Connect with us

കയ്യെത്താ ദൂരത്തേക്ക് ഉയർന്നു കയ്യടി നേടിയ ആ പഴയ പതിനെട്ടുകാരന് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ !

Articles

കയ്യെത്താ ദൂരത്തേക്ക് ഉയർന്നു കയ്യടി നേടിയ ആ പഴയ പതിനെട്ടുകാരന് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ !

കയ്യെത്താ ദൂരത്തേക്ക് ഉയർന്നു കയ്യടി നേടിയ ആ പഴയ പതിനെട്ടുകാരന് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ !

പതിനേഴു വര്ഷങ്ങള്ക്കു മുൻപ് ഒരു ഇരുപതുകാരൻ മലയാള സിനിമയിൽ നിന്നും ഒളിച്ചോടി . ആദ്യ ചിത്രത്തിൽ , അച്ഛന്റെ സംവിധാനത്തിൽ അരങ്ങേറിയ ആ പയ്യൻ പക്ഷെ അഭിനയം അറിയില്ലെന്ന പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ആ ഒളിച്ചോട്ടം മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു അഭിനയ വിസ്മയത്തെയാണ്. അതെ, ഫഹദ് ഫാസിലിനെ . പറഞ്ഞു പഴകിയ പ്രയോഗമെങ്കിലും അതേറ്റവും അനുയോജ്യം ഫഹദിനാണ്. അയാൾ പറന്നുയർന്നു , ഫീനിക്സ് പക്ഷിയെ പോലെ.

ഇന്ന് ആ പ്രതിഭക്ക് മുപ്പത്തിയേഴാം പിറന്നാൾ ആണ്. അഞ്ചു വർഷത്തെ വിദേശ വാസത്തിനു ശേഷം ഫഹദ് സിനിമയിലേക്ക് തിരികെയെത്തിയത് കേരള കഫെ എന്ന പത്തു ചെറു സിനിമകളിലെ മൃത്യുഞ്ജയം എന്ന ഭാഗത്തിൽ ഒരു മാധ്യമ പ്രവത്തകന്റെ വേഷത്തിൽ ആയിരുന്നു.

പിനീട് പ്രമാണിയിലും കോക്‌റ്റൈലിലും ടൂര്ണമെന്റിലുമൊക്കെ തന്റെ മടങ്ങി വരവ് അറിയിച്ചെങ്കിലും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത് ചാപ്പ കുരിശിലൂടെയാണ്. മലയാള സിനിമയിൽ ഒരു പുതു തരംഗത്തിന് നാമ്പിട്ട ചിത്രങ്ങളിൽ ഒന്നാണ് ചാപ്പ കുരിശ് .

പിന്നീട് ഫഹദ് തന്റെ അഭിനയത്തെ കളിയാക്കിയവരുടെ വായടപ്പിച്ച് അതി ഗംഭീരമായ പകര്ന്നാട്ടമാണ് നടത്തിയത്. 22 ഫീമെയിൽ കോട്ടയം , ഫ്രൈഡേ , ഡയമണ്ട് നെക്‌ളേസ്‌ , അന്നയും റസൂലും , റെഡ് വൈൻ , ബാംഗ്ലൂർ ഡേയ്സ് തുടങ്ങി ഇന്ന് മഹേഷായും വരത്തനായും ഷമ്മിയായും അതിരനായുമൊക്കെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ്.

തന്റെ ഇമേജ് നോക്കാതെ , വില്ലനായും സഹനടനയുമൊക്കെ ഫഹദ് എത്തി . അതയാൾക്ക് കൂടുതൽ കയ്യടികളെ നേടി കൊടുത്തുള്ളൂ. മലയാളികൾ ഏറെ സ്നേഹിക്കുന്ന വില്ലൻ ഷമ്മിയായും ഫഹദ് എത്തിയിരുന്നു. ഒരിക്കൽ നിരസിച്ചവരെ കൊണ്ട് നല്ലത് പറയിച്ച് ഫഹദ് ഇന്ന് തന്റെ പ്രയാണം അന്യ ഭാഷകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

ഭാര്യയും നടിയുമായ നസ്രിയക്കൊപ്പം എത്തുന്ന ട്രാൻസ് എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. മലയാളത്തിന്റെ അഭിമാനം , സ്വാഭാവിക അഭിനയത്തിന്റെ നെടുംതൂണിനു പിറന്നാൾ ആശംസകൾ !

37th birthday of fahad fazil

More in Articles

Trending

Recent

To Top