Malayalam
അനൂപ് തിങ്കളാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകണം.., ഇല്ലെങ്കില്‍ അറസ്റ്റ്!?; നടപടി ഫോണ്‍ പരിശോധനഫലം ലഭിച്ചതിനു പിന്നാലെ
അനൂപ് തിങ്കളാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകണം.., ഇല്ലെങ്കില്‍ അറസ്റ്റ്!?; നടപടി ഫോണ്‍ പരിശോധനഫലം ലഭിച്ചതിനു പിന്നാലെ
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. അനൂപിന്റെ ഫോണ്‍ പരിശോധനാ ഫലം ലഭിച്ചശേഷമാണ് നടപടി. ഫോണ്‍ പരിശോധനാഫലം ലഭിച്ചാല്‍ ദിലീപിനെയും വീണ്ടും ചോദ്യം ചെയ്യും എന്നാണ് വിവരം.
ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അനൂപിനു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, തന്റെ ബന്ധു മരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ചോദ്യം ചെയ്യലിന് എത്തിയില്ല. തിങ്കളാഴ്ച കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാനാണ് അന്വേഷണ സംഘം അനൂപിനോട് ആവശ്യപ്പെട്ടത്. അനൂപ് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. അനൂപിന്റെ ഫോണ്‍ പരിശോധനഫലം ലഭിച്ചശേഷമാണ് നടപടി. ദിലീപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരുടെ ഫോണ്‍ വിവരങ്ങള്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനകള്‍ക്കു ശേഷം ഇന്നോ നാളെയോ ലഭിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ദിലീപിനും സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ദിലീപിന് അനുകൂലമായി വിധി വന്നത്.
പ്രതികളുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെയും വരും ദിവസങ്ങളില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും. ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാഫലം കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള നീക്കം. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത് ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂള്‍ ഉപയോഗിച്ചായിരിക്കും.
ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ ”യുഫെഡ്” എന്ന ടൂളാണ് ഇതിനുപയോഗിക്കുന്നത്. അടുത്തിടെയാണു ഫോറന്‍സിക് വിഭാഗത്തിന് ഇതു ലഭ്യമായത്. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാം. ചൈനീസ് നിര്‍മിത ചിപ്സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും.
പാസ്വേഡ് തുറക്കല്‍, ഡീകോഡിങ്, വിശകലനം, റിപ്പോര്‍ട്ടിങ്, ലൊക്കേഷന്‍ ഹാക്കിങ് തുടങ്ങിയവയും സാധ്യമാകും. ഏഴ് ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂ. ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ് മാറ്റിയെന്നാണു ദിലീപിന്റെ വാദം. എന്നാല്‍, 2017-ല്‍ ദിലീപ് ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
മറ്റ് ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. പോലീസ് കൃത്രിമത്വം കാട്ടുന്നതിനു മുമ്പ് മൊബൈല്‍ ഡേറ്റ പരിശോധിക്കാനാണിതെന്നാണു വാദം. സ്വകാര്യപരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാനാണു ഫോണുകള്‍ കൊണ്ടുപോയതെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. അങ്ങനെ ചെയ്താലും ഇസ്രേലി സോഫ്റ്റ്വേര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്താനാകും.
യു.എസ്. ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ് സംവിധാനം ഫോറന്‍സിക് പരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്തിഗതവിവരങ്ങളും കണ്ടെത്താം. ആറുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നാണു ഫോറന്‍സിക് ലാബ് അറിയിച്ചതെങ്കിലും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല എന്നാണ് വിവരം.
അതേസമയം, ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. എന്നാല്‍ ഇപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. ഇന്നലെ ദിലീപിന്റെ ചാര്‍ട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ദിലീപിനെയും കൂട്ടുപ്രതികളെയും ഉടന്‍ തന്നെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക.
2017ല്‍ നടന്നെന്ന് ആരോപിക്കുന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ നാദിര്‍ഷയ്ക്ക് അറിയുമോ എന്നാണ് പ്രധാനമായും ചോദിച്ചത്. ദിലീപും നാദിര്‍ഷയും ഈ കാലയളവില്‍ പല സ്ഥലങ്ങളില്‍ ഒന്നിച്ചു യാത്ര ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരം. എന്തെങ്കിലും നിര്‍ണായക വിവരം ലഭിച്ചോ എന്നു വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ദിലീപുമായി സൗഹൃദവും സിനിമാ, സാമ്പത്തിക ഇടപാടുകളും ഉണ്ടെന്നൊഴിച്ചാല്‍ മറ്റ് ഇടപെടലുമായി ബന്ധമില്ലെന്നാണ് നാദിര്‍ഷ നല്‍കിയ മൊഴി എന്നാണ് അറിയുന്നത്.