തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ‘വിക്രം’ നിറഞ്ഞാടുന്നു, എല്ലായിടത്തും റെക്കോര്‍ഡ് നേട്ടം; കേരളത്തിൽ ആദ്യം ദിനം നേടിയത്! റിപ്പോർട്ടുകൾ കണ്ട് കണ്ണ് തള്ളി മലയാളികൾ
തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ‘വിക്രം’ നിറഞ്ഞാടുന്നു, എല്ലായിടത്തും റെക്കോര്‍ഡ് നേട്ടം; കേരളത്തിൽ ആദ്യം ദിനം നേടിയത്! റിപ്പോർട്ടുകൾ കണ്ട് കണ്ണ് തള്ളി മലയാളികൾ
തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ‘വിക്രം’ നിറഞ്ഞാടുന്നു, എല്ലായിടത്തും റെക്കോര്‍ഡ് നേട്ടം; കേരളത്തിൽ ആദ്യം ദിനം നേടിയത്! റിപ്പോർട്ടുകൾ കണ്ട് കണ്ണ് തള്ളി മലയാളികൾ
കാത്തിരിപ്പുകൾക്കൊടുവിൽ കമല്‍ഹാസന്‍ ചിത്രം ‘വിക്രം’ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. കമല്‍ഹാസനൊപ്പംഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആദ്യദിനം കേരളത്തില്‍ നിന്നും മാത്രം ചിത്രത്തിന് നേടിയിരിക്കുന്നത് 5 കോടിക്കും മേലെയാണ്. ചിത്രത്തിന്റെ ട്രാക്ക് ചെയ്ത ഷോകളുടെ കളക്ഷന്‍ തന്നെ 3 കോടിക്ക് മുകളിലാണ് എന്നാണ് റിപ്പോര്‍ട്ട്. കേരളം തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ‘വിക്രം’ നിറഞ്ഞാടുകയാണ്. എല്ലായിടത്തും റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ആദ്യ ദിനം 32 കോടി എന്ന റെക്കോര്‍ഡ് കളക്ഷന്‍ നേടിക്കൊണ്ട് മുന്നേറുകയാണ്.
റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
ഫഹദ് ഫാസില്‍ തനിക്ക് ലഭിച്ച റോള്‍ ഭംഗിയായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും പ്രതികരണങ്ങളില്‍ നിറയുന്നു. സൂപ്പര്‍താരം സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.
മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മാണം.
അതിനിടെ ചിത്രം കാണാന്‍ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തിയിരുന്നു. തന്റെ ചിത്രമായ കൈതി കണ്ടതിന് ശേഷം വിക്രം കാണണമെന്നാണ് പ്രേക്ഷകരോട് ലോകേഷ് കനകരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം കണ്ടവരും ഇത് തന്നെ ആവര്‍ത്തിക്കുന്നുണ്ട്.
യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകളുമായി എത്താറുള്ള താരമാണ് മുകേഷ്. ഏറ്റവും പുതിയതായി മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ വേഷം തട്ടിക്കളഞ്ഞൊരു സംഭവത്തെ കുറിച്ചാണ്...
മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ്...
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...