Social Media
ഒന്നിച്ച് പരിപാടിയില്‍ പങ്കെടുത്ത് ഫഹദും നസ്രിയയും; വൈറൽ ചിത്രങ്ങൾ കാണാം
ഒന്നിച്ച് പരിപാടിയില്‍ പങ്കെടുത്ത് ഫഹദും നസ്രിയയും; വൈറൽ ചിത്രങ്ങൾ കാണാം
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പലപ്പോഴും അത് വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പോസ്റ്റുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഫഹദും,നസ്രിയയും ഒന്നിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾ കാണാം
കുറച്ചു നാളുകളായി നസ്രിയ തന്റെ സോഷ്യല്‍ മീഡിയ പ്രെഫൈലിലൂടെ പരസ്യമെന്നു തോന്നിപ്പിക്കുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഐസ്‌ക്രീം കമ്പനിയുടെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോകള്‍ ആരാധകര്‍ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം സ്‌ക്രീനില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.
ഇതെ ഐസ്‌ക്രീം ബ്രാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. വേദിയില്‍ ഫഹദിനൊപ്പം നിന്നു പൊട്ടിച്ചിരിക്കുന്ന നസ്രിയ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധക കമന്റുകള്‍.
പളുങ്ക്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ ‘കൂടെ’യിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഫഹദിന്റെ നിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നസ്രിയ ഇപ്പോള്‍. ‘അന്റെ സുന്ദരനാകിനി’യാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ‘മലയന്‍ക്കുഞ്ഞ്’, ‘ ആഹാ സുന്ദരാ’ എന്നിവയാണ് ഇരുവരുടെയും അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.
