Connect with us

ആശുപത്രിയിലായി 12-ാം ദിവസമാണ് കാണുന്നത്… അന്ന് സുബി കയ്യില്‍ മുറുകെ പിടിച്ച് എന്റെ കണ്ണിലേക്ക് നോക്കി… തിരിച്ചു വന്നേക്കില്ലെന്ന് ആ നിമിഷം എനിക്ക് തോന്നി; ടിനി ടോം

Malayalam

ആശുപത്രിയിലായി 12-ാം ദിവസമാണ് കാണുന്നത്… അന്ന് സുബി കയ്യില്‍ മുറുകെ പിടിച്ച് എന്റെ കണ്ണിലേക്ക് നോക്കി… തിരിച്ചു വന്നേക്കില്ലെന്ന് ആ നിമിഷം എനിക്ക് തോന്നി; ടിനി ടോം

ആശുപത്രിയിലായി 12-ാം ദിവസമാണ് കാണുന്നത്… അന്ന് സുബി കയ്യില്‍ മുറുകെ പിടിച്ച് എന്റെ കണ്ണിലേക്ക് നോക്കി… തിരിച്ചു വന്നേക്കില്ലെന്ന് ആ നിമിഷം എനിക്ക് തോന്നി; ടിനി ടോം

നടി സുബി സുരേഷിന്റെ ഓർമ്മകളിൽ തന്നെയാണ് ഇപ്പോഴും സഹപ്രവർത്തകർ. ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള കൂട്ടുകാരി പെട്ടെന്നങ്ങ് പോയതിന്റെ ഞെട്ടലിലായിരുന്നു അവര്‍.

ആദ്യകാലം മുതല്‍ക്കു തന്നെ ഒരുമിച്ചുള്ളതിനാല്‍ വളരെ ആഴത്തിലുള്ള ആത്മബന്ധമുള്ളവരായിരുന്നു സുബിയും ടിനിയും. ഒരു മാസികയ്ക്ക് എഴുതിയ കുറിപ്പിലൂടെയാണ് ടിനി ടോം തന്റെ പ്രിയ കൂട്ടുകാരിയെ ഓര്‍ത്തത്.

സുബിയുടെ കരിയറിന്റെ തുടക്കം മുതല്‍ അവസാന യാത്ര വരെ താന്‍ കൂടെയുണ്ടായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്

തൃപ്പൂണിത്തുറയിലെ ശ്രീജിത്ത് ആശാന്റെ ഡാന്‍സ് ടീമിലെ ഡാന്‍സറായിരുന്നു സുബി. സിനിമാലയില്‍ ആളെ വേണമെന്ന് കേട്ടപ്പോള്‍ സുബിയോട് ചോദിച്ചു. ഓക്കെ പറഞ്ഞ പാടെ ഞങ്ങള്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറി. സുബിയുടെ കലാജീവിതത്തിന്റെ ട്രെയിന്‍ ഓടിത്തുടങ്ങിയത് അന്നാണെന്നാണ് ടിനി ടോം പറയുന്നത്.

ഫാഷന്‍ ഷോ, ഡാന്‍സ്, സ്‌കിറ്റ്, ഒരു സ്‌റ്റേജില്‍ തന്നെ മള്‍ട്ടിപര്‍പ്പസ് താരമാണ് സുബിയെന്നാണ് ടിനി പറയുന്നത്. സുബിക്കൊപ്പം മോഡലിംഗ് ചെയ്യാന്‍ വന്നതാണ് തന്റെ ഭാര്യ രൂപയെന്നും തങ്ങളുടെ പ്രണയം ആദ്യം മുതല്‍ക്കെ സുബിയ്ക്ക് അറിയാമെന്നും ടിനി പറയുന്നു.

വിവാഹത്തിന് സുബി സ്വര്‍ണ മോതിരമായിരുന്നു സമ്മാനിച്ചത്. അച്ഛന്‍ വിട്ടു പോയ ശേഷം ആ കുടുംബം കഷ്ടപ്പെടുന്ന കാലമായിരുന്നു അതെന്നും പരിപാടി അവതരിപ്പിച്ചു കിട്ടുന്ന കാശില്‍ നിന്നും മിച്ചം പിടിച്ച് സ്വാര്‍ണം വാങ്ങിത്തരാനുള്ള ആ മനസ് സുബിയ്‌ക്കേ ഉണ്ടാകൂവെന്നാണ് ടിനി പറയുന്നത്.

അതേസമയം സുബിയ്ക്ക് സിനിമയേക്കാള്‍ പ്രിയം സ്റ്റേജിനോടായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്. സ്റ്റേജില്‍ എല്ലാം മറന്ന് നിറഞ്ഞാടുന്ന കലാകാരിയായിരുന്നു സുബിയെന്നും സുഹൃത്ത് പറയുന്നുണ്ട്.

താന്‍ സുബിയുടെ കൊറിയര്‍ സര്‍വ്വീസായിരുന്നുവെന്നാണ് ടിനി പറയുന്നത്. ഷോ ഉള്ള ദിവസം വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ട് പ്രോഗ്രം സ്ഥലത്തേക്ക് കൊണ്ടു പോകുന്നതും പരിപാടി കഴിഞ്ഞ് തിരിച്ച് വീട്ടില്‍ കൊണ്ടാക്കുന്നതും താനായിരുന്നുവെന്നാണ് ടിനി ഓര്‍ക്കുന്നത്.

പത്തിരുപത് വയസുള്ള മകളെ തനിക്കൊപ്പം വിടാനുള്ള വിശ്വാസം സുബിയുടെ മമ്മിയ്ക്ക് തന്നോടുണ്ടായിരുന്നുവെന്നാണ് ടിനി പറയുന്നത്. ഒരു ചീത്തപ്പേരും ഉണ്ടാക്കാതെയാണ് സുബി ജീവിച്ചതെന്നും താരം പറയുന്നു.

സുബിയുടെ യൂട്യൂബ് ചാനലിന്റെ 100 കെ സെലിബ്രേഷന്‍ നടത്തിയത് ടിനിയുടെ വീട്ടില്‍ വച്ചായിരുന്നു. എന്ത് ചെറിയ സന്തോഷമുണ്ടായാലും വിളിച്ച് പറയുന്ന ആളായിരുന്നു സുബിയെന്നും എന്നാല്‍ സങ്കടങ്ങളൊന്നും പറഞ്ഞില്ലെന്നും ടിനി പറയുന്നു

സുബിയെ ആശുപത്രിയില്‍ വച്ച് കണ്ടതിനെക്കുറിച്ചും ടിനി ടോം മനസ് തുറക്കുന്നുണ്ട്. ആശുപത്രിയിലായി 12-ാം ദിവസമാണ് ടിനി സുബിയെ കാണുന്നത്. അന്ന് സുബി കയ്യില്‍ മുറുക്കെ പിടിച്ച് എന്റെ കണ്ണിലേക്ക് തന്നെ നോക്കി. ആ നിമിഷം എനിക്ക് തോന്നി, സുബി തിരിച്ചു വന്നേക്കില്ല എന്ന്” ടിനി ടോം പറയുന്നു.

ആദ്യമായി പ്രോഗ്രാമിന് വരുമ്പോള്‍ വരാപ്പുഴയിലായിരുന്നു സുബി താമസിച്ചിരുന്നത്. അന്നവളെ കൂട്ടിക്കൊണ്ട് വന്ന താന്‍ അവളുടെ അവസാന യാത്രയിലും അനുഗമിച്ചുവെന്നാണ് ടിനി ടോം വേദനയുടെ പങ്കുവെക്കുന്നത്.

ഒരു ആയുസ് മുഴുവന്‍ ഓടിനടന്ന് ആളുകളെ ചിരിപ്പിച്ച അവള്‍ എല്ലാവരേയും കരയിപ്പിച്ച് അങ്ങു പോയി എന്നാണ് കൂട്ടുകാരിയുടെ വേര്‍പാടിനെക്കുറിച്ച് ടിനി ടോം പറയുന്നത്.

Continue Reading

More in Malayalam

Trending

Recent

To Top