും അഭിയ്ക്കും സുഹൃത്തിലും ഉപരിയായിരുന്നു അച്ഛന്‍. പാട്ടിലാണെങ്കിലും അമൃതം ഗമയയുടെ യാത്രയിലാണെങ്കിലും അച്ഛന്‍ കൂടെയുണ്ടായിരുന്നു. ഇതുപോലുള്ള യാത്രയൊക്കെ അച്ഛന് വളരെ ഇഷ്ടമാണ്. ആ ഒരാള്‍ ഇന്നില്ല” അമൃത പറയുന്നു. അങ്ങനൊരാളുടെ വിടവ് ഞങ്ങളുടെ ജീവിതത്തില്‍ ഒരുപാടുണ്ട്. ഞങ്ങളുടെ ജോലിയുടെ ഭാഗമായി യാത്രകള്‍ ചെയ്യേണ്ടി വരും. ഓണാഘോഷങ്ങളും പൊതുവിടത്ത് അണിഞ്ഞൊരുങ്ങി വരിക, അടിച്ചു പൊളിക്കുക എന്നതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. ഞങ്ങള്‍ക്ക് വേറൊന്നും അറിയത്തുമില്ല. ഞങ്ങള്‍ക്ക് പാട്ട് പഠിപ്പിച്ചത് അച്ഛനാണ്. ഞങ്ങള്‍ പാട്ടുപാടുന്നതും സന്തോഷത്തോടെ ഇരിക്കുന്നതുമായിരിക്കും അച്ഛന്‍ ഇഷ്ടപ്പെടുക എന്നും അമൃത പറയുന്നു.
ഞാനും അഭിയും ഇങ്ങനെ പരിപാടികള്‍ക്കായി അവിടേയും ഇവിടെയുമൊക്കെ പോയിട്ടുണ്ട്. പാപ്പുവും അമ്മയും ഇതുവരേയും എവിടേയും പോയിട്ടില്ല. അമ്മ ഇപ്പോഴും അച്ഛനില്ലാതെ പുറത്ത് പോകാന്‍ പറ്റുന്നൊരു മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ല. പാപ്പു ഭയങ്കര ട്രോമയിലൂടെയാണ് കടന്നു പോയത്. അപ്പാപ്പന്റെ കുഞ്ഞാവയായിരുന്നു. രാത്രി ഇപ്പോഴും അപ്പാപ്പനെ ഓര്‍ത്ത് ഞെട്ടിയെഴുന്നേല്‍ക്കും, കരയും, അപ്പാപ്പനെ മിസ് ചെയ്യുന്നുണ്ടെന്നും അമൃത പറയുന്നു.
ഇങ്ങനെയുള്ള അവസ്ഥയിലൂടെയാണ് ഞങ്ങളുടെ കുടുംബം കടന്നു പോകുന്നത്. അതില്‍ നിന്നൊന്ന് മാറാം എന്നു കരുതിയാണ് ഞാന്‍ ഈ വെക്കേഷന് പാപ്പുവിനേയും കൊണ്ടിറങ്ങിയത്. അഭി തിരക്കിലാണ്. അമ്മ വരാന്‍ പറ്റുന്നൊരു മാനസികാവസ്ഥയിലല്ല. അതുകൊണ്ട് പാപ്പുവിനെയും കൊണ്ടു വരികയായിരുന്നുവെന്നും അമൃത കൂട്ടിച്ചേര്‍ക്കുന്നു.