
Interviews
ഞാൻ സിനിമ രംഗത്തെ സൂപ്പർ ഫീമെയിൽ അല്ല, ആരാധകരുടെ പിന്തുണ വേണം – പാർവതി
ഞാൻ സിനിമ രംഗത്തെ സൂപ്പർ ഫീമെയിൽ അല്ല, ആരാധകരുടെ പിന്തുണ വേണം – പാർവതി

By
ഞാൻ സിനിമ രംഗത്തെ സൂപ്പർ ഫീമെയിൽ അല്ല, ആരാധകരുടെ പിന്തുണ വേണം – പാർവതി
പാർവതിയുടെ നിലപാടുകൾ അവരെ മാത്രമല്ല , പാർവതി അഭിനയിച്ച ചിത്രങ്ങളെ കൂടിയാണ് ബാധിക്കുന്നത്. ഇപ്പോൾ പാർവതി – പ്രിത്വിരാജ് ജോഡി അഭിനയിച്ച മൈ സ്റ്റോറി സൈബർ ആക്രമണത്തെ തുടർന്ന് പരാജയപ്പെടുകയും ചെയ്തു. പാർവതിയുടെ ശക്തമായ നിലപാടുകളാണ് ഇതിനു കാരണമെന്നു സംവിധായിക തന്നെ ആരോപിച്ചിരുന്നു.
ഇതോടെ തന്റെ സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വായിക്കാറുണ്ട് എന്നും പ്രേക്ഷകരുമായുള്ള ബന്ധത്തെ ഏറ്റവും വിലപ്പെട്ടതായി കാണുന്നു എന്നും നടി പാര്‍വ്വതി. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നായ മൈ സ്റ്റോറിയുടെ യുഎഇ റിലീസുമായി ബന്ധപ്പെട്ടു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. നിരൂപണങ്ങള്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള പഠനത്തിനു സഹായിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ഈ ഇന്ഡസ്ട്രിയിലെ സൂപ്പര്‍ ഫീമേല്‍ അല്ല എന്നും ബാംഗ്ലൂർ ഡേയ്സ് വരെ വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ തനിക്കു അന്യമായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി .
താന്‍ ഇപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അല്ലെന്നും മറ്റുള്ളവര്‍ക്കും, വരുന്ന തലമുറയ്ക്കും കൂടി വേണ്ടിയാണെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷെ അവര്‍ക്ക് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തതുകൊണ്ടാകും പറയാത്തത് എന്നും എത്രയോ പേര് ഇക്കാര്യങ്ങള്‍ പറഞ്ഞ് തനിക്ക് മെസ്സേജ് അയക്കാറുണ്ട്, പിന്തുണയ്ക്കാറുണ്ട് എന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറയുന്നു.
കൂടുതൽ വായിക്കുവാൻ >>>
പ്രിഥ്വിരാജ് സിനിമകൾ കൊണ്ട് ഉടൻ തിയേറ്ററുകളിൽ നിറയും !
parvathy wants fan support
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...