Connect with us

രണ്ടു മണിക്കൂറിന് മുകളിൽ സിനിമയുണ്ടെങ്കിൽ തിയ്യേറ്ററുകാർക്ക് സഹിക്കില്ല; അവർ സ്വന്തമായി എഡിറ്റ് ചെയ്യും .. കേരളത്തിലെ തീയറ്ററുകൾ സിനിമ എഡിറ്റ് ചെയ്യുന്നതിനെ കുറിച്ച് മലയാളത്തിലെ പ്രമുഖ സംവിധായകൻ

Interviews

സിനിമ കാണാതെ കുറ്റം പറയുന്നവരും ചില തിയ്യേറ്റർ ഉടമകളുമാണ് മലയാള സിനിമയുടെ ശാപമെന്ന് സംവിധായകൻ നജീം കോയ. മലയാളികൾ എല്ലാ കാര്യത്തിലും ഒരുപാട് വിവരമുള്ളവരാണെന്നും, നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാൻ കഴിവുള്ളവരാണെന്നും, എന്നാൽ സിനിമയുടെ കാര്യത്തിൽ മാത്രം മറ്റുള്ളവർ പറയുന്നത് കേട്ട് അഭിപ്രായങ്ങൾ തട്ടി വിടുമെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ തിയ്യേറ്ററുകാരെ കണക്കിന് വിമർശിക്കാനും അദ്ദേഹം മറന്നില്ല. മലയാള സിനിമയിൽ നിർമ്മാതാക്കളും നല്ല നടന്മാരുമൊക്കെയുണ്ടെങ്കിലും തിയ്യേറ്ററുകാരുടെ മോണോപോളി സിനിമയെ നശിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടു മണിക്കൂറിന് മുകളിൽ സിനിമയുണ്ടെങ്കിൽ സ്വന്തമായി എഡിറ്റ് വരെ ചെയ്‌തിരുന്നവരാണ് തിയ്യേറ്റർ ഓപ്പറേറ്റർമാർ. ഇപ്പോൾ ക്യുബ് ഒക്കെ വന്നത് കാരണം അതൊന്നും നടക്കുന്നില്ല. തിയ്യേറ്ററുകാർക്ക് വേണ്ടത് നല്ല സിനിമയല്ല. അവർക്ക് കുറെ ആഘോഷം മാത്രം മതി. ഇന്നേവരെ ഒരു തിയ്യേറ്ററുകാരനും സിനിമയുടെ ക്വാളിറ്റിയെ പറ്റി പറഞ്ഞു കേട്ടിട്ടില്ല. യുവ താരങ്ങളുടെ ചിത്രങ്ങൾക്ക് തിയ്യേറ്റർ കിട്ടാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപൂർവ്വരാഗം എന്ന സിബി മലയിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായി കരിയർ ആരംഭിച്ച നജീം കോയ ഫ്രൈഡേ, ഷെർലോക്ക് ടോംസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും ടു കൺട്രീസ് എന്ന സിനിമയുടെ കഥയും രചിച്ചിട്ടുണ്ട്. കളി എന്ന പേരിൽ യുവതാരനിരയെ അണിനിരത്തി അദ്ദേഹം സംവിധാനം ചെയ്‌ത സിനിമ മികച്ച അഭിപ്രായം നേടിയിരുന്നുവെങ്കിലും തിയ്യേറ്ററിൽ നിന്ന് പെട്ടെന്നുള്ള റിമൂവലുകൾക്ക് വിധേയമായിരുന്നു.

കൂടുതൽ വായിക്കാൻ

നന്നായി പ്രണയിച്ചിട്ടുണ്ട്, നല്ല തേപ്പും കിട്ടിയിട്ടുണ്ട് – മറീന മൈക്കിൾ

Director Najeem koya about the problems of malayalam cinema.

More in Interviews

Trending

Recent

To Top