Connect with us

നടി പാർവതി നായർ വിവാഹിതയായി

Actress

നടി പാർവതി നായർ വിവാഹിതയായി

നടി പാർവതി നായർ വിവാഹിതയായി

പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ആശ്രിത് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. ഈ അടുത്താണ് നടി വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു പാർട്ടിയിൽ വച്ചാണ് ഞാൻ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീർത്തും യാദൃച്ഛികമായൊരു കണ്ടുമുട്ടൽ. ആ ദിവസം ഞങ്ങൾ മുൻപരിചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാൽ, കൂടുതൽ അടുത്തറിയാൻ ഞങ്ങൾക്ക് കുറച്ച് മാസങ്ങൾ എടുത്തു. തമിഴ് തെലുങ്ക് സംസ്കാരങ്ങൾ സമന്വയിപ്പിച്ചാണ് വിവാഹം എന്നാണ് പാർവതി പറഞ്ഞിരുന്നത്.

മോഡലിങ്ങിലൂടെയാണ് പാർവതി സിനിമയിലേയ്ക്കെത്തുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിൻസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോൾസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടു.

നടി കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി, സീതാക്കത്തി, ദ ഗോട്ട് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

More in Actress

Trending

Recent

To Top