Social Media
പേരിനെ ചൊല്ലിയുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കുകയാണ്; ദേവികയും വിജയ് മാധവും
പേരിനെ ചൊല്ലിയുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കുകയാണ്; ദേവികയും വിജയ് മാധവും
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറ് സുപരിചിതയായ നടിയാണ് ദേവിക നമ്പ്യർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇവരാണ് ചർച്ചാ വിഷയം. ഇവരുടെ രണ്ടാമത്തെ കുട്ടിയുടെ പേര് ആണ് വിമർശനങ്ങൾക്ക് കാരണം. ഓം പരമാത്മ എന്നാണ് ഇവർ തങ്ങളുടെ മോൾക്ക് ഇട്ട പേര്. ഇതിന് പിന്നാലെ വിജയ് മാധവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
പിന്നാലെ പിന്നാലെ കമന്റുകൾക്ക് മറുപടിയുമായി ദേവികയും വിജയ് മാധവും എത്തിയിരുന്നു. എന്നാൽ ഈ വീഡിയോയ്ക്കും വിമർശനം ഉയർന്നു. ഇപ്പോൾ പേരിന് ചൊല്ലിയുള്ള എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കുകയാണെന്ന് പറയുകയാണ് ദേവികയും വിജയ് മാധവും. തങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വിജയ് മാധവും ദേവികയും പറയുന്നു.
എല്ലാവർക്കും നമസ്‌കാരം ചെറിയൊരു വീഡിയോ ആണ്. വേറൊന്നുമില്ല ഇന്നലെ കുറെ ആളുകൾ ദേവിക കരയുന്നത് കണ്ട് മെസേജ് അയച്ചു. പുള്ളിക്കാരിക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. പ്രസവം കഴിഞ്ഞതിന് പിന്നാലെ ഞാൻ പൊട്ടനാണ്, ഭ്രാന്തനാണ് എന്ന് പറഞ്ഞുകേട്ടപ്പോഴുണ്ടായ ചെറിയ മാനസിക സമ്മർദ്ദം മാത്രമെ ഉള്ളൂ. ഇന്നലെ ഫോണൊക്കെ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. മറുപടി പറഞ്ഞ് ഞാൻ മടുത്തു.
ഒന്നുരണ്ട് കാര്യങ്ങൾ കൂടെ നമ്മൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുമ്പോൾ എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാൻ പ്രതികരിച്ചതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാൻ ഇതോട് കൂടി പേരിടൽ പരിപാടി അവസാനിപ്പിച്ചു. ഒരു ചെറിയ അബദ്ധം കൂടി ചെയ്തിട്ടുണ്ട്. ആത്മജുടെ പേരിൽ ആത്മജ സെന്റർ ഉള്ളത് കൊണ്ട് ഡിസൈൻസിന്റെ പേര് ഞാൻ ഓം ഡിസൈൻസ് എന്നിട്ട് വെബൈസൈറ്റും കാര്യങ്ങളും രജിസ്റ്റർ ചെയ്ത് വെച്ചു.
അതുകൊണ്ട് ഓം ഡിസൈൻസ് എന്ന പേര് കൂടി വരും. ഇതോട് കൂടി ഓഫിഷ്യലി പേരിടുന്ന പരിപാടി ഞാൻ താത്ക്കാലികമായി നിർത്തി. ഇനിയെങ്ങാനും ഒരു കുട്ടിയ്ക്ക് കൂടി യോഗമുണ്ടെങ്കിൽ ഞാൻ ഇനി എന്റെ കുട്ടിക്ക് സ്വന്തമായി പേരിടില്ല. ചിലപ്പോൾ ഞാൻ സോഷ്യൽ മീഡിയയിൽ സജഷൻ തരും. നിന്റെ കുട്ടിയ്ക്ക് പേരിടാൻ ഞങ്ങളാരെന്ന് ചോദിച്ച് ചീത്ത വിളിക്കരുത്.
നല്ല പേര് സജസ്റ്റ് ചെയ്താൽ അതിൽ നിന്ന് സെലക്ട് ചെയ്യും എന്നും വിജയ് മാധവ് പറഞ്ഞു. ഇട്ട പേര് ഇപ്പോൾ മാറ്റാൻ പറ്റില്ലെന്നും വിജയ് മാധവ് പറഞ്ഞു. കമന്റുകൾ വളച്ചൊടിച്ചതല്ല, ആ രണ്ട് കമന്റുകൾ താൻ കണ്ടതാണെന്നും അതാണ് താൻ ഇത്രയും വിഷമിക്കാൻ കാരണമെന്നും ദേവിക പറയുന്നു. ഇതോടെ ആ വിഷയം അവസാനിപ്പിക്കുകയാണെന്നും തങ്ങൾ പറഞ്ഞതിൽ എവിടെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിജയ് മാധവും ദേവികയും പറയുന്നു.
തങ്ങളുടെ ഫോളോവേഴ്‌സ് തങ്ങളുടെ ഫാമിലി പോലെ തന്നെയാണെന്നും ഞങ്ങൾക്ക് നിങ്ങളുടെ അടുത്ത് സ്‌നേഹം മാത്രമെ ഉള്ളൂ നിങ്ങൾക്ക് ഞങ്ങളുടെ അടുത്തും സ്‌നേഹം മാത്രമെ ഉള്ളൂവെന്ന് അറിയാം, എല്ലാവരും തങ്ങളോട് ക്ഷമിച്ചെന്ന് കരുതുന്നുവെന്നും വിജയ് മാധവും ദേവികയും പറഞ്ഞു.
അതേസമയം, ഞാൻ ദേവികയോട് സംസാരിച്ച ശേഷമാണ് പേരിട്ടത്. ഓം പരമാത്മ എന്ന പേര് വളരെ ശക്തിയുള്ള പേരാണ് ആ ശക്തി ആ കുട്ടിയ്ക്ക് അതിന്റെ നന്മയുണ്ടാക്കണം എന്നതാണ് നമ്മുടെ സദുദ്ദേശം എന്നും വിജയ് മാധവ് പറയുന്നു. ആത്മജയുടെ പേരിട്ടത് മുതലാണ് ബുള്ളിയിംഗ് നമ്മുടെ ഫാമിലിയിലേയ്ക്ക് വരുന്നത്. ഓരോ കുട്ടികൾക്ക് ഓരോ രീതിയാണ്. ഞങ്ങളുടെ കുട്ടി ആറ് മാസം വളർച്ച കുറവായിരുന്നു. പിന്നെ വളരുന്നുണ്ട്.
ആ കുട്ടിക്ക് പറയാൻ പറ്റാത്തത്ര അസുഖങ്ങളും എന്തൊക്കയോ പറഞ്ഞ് ആത്മജയെ. നിങ്ങൾ കാണുന്നത് ഞങ്ങളുടെ ലൈഫിലെ 15 മിനിട്ടാണ്, എന്നും ദേവിക പറയുന്നു. ദേവിക ഒരു ആർട്ടിസ്റ്റാണ് അവരെ ഞാൻ ബഹുമാനിക്കണം അതുകൊണ്ടാണ് ഞാൻ താങ്കൾ എന്ന് വിളിക്കുന്നത്, എന്നും വിജയ് മാധവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
