കൗമാരക്കാലം തൊട്ട് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു കാണുന്ന ബോളിവുഡ് ഇതിഹാസ ചിത്രം.
By
കൗമാരക്കാലം തൊട്ട് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു കാണുന്ന ബോളിവുഡ് ഇതിഹാസ ചിത്രം.
ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കിയ’ അംജദ് ഖാന്‍’ എന്ന വില്ലന്‍റെ അരങ്ങേറ്റം… വര്‍ത്തമാന ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചന്‍റെ ഉദയം …ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്ററിന്‍റെ പിറവി ….1975ല്‍ രമേശ് സിപ്പി സംവിധാനം ചെയ്ത ‘ഷോലെ’എന്ന 70എം .എം. ചിത്രം ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം രചിച്ചുകൊണ്ടായിരുന്നു തരംഗം തീര്‍ത്തത്. ഇന്ത്യന്‍ സിനിമയില്‍ ഷോലെ സൃഷ്ടിച്ച തരംഗം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മറ്റൊരു ചിത്രത്തിനും ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
43വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ഷോലെ എന്ന ബോളിവുഡ് ചിത്രവും ചിത്രത്തിലെ വില്ലനായ ഗബ്ബര്‍സിങ്ങും തലമുറകളുടെ മനസ്സിലെന്നപോലെ മോഹന്‍ ലാലിന്‍റെ മനസ്സിലും ഇന്നും നിറഞ്ഞു കത്തുന്നുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത് . ”ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാന്‍ ഷോലെ കാണുന്നത്.കേരളത്തില്‍ പ്രദര്‍ശനത്തിനു വരുന്നതിന് മുന്‍പേ ഇന്ത്യന്‍ സിനിമയോന്നാകെ ഷോലെ ചര്‍ച്ചയായിമാറി കഴിഞ്ഞിരുന്നു. ധര്‍മ്മേന്ദ്രയും ,സഞ്ജീവ് കുമാറും , അമിതാഭ് ബച്ചനും ,ജയഭാരുതിയും ,അംജദ് ഖാനുമെല്ലാം നിറഞ്ഞു നിന്ന ഷോലെയുടെ പോസ്റ്റര്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
നിറഞ്ഞു കവിഞ്ഞ തിയേറ്ററിലിരുന്നു പ്രേക്ഷകരുടെ ആര്‍പ്പുവിളികളും കൈയടികളുമായി ഷോലെ കണ്ട അനുഭവം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇത്രയേറെ ആഘോഷിച്ചു ഞാന്‍ കണ്ട ഒരു ഹിന്ദി സിനിമ എന്‍റെ ജീവിതത്തില്‍ വേറെയില്ല.ഏകദേശം 200 ഓളം തവണ, ചിലപ്പോള്‍ അതില്‍ കൂടുതല്‍ തവണ ഞാന്‍ ഷോലെ കണ്ടിട്ടുണ്ട്.ഇന്ത്യന്‍ സിനിമയുടെ ബൈബിളായാണ് ഷോലെയെ ഞാന്‍ നോക്കി കാണുന്നത് .കോളേജ് കാലം തൊട്ട് പിന്നീട് സിനിമയില്‍ വന്ന കാലത്തും ഇന്നും ആവേശത്തോടെ മാത്രമേ എനിക്ക് ഷോലെ കണ്ടിരിക്കാനാവൂ.
written by ashik rock
mohanlals most favorite amitabh bachchan movie
