Tamil
ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തു; മാപ്പ് പറഞ്ഞ് അമരൻ്റെ നിർമാതാക്കൾ
ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തു; മാപ്പ് പറഞ്ഞ് അമരൻ്റെ നിർമാതാക്കൾ
ശിവകാർത്തികേയൻ നായകനായി എത്തി, സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് അമരൻ. ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രം സൂപ്പർഹിറ്റായതിന് പിന്നാലെ അമരന്റെ അണിയറപ്രവർത്തകർക്കെതിരെ 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി വക്കീൽ നോട്ടീസ് അയച്ചത് വാർത്തയായിരുന്നു.
എൻജിനിയറിങ് വിദ്യാർത്ഥിയായ വിവി വാഗീശൻ ആണ് നോട്ടീസ് അയച്ചത്. സിനിമയിലെ ഒരു രംഗത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത് എന്ന പേരിൽ കാണിച്ചിരിക്കുന്നത് തന്റെ ഫോൺ നമ്പറാണെന്നും സ്ക്രീനിൽ നമ്പർ കണ്ട് പലരും തന്നെ വിളിക്കുന്നതായും ഇതുകൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായുമാണ് വിദ്യാർത്ഥി രംഗത്തെത്തിയത്.
ഇപ്പോഴിതാ ഈ സംഭവത്തിൽ വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ നിർമാതാക്കളായ രാജ് കമൽ ഫിലിംസ്. ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ നമ്പർ നീക്കം ചെയ്തതായും വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നതായും രാജ്കമൽ ഫിലിംസ് അറിയിച്ചു.
ഇതിനിടയിൽ ഇന്ദു റെബേക്ക വർഗീസ് വി വി എന്ന പേരിൽ ട്രൂ കോളറിൽ വാഗീശന്റെ നമ്പർ ആരോ സേവും ചെയ്തു. ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള നമ്പർ ആയതിനാൽ അത് ഉപേക്ഷിക്കാനും തനിക്ക് കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സേവനദാതാക്കളായ എയർ ടെല്ലിനെ ബന്ധപ്പെട്ടിരുന്നു.
എന്നാൽ മാർക്കറ്റിങ് കോളുകൾ മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയുകയുള്ളൂ എന്നും മറ്റ് ഇൻകമിങ് കോളുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ് സേവനദാതാക്കൾ പറഞ്ഞത്. പിന്നാലെ തന്റെ നമ്പറാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയയിലൂടെ സിനിമയുടെ സംവിധായകനെയും ശിവകാർത്തികേയനെയും അറിയിക്കാൻ ശ്രമിച്ചു.
എന്നാൽ അവരിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. ഈ കാരണത്താലായിരുന്നു സിനിമയുടെ നിർമാതാക്കളിൽ നിന്ന് 1.1 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നുമാണ് വാഗീശൻ പരാതിയിൽ വ്യക്തമാക്കിയത്. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.