നിവിൻ പോളിയും ഫഹദ് ഫാസിലിന്റെയും സിനിമയിലെ കാഴ്ചപ്പാടുകളെ പറ്റി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നു
മലയാളത്തിൽ ഇന്ന് അറിയപ്പെടുന്ന നടൻമാരാണ് ഫഹദ് ഫാസിലും നിവിൻ പോളിയും. അസാധ്യ നടൻമാരാണ് ഇരുവരുമെന്നാണ് രാജീവ് പറയുന്നത്. സിനിമ തിരഞ്ഞെടുക്കുന്നതിലും അവർ വ്യത്യസ്ത പുലർത്താറുണ്ട്. പലപ്പോഴും കഥകൾ കേൾക്കുന്ന സമയത്ത് ഇരുവരും ഫോൺ പോലും എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളിക്ക് ഒരു ആൻ്റണിയുമില്ല…., ഫഹദ് ഫാസിലിന് ഒരു ജോർജുമില്ല അതാണ് അവരുടെ വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു
മോഹൻലാലിനെയും മമ്മൂട്ടിയേയും പോലെ ഇന്നത്തെ യുവ നടൻമാർക്ക് അസിസ്റ്റൻ്റസ് ഇല്ല. അവർ തന്നെയാണ് കഥ കേൾക്കുന്നതും. ഡേറ്റ് നൽകുന്നതും. അതുകൊണ്ട് തന്നെ സിനിമ തിരഞ്ഞെടുക്കുന്നതിലെ എല്ലാ ബുദ്ധിമുട്ടുകളും അവർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഥ പറയുന്ന രീതിയിലും ഇന്ന് ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്.
കഥയുണ്ട് എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ കഥ ഏത് ടെെപ്പാണെന്നണ് അവർ ആദ്യം ചോദിക്കുക. പിന്നീട് ഫോണിൽ കൂടി തന്നെ കഥയുടെ ചെറിയ സംഗ്രഹം കേട്ടതിന് ശേഷമായിരിക്കും അവർ തീരുമാനമെടുക്കുക. കഥയുടെ സംഗ്രഹം കേട്ട് ഇഷ്ടമായതിന് ശേഷം മാത്രമായിരിക്കും നേരിട്ട് വരാൻ പോലും ഇന്നത്തെ നടൻമാർ പറയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...