പുതിയതായി എന്തെങ്കിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം- കമൽ ഹാസന്റെ പ്രൊഫഷണലിസത്തെ കുറിച്ച് വിശ്വരൂപം 2 നായിക ആൻഡ്രിയ ജെർമിയ ..
കമൽ ഹാസ്സന്റെ വിശ്വരൂപം 2 തിയേറ്ററിൽ ആവേശം നിറച്ച് മുന്നേറുകയാണ് . ആദ്യ ഭാഗത്തെ അപേക്ഷിച്ച് പ്രണയത്തിനു അല്പം അധികം പ്രാധാന്യം രണ്ടാം ഭാഗത്തിനുണ്ട്. ആൻഡ്രിയ ജെര്‍മിയയും പൂജ കുമാറുമാണ് ചിത്രത്തിലെ നായികമാർ. കമൽ ഹസാന്റൊപ്പം അഭിനയിക്കുമ്പോളുള്ള പ്രൊഫഷണലിസത്തെ കുറിച്ച് ആൻഡ്രിയ പറയുന്നു.
കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്നമുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്.“അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരും. അത് നമ്മളെ നിരാശരാക്കി കളയും. പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ , അല്ലെങ്കില്‍ പുതുതായ എന്തെങ്കിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം . “ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ ആന്‍ഡ്രിയ പറഞ്ഞു.
ആഗസ്റ്റ് 10നാണ് വിശ്വരൂപം 2 തീയറ്ററിലെത്തിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്ഹാസന് സ്ക്രീനില്‍ തിരിച്ചെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....