ഇത്രയും കാലത്തിനിടയ്ക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ; ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ല! ; സങ്കടം പങ്കുവച്ച് ദേവിക!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. അഭിനയവും അവതരണവും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന ദേവികയുടെ ഭർത്താവ് വിജയ് മാധവും ഇപ്പോൾ സുപരിചിതനാണ്. ഗായകനും സംഗീത സംവിധായകനുമാണ് വിജയ്. മുൻപ് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടി ആയിരുന്നു താരം. കഴിഞ്ഞ വർഷം ആദ്യമാണ് ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുമ്പാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുട്യൂബിൽ വ്ലോഗിങ്ങും മറ്റുമായി സജീവമാണ് ദേവികയും വിജയും.. ആത്മജൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഗർഭിണി ആയത് മുതൽ ഓരോ വിശേഷങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴും നിരന്തരം മകന്റെ വിശേഷങ്ങൾ പങ്കുവച്ച് ഇവർ എത്താറുണ്ട്. ഇപ്പോഴിതാ വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോവുന്നതിന്റെ സങ്കടം പങ്കുവച്ചിരിക്കുകയാണ് ദേവിക. മുടിയില്‍ ജട കെട്ടിയെന്നും, അത് മാറ്റാനായില്ലെങ്കില്‍ മൊട്ടയടിക്കേണ്ട അവസ്ഥയിലാണ് താനെന്നും ദേവിക പറയുന്നു.
മോനുമൊത്ത് വീഡിയോ ചെയ്യുമ്പോൾ മുടി അഴിച്ചിടരുത്, കുട്ടിയുടെ മുന്നിൽ മുടി അഴിച്ചിട്ടാൽ മുടി മുറിഞ്ഞു പോകുമെന്ന് ചിലർ പറഞ്ഞിരുന്നു. ഞാന്‍ മുടി കെട്ടിവെച്ചത് കണ്ടപ്പോള്‍ നെറ്റി കേറിപ്പോവും, മുടി പോവുമെന്നൊക്കെ പറഞ്ഞു. എന്തുകൊണ്ട് ഞാന്‍ മുടി കെട്ടുന്നു, അല്ലെങ്കില്‍ അഴിച്ചിടുന്നു എന്നതിനുള്ള കാരണം പറയാനാണ് ഈ വ്ലോഗ് ചെയ്യുന്നത് എന്ന് പറഞ്ഞാണ് ദേവിക വീഡിയോ തുടങ്ങിയത്. പിന്നീട് മുടിയിൽ ജട കെട്ടിയത് കാണിക്കുകയായിരുന്നു.
ഇത്രയും കാലത്തിനിടയ്ക്ക് ആദ്യമായി ജട കെട്ടിയിരിക്കുകയാണ്, ഇതെങ്ങനെ കളയുമെന്ന് എനിക്കറിയില്ല. സൂര്യനമസ്‌കാരം ചാലഞ്ച് തുടങ്ങിയതിന് ശേഷമാണ് ഇങ്ങനെ വന്നത്. ഇതിനു മുന്‍പൊക്കെ ഞാന്‍ നന്നായി വിയര്‍ത്തിട്ടുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രാക്ടീസ് ചെയ്ത ദിവസങ്ങളുണ്ട്. അന്നൊന്നും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. ഇതെനിക്ക് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്. മുടിയുടെ അകത്ത് കൈയ്യിട്ടാല്‍ തിരികെ വരാത്ത അവസ്ഥയാണ്.ഇന്നലെയാണ് ഇത് മാഷിനെ കാണിക്കുന്നത്.
മൊട്ടയടിക്കാൻ ഞാൻ മാനസികമായി തയ്യാറായിരിക്കുകയാണെന്ന് മാഷിനോട് പറഞ്ഞു. എന്തായാലും ആത്മജയ്ക്ക് മൊട്ടയടിക്കണം. അപ്പോള്‍ ഞാനും കൂടെ മൊട്ടയടിച്ചേക്കും. ഞാനെന്റെ ലൈഫില്‍ മൊട്ടയടിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. എല്ലാവര്‍ക്കും എന്നെ ഇഷ്ടം മുടി കൊണ്ടാണ്. ആത്മജന് മൊട്ടയടിക്കുമ്പോള്‍ ഞാനും മൊട്ടയടിക്കാനായി മാനസികമായി തയ്യാറെടുത്തിരിക്കുകയാണ്.
അപ്പോൾ മാഷ് പറഞ്ഞത് നമ്മളിത് വ്‌ളോഗാക്കുന്നു, ഇത് മാറ്റാനുള്ള എന്തെങ്കിലും ഐഡിയാസ് ആരെങ്കിലും പറഞ്ഞ് തന്നാല്‍ അത് നോക്കാം എന്നാണ്. അതുപോലെ മൊട്ടയടിക്കുന്നതിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായവും അറിയാമെന്നും കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്. അടിക്കുവാണേല്‍ നമുക്ക് മൂന്നുപേര്‍ക്കും മൊട്ടയടിക്കാമെന്നും വിജയ് പറയുന്നുണ്ട്
ആളുകള്‍ മുടിയെക്കുറിച്ച് പറയുന്ന സമയത്ത് ഞാന്‍ അത് അങ്ങനെ ഓവറായി ഇഷ്ടപ്പെടുകയോ, കൊണ്ടുനടക്കുകയോ ഒന്നും ചെയ്തിരുന്നില്ല. മൊട്ടയടിക്കാന്‍ പോവുകയാണല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്കെന്റെ മുടിയോട് ഒരുപാട് സ്‌നേഹമാണ്. ഇത് മാറാനുള്ള സിംപിള്‍ ടിപ്‌സ് എനിക്ക് പറഞ്ഞ് തരണേ, അങ്ങനെ അത് മാറിയാല്‍ രക്ഷ. ഇല്ലെങ്കില്‍ മൊട്ടയടിക്കേണ്ടി വരുമെന്നും ദേവിക പറഞ്ഞു.
ദേവികയിൽ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന കാര്യമാണ് മുടി. അതുകൊണ്ട് തന്നെ ദേവികയുടെ മുടി പോവുക എന്ന് പറഞ്ഞാല്‍ അത് വലിയ സങ്കടമുള്ള കാര്യമാണ് എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. അമ്മയോട് വരാന്‍ പറയൂ, അമ്മ അത് നിവര്‍ത്തി തന്നോളും. പ്രസവശേഷം ഇങ്ങനെ ചിലര്‍ക്ക് വരാറുണ്ട്. ക്ഷമയോടെ നോക്കിയാല്‍ അത് ശരിയാക്കി എടുക്കാന്‍ പറ്റും. ശരിക്കും മൊട്ടയടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണോ, ഇത്രയും മുടി വരാന്‍ എത്ര കാലമെടുക്കുമെന്ന് അറിയാമോ തുടങ്ങി നിരവധി കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.