ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാണ് ശ്രീനാഥ്. തരാം വിവാഹിതനാകാന്‍ പോകുന്നു എന്നാ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . സ്വാസിക അവതരാകിയായി എത്തുന്ന അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയപ്പോഴാണ് ആ രഹസ്യം ശ്രീ പരസ്യമാക്കിയത്. കല്യാണക്കാര്യം പറഞ്ഞപ്പോഴുള്ള സ്വാസികയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത് .
കല്യാണം പെട്ടന്ന് ഉണ്ടാവും എന്ന് ശ്രീനാഥ് പറഞ്ഞപ്പോള്‍ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ എന്ന് സ്വാസിക കളിയായി ചോദിക്കുകയായിരുന്നു. ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാന്‍ സിനിമയില്‍ എത്ര പേരെ തേച്ചു. എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ, കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ എന്നായിരുന്നു സ്വാസികയുടെ പ്രതികരണം. മലയാള സിനിമയിലെ അസ്ഥാന തേപ്പുകാരിളില് ഒരാളാണെന്നാണ് സ്വാസിക അറിയപ്പെടുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലെ തേപ്പുകാരിയുടെ റോള്‍ കാരണം യഥാര്‍ത്ഥ ജീവിതത്തിലും സ്വാസിക ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്.
റെഡ് കാര്‍പെറ്റിന്റെ ഫ്ളോറില്‍ ശ്രീനാഥിന്റെ കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അതൊരു സ്വയം ട്രോള്‍ ആയി ഏറ്റെടുക്കുകയായിരുന്നു എന്നാല്‍ പിന്നീട് സ്വാസിക കളി തമാശകള്‍ മാറ്റി വച്ചു, കാര്യത്തിലേക്ക് കടന്നു. ശ്രീനാഥിന്റെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവും. വീട്ടുകാര്‍ എല്ലാം പറഞ്ഞ് ഉറപ്പിച്ചതാണ്. വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചപ്പോള്‍, അത് സസ്പെന്‍സ് ആണ് എന്നാണ് ശ്രീനാഥ് പറഞ്ഞത്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെയാണ് ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടത്. ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ എന്ന് പറഞ്ഞാല്‍ പെട്ടന്ന് ആളുകള്‍ക്ക് മനസ്സിലാവും. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന് കൂടെയാണ്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...