കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനുള്ള ശ്രമം; മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് തിരിച്ചടി; ആരാധകരെ ഞെട്ടിച്ച് ആ വാർത്ത!!!
By
മമ്മൂട്ടി നായകനായെത്തുന്ന ഭ്രമയുഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തിലാണ്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ ഭ്രമയുഗം എന്ന ചിത്രത്തെ കുറിച്ചും, മമ്മൂട്ടിയെ കുറിച്ചും അഖിൽ മാരാർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എന്നാൽ അഖിൽ മാരാറിനെ മലയാളികൾ ഏറ്റവും കൂടുതൽ അറിയുന്നത് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെയാണ്. ഒരുപാട് ഹേറ്റേഴ്സുമായി ഷോയ്ക്ക് ഉള്ളിൽ പോയ അഖിൽ തിരിച്ചുവന്നത് ഒട്ടനവധി ഫാൻസുമായാണ്. ഏത് കാര്യത്തിലും തന്റേതായ അഭിപ്രായം തുറന്ന് പറയാൻ മടി കാണിക്കാത്ത ആളാണ് അഖിൽ മാരാർ. അർജുൻ അശോകൻ സിനിമയുടെ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു അഖിലിന്റെ പ്രതികരണം.
ഭ്രമയുഗത്തെ കുറിച്ചുള്ള ചോദ്യത്തിന് “മമ്മൂക്കയെ കുറിച്ചിനി സംസാരിച്ചാൽ നമ്മൾ ചെറുതാകത്തെ ഉള്ളൂ. അദ്ദേഹത്തിന്റെ അപ്ഡേറ്റ്, കാര്യങ്ങളെ നോക്കിക്കാണുന്ന രീതി, ഇപ്പോഴും നടനെന്ന നിലയിലുള്ള ആർത്തി, വ്യത്യസ്ഥതകൾ തേടിയുള്ള അലച്ചിൽ എല്ലാം വേറെ ലെവലാണ്. ഖത്തറിൽ മമ്മൂക്ക ഫാൻസ് അസോസിയേഷന്റെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് ഞാൻ ആയിരുന്നു.
അന്ന് പറഞ്ഞൊരു കാര്യമുണ്ട്, ഇന്ന് ഈ കാലഘട്ടത്തിൽ മഹാനടൻ എന്നൊന്നുമല്ല യുവാക്കൾക്ക് എല്ലാകാലത്തും മാതൃകയാക്കാവുന്ന ആള് മമ്മൂക്ക തന്നെയാണ്. കാരണം അത്രയും അപ്ഡേറ്റഡ് ആണ് അദ്ദേഹം. അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നാൽ മാത്രമെ നമുക്ക് വളരാൻ പറ്റൂ. ഞാൻ ഇപ്പോഴുമിരുന്ന് 80കളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. അത് മനസിലാക്കാൻ കഴിയുന്നവന് മാത്രമെ എപ്പോഴും സക്സസ് ഉണ്ടാകൂ. കാലത്തെ മുൻകൂട്ടി കണ്ട് പിന്നെ പ്രവർത്തിക്കുകയാണ്. അക്കാര്യത്തിൽ മമ്മൂക്ക ഇതിഹാസവും പുലിയുമാണ്. ഭയങ്കര അപ്ഡേറ്റഡാണ്. അക്കാര്യത്തിൽ എനിക്ക് ഭയങ്കര ആരാധനയാണ് അദ്ദേഹത്തോട്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലും സ്വീകരിക്കുന്ന സമീപനം അത്ഭുതകരമാണ്”, എന്നാണ് അഖിൽ മാരാർ പറഞ്ഞത്.
മമ്മൂട്ടിയുടെ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന്, “മുൻപൊരിക്കൽ ആന്റോ ചേട്ടനോട് ഒരു സബ്ജക്ട് സംസാരിച്ചിരുന്നു. മമ്മൂക്കയ്ക്ക് ഒരു പക്ഷേ ഇഷ്ടപ്പെട്ടേക്കുമെന്ന് തോന്നി. മമ്മൂക്ക അത് കേട്ടിട്ടുണ്ടോന്ന് എനിക്ക് ഇപ്പോഴും അറിയില്ല കേട്ടോ. ബിഗ് ബോസ് കഴിഞ്ഞപ്പോൾ അദ്ദേഹം എനിക്ക് ബെസ്റ്റ് വിഷസ് ഒക്കെ അയച്ചിരുന്നു. ഇടയ്ക്ക് മെസേജ് അയക്കാറുമുണ്ട്. അദ്ദേഹത്തിനടുത്ത് എത്താൻ പറ്റുന്ന കഥകൾ വന്നാൽ പറയണമെന്നൊക്കെ ഉണ്ട്. അതൊക്കെ ചെയ്ത് പ്രതിഫലിപ്പിക്കാവുന്ന ഡയറക്ടർ ആയോ എന്ന് ഞാൻ സ്വയം ചോദിക്കുമ്പോൾ വേണ്ടാന്ന് തീരുമാനിക്കും. എന്നാലും ചെയ്യണമെന്നുണ്ട്”, എന്നായിരുന്നു അഖിലിന്റെ മറുപടി.
അതേസമയം നാളുകൾക്ക് മുൻമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. ഭ്രമയുഗം കാണാൻ പോകുന്നവരോട് ഒരു അപേക്ഷയുണ്ട് എന്ന രീതിയിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്. യാതൊരു മുൻവിധിയും ഇല്ലാതെ ഭ്രമയുഗം കാണാൻ പോകണമെന്നാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ
‘ട്രെയിലർ കാണുബോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കിൽ മാത്രമേ സിനിമ ആസ്വദിക്കാൻ പറ്റൂ.
യാതൊരു മുൻവിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങൾ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ കാണൂ. ഇത് പുതുതലമുറയുടെ പുത്തൻ അനുഭവം ആയിരിക്കും. 18ാം നൂറ്റാണ്ടിൻറെ അവസാനം നടക്കുന്ന കഥയാണ് ഇത്. ഈ സിനിമ കാണും മുൻപ് ഒന്നും ചിന്തിക്കരുത് ആലോചിക്കരുത്’ – മമ്മൂട്ടി പറഞ്ഞു.
ഇതുകൂടാതെ ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടും നിരവധി ആളുകൾ രംഗത്തുവരുന്നുണ്ട്. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച പോസ്റ്റും വൈറലാവുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നും അതിൽ ആശ്ചര്യം തോന്നുന്നെന്നും സംവിധായകൻ കുറിക്കുന്നു.
‘ഇതിനോടകം ഒട്ടനവധി സിനിമകൾ ചെയ്തിട്ടും മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു, അതിൽ ആശ്ചര്യം തോന്നുകയാണ്. അദ്ദേഹം ചെയ്യാൻ പോകുന്ന മാന്ത്രികത കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ. ഭ്രമയുഗം ട്രെയിലർ കണ്ടിട്ട് ഗംഭീരമാകുമെന്ന് തോന്നുന്നു സാർ’, എന്നാണ് ലിങ്കുസാമി കുറിച്ചത്. ഭ്രമയുഗത്തിന്റെ ലിങ്കും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്.
എന്നാൽ ആരാധകരെ ഞെട്ടിച്ച് ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്തകളും പുറത്തുവരുകയാണ്. മമ്മൂട്ടി ചിത്രം ‘ഭ്രമയുഗത്തിനെതിരെ’ കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും. ചിത്രത്തിൽ ദുർമന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മമ്മൂട്ടിയെപ്പോലെ ഒരു നടൻ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാടുപേരെ സ്വാദീനിക്കും എന്നും ഹർജിയിൽ പറയുന്നു. കുഞ്ചമൺ ഇല്ലക്കാരുടെ ഹർജിയിൽ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചുവെന്നാണ് വിവരം.
തങ്ങളുടെ കുടുംബപ്പേര് ചിത്രത്തിൽ ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂർവ്വം കരിവാരിതേക്കാനും, സമൂഹത്തിന് മുൻപാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചിത്രത്തിൻറെ അണിയറക്കാർ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. ഭ്രമയുഗത്തിൽ ഉപയോഗിച്ച തങ്ങളുടെ കുടുംബ പേര് അടക്കം മാറ്റണമെന്നും ഹർജിയിൽ പറയുന്നു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.