മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി ജീവിതം ആനന്ദമാക്കുകയാണ് ദേവിക. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികൾ ഏറ്റെടുത്ത വിജയ് മാധവാണ് ദേവികയെ വിവാഹം ചെയ്തത്. മാസങ്ങള്‍ക്ക് മുന്‍പായാണ് ഇവരുടെ വിവാഹം നടന്നത്.
വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ദേവിക. അടുത്തിടെയായിരുന്നു ഇരുവരും ഈ സന്തോഷം പങ്കുവെച്ചെത്തിയത്. ദേവികയുടെ സൗന്ദര്യവും തന്റെ പാട്ടുമുള്ള ഒരു കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്നാണ് വിജയ് പറഞ്ഞിരുന്നു.
പരിചയപ്പെട്ട നാള് മുതല്‍ മാഷ് എന്ന് വിളിച്ച് ശീലിച്ചതാണെന്നും, പാട്ട് ഇപ്പോഴും പഠിപ്പിച്ച് തരുന്നുണ്ടെന്നും ദേവിക വിജയിനെക്കുറിച്ച് പറഞ്ഞിരുന്നു. ഭര്‍ത്താവിനെ ഏട്ടാ എന്നൊക്കെ പലരും വിളിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും തനിക്ക് വരുന്നില്ലെന്നും അങ്ങനെയാണ് മാഷേ വിളി സ്ഥിരമാക്കാനായി തീരുമാനിച്ചതെന്നും ദേവിക പറഞ്ഞിട്ടുണ്ട്.
തന്റെ പാചക പരീക്ഷണങ്ങളുടെ വീഡിയോയും ദേവിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാ പരീക്ഷണങ്ങളും മാഷിലാണെന്നും അവിടെ ഇഷ്ടമായാല്‍ രക്ഷപ്പെട്ടുവെന്നും ദേവിക പറഞ്ഞിരുന്നു. ദേവികയെ കാണാനായി അപ്രതീക്ഷിതമായി അമ്മ എത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
“ഇതെന്താത്, ഇത് ഭയങ്കരമാണല്ലോ, അമ്മ എറണാകുളത്താണെന്നല്ലേ പറഞ്ഞത് എന്നായിരുന്നു ദേവികയും മാഷും ചോദിച്ചത്. നായികയുടെ അമ്മയും അനിയനും സര്‍പ്രൈസായിട്ട് വന്നു. കൊച്ചിയിലാണെന്ന് പറഞ്ഞപ്പോള്‍ ഫ്രീയാണേല്‍ ഇങ്ങോട്ട് വാ എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇത്ര പെട്ടെന്ന് ഇങ്ങോട്ട് എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു വിജയ് അളിയനോട് പറഞ്ഞത്.
എപ്പോഴായാലും അമ്മ മൂല്ലപ്പൂവ് സംഘടിപ്പിക്കും. അത് അമ്മയ്ക്ക് ഏറെയിഷ്ടമുള്ള കാര്യമാണെന്നായിരുന്നു ദേവിക പറഞ്ഞത്. അഞ്ചാം മാസത്തിലേക്കുള്ള പലഹാരങ്ങളാണോ ഇതൊക്കെ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയല്ലെന്നായിരുന്നു അമ്മ പറഞ്ഞത്. ദീപാവലിക്ക് ഞങ്ങള്‍ സ്വീറ്റ് ബോക്സ് വാങ്ങിക്കാറുണ്ട്. തൈരുവടയും രസവടയും പരിപ്പുവടയും ബോണ്ടയും ഇഡ്ഡലിയും ദോശയുമൊക്കെ രാവിലെത്തന്നെ ഉണ്ടാക്കി വെക്കുമെന്നും ദേവിക് പറഞ്ഞിരുന്നു.
മോള് ഗര്‍ഭിണിയാണെങ്കിലും ഇതൊക്കെ ഞാന്‍ മാഷിന് വേണ്ടിയാണ് ഉണ്ടാക്കിയതെന്നായിരുന്നു അമ്മ പറഞ്ഞത്. അതെനിക്ക് അറിയാവുന്ന കാര്യമാണല്ലോയെന്നായിരുന്നു ദേവികയുടെ മറുപടി. ഇന്ന് രാവിലെ ഞാന്‍ നേന്ത്രപ്പഴം കട്ലറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.
അതെങ്ങനെ ഉണ്ടാക്കുമെന്ന് അമ്മയോട് ചോദിക്കണമെന്ന് ആലോചിച്ചിരുന്നു. അധികം കഴിയും മുന്‍പ് അമ്മയും കട്ലറ്റും മുന്നിലെത്തിയെന്നായിരുന്നു ദേവിക പറഞ്ഞത്.
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല...
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...