
Interviews
ഒന്ന് രണ്ടു സിനിമകൾ ഒരുമിച്ച് ചെയ്തപ്പോഴേക്കും ലാലേട്ടനെയും എന്നെയും കുറിച്ച് ഗോസിപ്പുകൾ ഇറങ്ങാൻ തുടങ്ങി….
ഒന്ന് രണ്ടു സിനിമകൾ ഒരുമിച്ച് ചെയ്തപ്പോഴേക്കും ലാലേട്ടനെയും എന്നെയും കുറിച്ച് ഗോസിപ്പുകൾ ഇറങ്ങാൻ തുടങ്ങി….

ഒന്ന് രണ്ടു സിനിമകൾ ഒരുമിച്ച് ചെയ്തപ്പോഴേക്കും ലാലേട്ടനെയും എന്നെയും കുറിച്ച് ഗോസിപ്പുകൾ ഇറങ്ങാൻ തുടങ്ങി….
ലാലേട്ടന്റെ കൂടെ അഭിനയിച്ച് കൊതി തീർന്നില്ലെന്ന് നടി അഞ്ജലി നായർ. ഏത് നടന്റെ കൂടെ അഭിനയിച്ചാണ് കൊതി തീരാത്തത് എന്ന ചോദ്യത്തിനായിരുന്നു അഞ്ജലിയുടെ ഈ മറുപടി. ഒന്ന് രണ്ടു സിനിമകൾ ഒരുമിച്ച് അഭിനയിച്ചപ്പോഴേക്കും പലരും തന്നെയും ലാലേട്ടനെയും വെച്ച് ഗോസിപ്പുകൾ ഇറക്കിയിരുന്നെന്നും എന്നാൽ തനിക്കതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്നും അഞ്ജലി പറയുന്നു.
ബാലതാരമായി സിനിമയിൽ എത്തിയ തന്നെ രമേശ് പിഷാരടി, ധർമ്മജൻ, ഹരി പി നായർ എന്നിവരാണ് സിനിമയിലേക്ക് കൊണ്ട് വരുന്നത്. അവരുടെ ടി.വി ഷോകളിൽ മുഖം കാണിച്ചു തുടങ്ങിയതോടെ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. പിഷാരടിയും ധർമ്മജനും ഇല്ലായിരുന്നുവെങ്കിൽ താൻ സിനിമയിലേക്ക് എത്തില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു.
ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പുലിമുരുകനിലെ ലാലേട്ടന്റെ അമ്മ വേഷമാണ് എല്ലാവരുടെയും മനസ്സിലുള്ളത്. പുറത്തൊക്കെ ഇറങ്ങിയാൽ ‘ആ പുലിമുരുകനിൽ അഭിനയിച്ച ചേച്ചിയല്ലേ ?!” എന്നാണ് ആളുകൾ ചോദിക്കുന്നതെന്നും അഞ്ജലി പറയുന്നു. കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മവേഷത്തിൽ അഭിനയിക്കാൻ മടിയൊന്നും തോന്നിയില്ലെന്നും, ദുൽഖറിന്റെ നായികയാവുക എന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന കാര്യമല്ലെന്നും അഞ്ജലി പറഞ്ഞു.
ഇന്ന് മലയാള സിനിമ ലോകത്ത് ചിരപരിചിതമായ മുഖമാണ് അഞ്ജലി നായരുടേത്. ചെറിയ വേഷങ്ങളിലാണെങ്കിൽ പോലും മിക്ക സിനിമകളിലും അഞ്ജലിയുടെ സാന്നിധ്യമുണ്ട്. 1994 -ൽ മാനത്തെ വെള്ളിത്തേരെന്ന ചിത്രത്തിൽ ബാലതാരമായാണ് അഞ്ജലിയുടെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിലും തമിഴ് സിനിമകളിലും വേഷമിട്ട അഞ്ജലി ഇടക്കാലത്ത് ഒരു തമിഴ് സിനിമ നിർമ്മാതാവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു.
കൂടുതൽ വായിക്കാൻ
കഴിഞ്ഞ 4 വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല, ഫഹദിന് ആള്‍ക്കൂട്ടത്തെ വലിയ ടെന്‍ഷനാണ്: നസ്രിയ
Anjali nair about gossips with mohanlal
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...