മാസ്സ് ആക്ഷൻ ഡയലോഗുകളുമായി വിജയ് മിൽട്ടന്റെ തിരിച്ചു വരവ് – ഗോലി സോഡാ 2 കേരളത്തിൽ റിലീസിനൊരുങ്ങുന്നു !!!
Published on

By
മാസ്സ് ആക്ഷൻ ഡയലോഗുകളുമായി വിജയ് മിൽട്ടന്റെ തിരിച്ചു വരവ് – ഗോലി സോഡാ 2 കേരളത്തിൽ റിലീസിനൊരുങ്ങുന്നു !!!
നിരൂപക പ്രശംസ പിടിച്ചു വാങ്ങിയ ഗോലി സോഡായുടെ വിജയത്തിന് നാല് വര്ഷങ്ങള്ക്കു ശേഷം രണ്ടാം ഭാഗവുമായി സംവിധായകൻ വിജയ് മിൽട്ടൺ എത്തിയിരിക്കുകയാണ്. ഒന്നാം വരവിന്റെ വിജയമ രണ്ടാം വരവിലും ആവർത്തിച്ച് ചെന്നൈ കളക്ഷൻ റിപ്പോർട്ടിൽ ഗോലി സോഡാ 2 മുന്നിട്ട് നില്കുന്നു. മലയാളത്തിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
സ്വന്തം വ്യക്ത്വിത്വത്തെ കണ്ടെത്താനുള്ള നാല് യുവാക്കളുടെ കഥയാണ് ഗോലി സോഡാ 2 പറയുന്നത്. താഴെക്കിടയിലുള്ള സമൂഹത്തിൽ നിന്നും ഉയർന്നു വരാൻ പരിശ്രെമിക്കുന്ന യുവാക്കളും അവർ നേരിടുന്ന പ്രശനങ്ങളുമാണ് ഗോലി സോഡാ 2 കൈകാര്യം ചെയ്തിരിക്കുന്നത്. ഭരത് സീനി , വിനോദ് , ഇസാക്കി ഭരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.
മലയാള നടൻ ചെമ്പൻ വിനോദിന്റെ അതിഗംഭീരമായ വില്ലൻ വേഷം ഗോലി സോഡയിൽ ഉടനീളമുണ്ട്. ചെമ്പൻ വിനോദിന്റെ കന്നി തമിഴ് ചിത്രവുമാണിത്. സമുദ്രക്കനിയും ഒരു പോലീസ് കോൺസ്റ്റബിൾ വേഷത്തിൽ എത്തുന്നു. ഗൗതം മേനോന്റെ അതിഥി വേഷം അദ്ദേഹത്തെ മനസിൽ കണ്ടു തന്നേ എഴുതിയതാണെന്ന് വിജയ് മിൽട്ടൺ പറയുന്നു. രോഹിണി , രേഖ , സുഭിക്ഷ , സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ .
vijay miltons Goli SOda 2
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...