ഭര്‍ത്താവ് ഒട്ടും ശ്രദ്ധിക്കുന്നില്ല അതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത് എന്നാണ് ചിലർ പറഞ്ഞത്; ദേവിക
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും ഇപ്പോൾ സുപരിചിതനാണ്. ഗായകനും സംഗീത സംവിധായകനുമാണ് വിജയ്. മുൻപ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു താരം. കഴിഞ്ഞ കുറച്ചു കാലങ്ങളായി യൂട്യൂബ് ചാനലിലൂടെയും ഇവര്‍ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ദേവിക ഗർഭിണി ആയത് മുതലാണ് യൂട്യൂബ് ചാനലുമായി താരങ്ങൾ സജീവമായത്.
കഴിഞ്ഞ മാർച്ചിലാണ് ഇവർക്കൊരു ആൺ കുഞ്ഞ് ജനിച്ചത്. ആത്മജൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഗർഭിണി ആയത് മുതൽ ഓരോ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴും അതിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം വിഷമകരമായ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് വെളിപ്പെടുത്തി ദേവിക എത്തുകയുണ്ടായി. മുടിയില്‍ ജട കെട്ടിയെന്നും, അത് മാറ്റാനായില്ലെങ്കില്‍ മൊട്ടയടിക്കേണ്ട അവസ്ഥയിലാണെന്നും അതിന് താൻ തയ്യാറായി കഴിഞ്ഞു എന്നൊക്കെയാണ് ദേവിക പറഞ്ഞത്.
ദിവസങ്ങള്‍ക്ക് ശേഷം ജട മാറ്റാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചും താരങ്ങളെത്തി. ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയുന്നു ദേവികയും വിജയും. അപ്രതീക്ഷിതമായി തന്റെ അമ്മ വീട്ടിലേക്ക് വന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ദേവിക. എപ്പോഴാണ് ഇങ്ങോട്ട് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ആരോഗ്യം ശരിയാവട്ടെ എന്നൊക്കെ പറഞ്ഞ ആളാണ്. മുടി നോക്കാന്‍ വേണ്ടി വന്നതല്ലേ അമ്മേ…
എന്നായിരുന്നു ദേവികയും വിജയും ചോദിച്ചത്.
മുടിയുടെ വീഡിയോ കണ്ടതോടെ അമ്മ നേരെ ഇങ്ങോട്ട് വരികയായിരുന്നു എന്ന് പറഞ്ഞപ്പോൾ. അതല്ല, മോനെ കാണാന്‍ വേണ്ടിയാണ് ഞാന്‍ വന്നതെന്നായിരുന്നു അമ്മയുടെ മറുപടി. കൊച്ചുമകന്റെ വളര്‍ച്ചയെക്കുറിച്ചായിരുന്നു അമ്മയുടെ ആധി. അവനെ ഞങ്ങള്‍ നിലത്ത് കിടത്താത്തത് കൊണ്ടാണ് അവന്‍ കമിഴ്ന്ന് വീഴാത്തത് എന്നൊക്കെ അമ്മ പറഞ്ഞു.
ഇപ്പോള്‍ നിലത്ത് കിടത്തുന്നുണ്ട്. ആള് മെലിഞ്ഞിരിക്കുകയാണെങ്കിലും നല്ല ആക്റ്റീവാണ്. കുട്ടിയെ കാണുമ്പോള്‍ വലിപ്പമില്ലെന്നേയുള്ളൂ. ഉടനെ തന്നെ ഞങ്ങള്‍ അവനെ നീന്തിപ്പിക്കുമെന്നും വിജയ് പറയുന്നുണ്ട്. ശ്രദ്ധിക്കാതിരുന്നത് കൊണ്ടാണോ ദേവികയ്ക്ക് മുടിയില്‍ ജയ വന്നതെന്ന് പലരും ചോദിക്കുകയുണ്ടായി. വൃത്തിയില്ലേ, കുളിച്ചൂടേ, ഭര്‍ത്താവ് ഒട്ടും ശ്രദ്ധിക്കുന്നില്ല അതുകൊണ്ടായിരിക്കും ജട വന്നത് എന്നടക്കമുള്ള കമന്റുകള്‍ വന്നിരുന്നു.
ജട വന്ന സമയത്ത് തന്നെ ഞാന്‍ മാഷിനോട് പറഞ്ഞു. മാഷ് അത് വിശ്വസിച്ചിരുന്നില്ല. ആ ജട വരുന്നതിന് തലേദിവസം വരെ മുടി പിന്നിയിട്ടിട്ടാണ് ഞാന്‍ കിടന്നത്. എന്ത് നെഗറ്റീവ് എനര്‍ജി വന്നാലും അത് മുടിയിലാണ് ബാധിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മുടി പിന്നിയിട്ടിട്ടാണ് കിടക്കുന്നതെന്നും ദേവിക വ്യക്തമാക്കി.
എന്തൊരു അമ്മയാണ്, മകളുടെ മുടി ശരിയാക്കി കൊടുത്തൂടേയെന്ന് ആളുകള്‍ തന്നോട് ചോദിച്ചതെന്ന് ദേവികയുടെ അമ്മയും പറഞ്ഞു. നിരവധി പേരാണ് പുതിയ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അമ്മയെ കണ്ടപ്പോള്‍ ദേവികയ്ക്ക് ഒരുപാട് സന്തോഷമായി, അത് ഈ മുഖത്ത് കാണാനുണ്ട്. കിടക്കുമ്പോള്‍ മുടി പിന്നിയിട്ട് തന്നെ കിടക്കണം, മുടി എപ്പോഴും നന്നായി ശ്രദ്ധിക്കണമെന്നൊക്കെ ആയിരുന്നു ആരാധകരുടെ കമന്റുകൾ. നേരത്തെ മുതൽ തന്നെ ദേവികയുടെ മുടിക്ക് നിരവധി ആരാധകരുണ്ട്.