Connect with us

ഗോലി സോഡ 2 തീർച്ചയായും കാണേണ്ടതിനുള്ള 5 കാരണങ്ങൾ !!

Malayalam Breaking News

ഗോലി സോഡ 2 തീർച്ചയായും കാണേണ്ടതിനുള്ള 5 കാരണങ്ങൾ !!

ഗോലി സോഡ 2 തീർച്ചയായും കാണേണ്ടതിനുള്ള 5 കാരണങ്ങൾ !!

ഗോലി സോഡ 2 തീർച്ചയായും കാണേണ്ടതിനുള്ള 5 കാരണങ്ങൾ !!

വിജയകരമായി പ്രദർശനം തുടരുകയാണ് വിജയ് മിൽട്ടന്റെ ഗോലി സോഡ 2 . മികച്ച വിജയം നേടിയ 2014 ലെ ഒന്നാം ഭാഗത്തിന് ശേഷം നാല് വര്ഷങ്ങള്ക്കു ഇപ്പുറം എത്തിയ രണ്ടാം ഭാഗത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട അഞ്ചു കാരണങ്ങളുണ്ട്.

സൂപ്പർഹിറ്റായ ഗോലി സോഡ 1

സിനിമാട്ടോഗ്രാഫറായിരുന്ന വിജയ് മിൽട്ടൺ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രമാണ് ഗോലി സോഡാ . താഴെക്കിടയിലുള്ള ആളുകളുടെ പ്രശ്നനമാണ് ചിത്രം ചർച്ച ചെയ്തത്,. ചെറിയ ബജറ്റിൽ ചെയ്ത ചിത്രത്തിന് വൻ വിജയമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ വൻ ഹിറ്റായ ഗോലി സോഡയുടെ വിജയമാണ് രണ്ടാം ഭാഗത്തിനും പ്രതീക്ഷ നൽകുന്നത്.

ആളുകളുടെ പ്രതികരണം

ഗോലി സോഡ 2 വിനു സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ലക്ഷക്കണക്കിനു ലൈക്സ് ആണ് യൂട്യൂബിൽ പാട്ടിനും ട്രെയിലറിനും ലഭിച്ചത്. കാത്തിരുന്ന പ്രേക്ഷകരെ നിരാശപെടുത്താത്ത മികച്ച ചിത്രമാണ് ഗോലി സോഡാ 2 .

ഗോലി സോഡ 2 ന്റെ ഇതിവൃത്തം

മൂന്നു യുവാക്കളുടെ കഥയാണ് ഗോലി സോഡ 2. സമൂഹത്തിന്റെ താഴെക്കിടയിൽ കിടക്കുന്ന അവർ സ്വയം വ്യക്തിത്വം കണ്ടെത്താനുള്ള ശ്രെമത്തിലാണ് . അവരുടെ പ്രണയം,പോരാട്ടം, ആക്ഷൻ എല്ലാം കൂടുന്നതാണ് സിനിമയുടെ ഇതിവൃത്തം. ആദ്യ ഭാഗത്തെ പോലെ തന്നെ ആളുകൾക്കിടയിൽ ഗോലി സോഡ 2 തരംഗമാകുമെന്നു ഉറപ്പാണ് .

അഭിനേതാക്കളുടെ പിന്തുണ

ഭരത് സീനി , വിനോദ് , ഇസാക്കി ഭരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.ചെമ്പൻ വിനോദിന്റെ കന്നി തമിഴ് ചിത്രവുമാണിത്. സമുദ്രക്കനിയും ഒരു പോലീസ് കോൺസ്റ്റബിൾ വേഷത്തിൽ എത്തുന്നു. ഗൗതം മേനോന്റെ അതിഥി വേഷം അദ്ദേഹത്തെ മനസിൽ കണ്ടു തന്നേ എഴുതിയതാണെന്ന് വിജയ് മിൽട്ടൺ പറയുന്നു. രോഹിണി , രേഖ , സുഭിക്ഷ , സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ .

അച്ചു രാജാമണിയുടെ സംഗീതം

നിരവധി ചിത്രങ്ങളിൽ സംഗീതം ചെയ്തിട്ടും ഒരു ബ്ലോക്കബ്സ്റ്റർ ചിത്രത്തിന്റെ ഭാഗമാകാൻ അച്ചു രാജാമണിക്ക് കഴിഞ്ഞിരുന്നില്ല. വിജയ് മിൽട്ടന്റെ ഗോലി സോഡ 2 വിൽ അച്ചു രാജാമണി ചെയ്ത സംഗീതം മികച്ച പ്രതികരണമാണ് നേടുന്നത്. പ്രത്യേകിച്ച് പൊണ്ടാട്ടി എന്ന ഗാനം ട്രെൻഡിങ്ങിൽ ഒന്നാമതാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതവും അച്ചു രാജാമണിയുടെ വകയാണ്.

interesting facts about goli soda 2

More in Malayalam Breaking News

Trending

Recent

To Top