Actress
എല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങളാണ്, ദൈവം തരുന്നതിനെ സ്വീകരിക്കുന്നു; വീണ്ടും ഗര്‍ഭിണിയായ സന്തോഷം പങ്കുവെച്ച് നടി ദേവിക നമ്പ്യാര്‍
എല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങളാണ്, ദൈവം തരുന്നതിനെ സ്വീകരിക്കുന്നു; വീണ്ടും ഗര്‍ഭിണിയായ സന്തോഷം പങ്കുവെച്ച് നടി ദേവിക നമ്പ്യാര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറ് സുപരിചിതയായ നടിയാണ് ദേവിക നമ്പ്യര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം ഇടവേളയെടുത്ത് കഴിയുകയാണ് താരം. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവുമായി നടിയുടെ വിവാഹം കഴിഞ്ഞത്.
വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ഇവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ നിരവധി ആരാധകരുമുണ്ട്. സ്വന്തം വീട്ടുകാരോടെന്ന പോലെ സബ്‌സ്‌െ്രെകബേഴ്‌സിനോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നതാണ് ദേവികയെയും വിജയ് മാധവിനെയും വ്യത്യസ്തരാക്കുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസമാണ് താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ മകന്റെ കൂടെയുള്ള വിശേഷങ്ങളാണ് ഇരുവരും കൂടുതലും പങ്കുയ്‌ക്കൊറുള്ളത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തില്‍ മറ്റൊരു വലിയ സന്തോഷം കൂടി ഉണ്ടായെന്ന് പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് തങ്ങളുടെ കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണെന്ന കാര്യം താരദമ്പതിമാര്‍ പറഞ്ഞത്. ദേവിക രണ്ടാമതും ഗര്‍ഭിണിയാണ്. ഇപ്പോള്‍ ഒരു മാസം ആകുന്നതേയുള്ളൂ. ഇനിയിപ്പോള്‍ ഡെയ്‌ലി വ്‌ളോഗ് ഒന്നും കാണാന്‍ സാധ്യതയില്ല. കാരണം പുള്ളിക്കാരിയ്ക്ക് ഛര്‍ദ്ദിയടക്കം ബുദ്ധിമുട്ടുകള്‍ ഇത്തിരി കൂടുതലാണ്.
കഴിഞ്ഞ തവണത്തേതിനെക്കാളും കൂടുതലാണ് ഇത്തവണ. അന്നും നാല് മാസത്തോളം കട്ടിലില്‍ തന്നെയായിരുന്നു. അഞ്ചാം മാസത്തിലാണ് അത് വെളിപ്പെടുത്തുന്നതും. കഴിഞ്ഞ ദിവസം എന്റെ പിറന്നാളായിരുന്നു. മുപ്പത്തിയേഴ് വയസായി. ഈ കാലയളവിനുള്ളിലെ ഏറ്റവും മികച്ച ബെര്‍ത്ത് ഡേ ഗിഫ്റ്റാണിത്. ഇതിനെക്കാളും വലിയ എന്ത് സമ്മാനമാണ് കിട്ടുക. ഇതൊരിക്കലും മറക്കാന്‍ പറ്റില്ല. എല്ലാം ഈശ്വരന്റെ അനുഗ്രഹങ്ങളാണ്. നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. ദൈവം തരുന്നതിനെ സ്വീകരിക്കുന്നു.
എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഈശ്വരന്‍ കരുതി വെച്ചിട്ടുണ്ടാവും. അതിനെ ചേര്‍ത്ത് പിടിക്കുക. നമ്മള്‍ കരുതിയതൊക്കെ നന്നാവണമെന്ന് നിര്‍ബന്ധമില്ല. ദൈവം കരുതിയത് നല്ലതായിരിക്കും. അതിനൊപ്പം ഈയൊരു സന്തോഷം കൂടി നിങ്ങളോട് പറയുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും സ്‌നേഹവും സപ്പോര്‍ട്ടുമൊക്കെ ഉണ്ടാവണം. നേരിട്ട് വിളിച്ച് പറയാത്ത ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ പോലും ഈ വ്‌ളോഗിലൂടെയാണ് ഇക്കാര്യം അറിയുക..’ എന്നും ദേവികയും വിജയ് മാധവും വീഡിയോയില്‍ പറയുന്നു.
വര്‍ഷങ്ങളോളമായിട്ട് അടുത്ത് പരിചയമുള്ള താരങ്ങളായിരുന്നു ദേവികയും വിജയ് മാധവും. ഇരുവരും ഒരുമിച്ച് ചില ബിസിനസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇരുവീട്ടിലും സമ്മതമായതോടെ വിവാഹിതരായേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2022 ജനുവരിയിലാണ് ഇരുവരും ഒരുമിക്കുന്നത്.
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ ദേവിക വെള്ളിത്തിരയില്‍ നിന്നുമാണ് സീരിയലില്‍ സജീവമാവുന്നത്. എംഎ നസീര്‍ സംവിധാനം ചെയ്ത പരിണയം എന്ന പരമ്പരയിലൂടെയാണ് ദേവിക സീരിയല്‍ രംഗത്തേക്ക് കടന്ന് വരുന്നത്. ബാലാമണി, രാക്കുയില്‍ തുടങ്ങിയ സീരിയലുകളിലും ദേവിക അഭിനയിച്ചിട്ടുണ്ട്. കോമഡി ഫെസ്റ്റിവല്‍, ചിരിമ -സിനിമ തുടങ്ങിയ ഷോകളുടെ അവതാരകയും ആയിരുന്നു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാന്‍ ബാക്കി വെച്ചത്, വസന്തത്തിന്റെ കനല്‍വഴികളില്‍, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ തുടങ്ങിയ സിനിമകളിലും ദേവിക അഭിനയിച്ചിട്ടുണ്ട്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ദേവികയുമായുള്ള വിവാഹ ശേഷമാണ് വിജയ് മാധവിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. പരസ്പരം മനസ്സിലാക്കുന്നതാണ് തങ്ങളുടെ വിജയമെന്ന് അന്നിവര്‍ വ്യക്തമാക്കി. ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം. ഞങ്ങളുടെ ജീവിതത്തില്‍ മറ്റൊരാള്‍ക്ക് വലിയ പ്രധാന്യം നല്‍കിയിട്ടില്ല എന്നുമാണ് താരങ്ങള്‍ പറഞ്ഞിരുന്നത്.