Actor
27 വയസ് മുതൽ കമൽ ഹാസൻ മോഹൻലാൽ ഫാൻ ആണ്, മോഹൻലാൽ എന്തൊരു അഭിനയമാണെന്ന് എപ്പോഴും പറയും; സുഹാസിനി
27 വയസ് മുതൽ കമൽ ഹാസൻ മോഹൻലാൽ ഫാൻ ആണ്, മോഹൻലാൽ എന്തൊരു അഭിനയമാണെന്ന് എപ്പോഴും പറയും; സുഹാസിനി
ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ താരം നൽകിയിരുന്നു. ഈ വേളയിൽ നടി സുഹാസിനിയുമായുള്ള തമിഴ് അഭിമുഖത്തിലെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
സംവിധായകൻ മണിരത്നത്തിനും, കമൽ ഹാസനും, രാംഗോപാൽ വര്മ്മ എന്നിവരുടെ ഇഷ്ടമുള്ള നടനാണ് മോഹൻലാൽ എന്നാണ് സുഹാസിനി പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ പറ്റി താൻ ആവേശത്തോടെ കമലിനോട് പറയുമ്പോൾ മോഹൻലാലിനൊപ്പം അഭിനയിച്ചോ എന്നാണ് കമൽ ഒരിക്കൽ ചോദിച്ചതെന്ന് സുഹാസിനി പറയുന്നു. കമലിൻറെ ഇഷ്ടനടൻ താങ്കളാണെന്ന് അറിയാമോ ?
മോഹൻലാലിൻറെ അഭിനയം കാണണം എന്ന് കമൽ പറയും. അന്ന് എനിക്ക് 20 വയസും അദ്ദേഹത്തിന് 27 വയസുമാണ്. 27 വയസുള്ളപ്പോൾ തുടങ്ങിയ ഇഷ്ടമാണ് ലാലിനോട് കമലിനുള്ളത് സുഹാസിനി പറഞ്ഞു. 27 വയസ്സുള്ളപ്പോഴേ അദ്ദേഹം പറയും, മോഹൻലാൽ എന്തൊരു അഭിനയമാണെന്ന്. മണിരത്നവും രാംഗോപാൽ വര്മ്മയും അങ്ങനെ എല്ലാവരും താങ്കളുടെ ഫാൻ ആണ് എന്നാണ് സുഹാസിനി പറയുന്നത്.
അതോടൊപ്പം പ്രണവിനെ കുറിച്ചും സുചിത്രയെ കുറിച്ചും സുഹാസിനി സംസാരിച്ചിരുന്നു. മണിരത്നം മമ്മൂട്ടിയോട് കഥ പറയാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ അങ്ങോട്ടേയ്ക്ക് വന്നപ്പോൾ ഒരു വടിയെടുത്ത് അവനെ ഓടിച്ചു. ആരാണ് ആ പയ്യനെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു. മണി ഷോക്കായി. സ്വന്തം മകനെ പോലെ രണ്ട് അടി പോലും അവന് അന്ന് മമ്മൂട്ടി കൊടുത്തെന്നും സുഹാസിനി ചിരിയോടെ ഓർത്തു.
സിനിമാ രംഗത്തുള്ള സംസാരം മോഹൻലാലാണ് ഏറ്റവും നല്ല ഭർത്താവ് എന്നാണ്. എങ്ങനെ ഭാര്യയെ പരിഗണിക്കണം എന്ന് അദ്ദേഹത്തിനറിയാം. സുചി എന്നോട് നേരിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ സുചിയുടെ സുഹൃത്തുക്കളിലൂടെ തനിക്കറിയാമെന്ന് സുഹാസിനി പറഞ്ഞു. വിവാഹം തീരുമാനിച്ച സമയത്ത് മോഹൻലാൽ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സുഹാസിനി ഓർത്തു. പ്രിയൻ എന്തോ കാര്യത്തിന് എന്നെ ഫോൺ ചെയ്തു. അടുത്ത് മോഹൻലാലുണ്ട് സംസാരിക്കണമെന്ന് പറഞ്ഞു.
ഫോണെടുത്ത് ആദ്യം പറഞ്ഞത് സുഹാസിനീ ഞാൻ സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യുന്നു, മദ്രാസിൽ നിന്നാണ്, ഞാൻ വളരെ സന്തോഷവാനാണ് എന്നാണ്. പൊതുവെ വിവാഹത്തിന് പെൺകുട്ടികൾക്കായിരിക്കും കൂടുതൽ സന്തോഷിക്കുക എന്ന് ഞാൻ കരുതിയത്. പക്ഷെ മോഹൻലാൽ അന്ന് അതീവ സന്തോഷത്തിലായിരുന്നെന്നും സുഹാസിനി അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ഡിസംബർ 25 നാണ് ബറോസ് തിയേറ്ററുകളിലെത്തിയത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമാണ് ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിച്ചതെന്നാണ് ആരാധകർ പറയുന്നത്. 3D യിലാണ് ചിത്രമെത്തിയത്.
ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.
വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ വേഷമിടുന്നത്. 40 വർഷത്തെ അഭിനയ ജീവിതത്തിലെ മുഴുവൻ അനുഭവവുമായാണ് മോഹൻലാൽ സംവിധാന മേഖലയിലേക്ക് തിരിഞ്ഞത്.
