അതൊരു വികാരപ്രകടനമാണ്; പക്ഷെ ചിലർക്ക് സമചിത്തതയും മാന്യതയും കൈവിട്ടു പോകുന്നുണ്ട് !! ഫാൻ ഫൈറ്റിനെ കുറിച്ച് മമ്മൂട്ടി….
ഫാൻ ഫൈറ്റ്, ഇഷ്ടതാരത്തിന് വേണ്ടി ഓൺലെനായും ഓഫ്ലൈനായും പരസ്പരം വാഗ്വാദത്തിൽ ഏർപ്പെടുന്നതിനെ നാം വിളിക്കുന്ന പേരാണിത്. സിനിമാ ലോകത്തിന്റെ കാര്യം എടുക്കുമ്പോൾ ഫാൻ ഫൈറ്റ് വളരെ സാധാരണമാണ്. നമ്മളെല്ലാവരും നമ്മുടെ ഇഷ്ടതാരത്തിന് വേണ്ടി ഒരുപാട് ശബ്ദമുയർത്തുന്നവരുമാണ്. എന്നാൽ ഈ ഫാൻ ഫൈറ്റിനെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി.
മമ്മൂട്ടിയും മോഹൻലാലും, ഈ മഹാനടന്മാർക്ക് വേണ്ടിയുള്ള ഫാൻ ഫൈറ്റുകളാണ് നാം ഓൺലൈനിലും അല്ലാതെയും ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത്. ആരാധന മൂത്ത ചിലർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് നടൻമാർ ഉത്തരം പറയേണ്ടി വരുന്ന കാഴ്ചയും നിരവധി തവണ കണ്ടിട്ടുണ്ട്. അടുത്തിടെ മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഈ കാര്യത്തിലുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
“ഈ ഫാൻ ഫൈറ്റും ബഹളവുമൊക്കെ അഭിനയം തുടങ്ങിയ കാലം തൊട്ടേ ഉണ്ട്. അത് അവരുടെ വികാര പ്രകടനം മാത്രമാണ്. പക്ഷേ, ആ വികാരപ്രകടനത്തിനിടയിൽ ചിലര്‍ക്കൊക്കെ സമചിത്തതയും മാന്യതയും കൈവിട്ടു പോകുന്നു എന്നു തോന്നിയിട്ടുണ്ട്. അതു സൂക്ഷിക്കുന്നത് നല്ലതാണ്.” – മമ്മൂട്ടി വ്യക്തമാക്കി.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....