Connect with us

ഗ്യാങ്സ്റ്ററുടെ ഇന്റര്‍വ്യു എടുക്കാന്‍ പോയി പണി വാങ്ങികൂട്ടി യൂട്യൂബര്‍; പൂട്ടിയിട്ട് ഗുണ്ടാസംഘം ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളര്‍

News

ഗ്യാങ്സ്റ്ററുടെ ഇന്റര്‍വ്യു എടുക്കാന്‍ പോയി പണി വാങ്ങികൂട്ടി യൂട്യൂബര്‍; പൂട്ടിയിട്ട് ഗുണ്ടാസംഘം ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളര്‍

ഗ്യാങ്സ്റ്ററുടെ ഇന്റര്‍വ്യു എടുക്കാന്‍ പോയി പണി വാങ്ങികൂട്ടി യൂട്യൂബര്‍; പൂട്ടിയിട്ട് ഗുണ്ടാസംഘം ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളര്‍

യുവര്‍ഫെല്ലോഅറബ് എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ യൂട്യൂബര്‍ അഡിസണ്‍ പിയേറെ മാലൂഫിനെ ഹെയ്തിയില്‍ വച്ച് ഗു ണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6 ലക്ഷം ഡോളര്‍ മോചനദ്രവ്യമാണ് ഗുണ്ടകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 4 ലക്ഷം ഡോളര്‍ ഇതിനോടകം കൈമാറിക്കഴിഞ്ഞുവെന്നാണ് വിവരം. ജോര്‍ജിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബറാണ് യുവര്‍ഫെല്ലോഅറബ്.

ഹെയ്തിയില്‍ ആഭ്യന്തര സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് യൂട്യൂബ് ചാനലിന് വേണ്ടി വീഡിയോ പകര്‍ത്താനാന്‍ പോയതായിരുന്നു മാലൂഫ്. ഹെയ്തിലെത്തിയ ഇയാള്‍ അവിടുത്തെ കുപ്രസിദ്ധ ഗ ുണ്ടാനേതാവ് ജിമ്മി ‘ബാര്‍ബിക്യൂ’ ചെറിസിയറുടെ ഇന്റര്‍വ്യൂ എടുക്കാന്‍ ശ്രമം നടത്തി.

എന്നാല്‍ ഹെയ്തിലെത്തി 24 മണിക്കൂറിനകം തന്നെ മാലൂഫിനെയും െ്രെഡവറെയും മറ്റൊരു ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. 400 മാവോസോ സംഘത്തിലുള്ളവരാണ് യൂട്യൂബറെ തട്ടിക്കൊണ്ടുപോയത്. മാര്‍ച്ച് 14നായിരുന്നു സംഭവം.

മാലൂഫിനെ തടവിലാക്കിയ വിവരം രഹസ്യമായി സൂക്ഷിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായിട്ടായിരുന്നു രണ്ടാഴ്ചയോളം ഇക്കാര്യം പുറംലോകമറിയാതിരുന്നത്. യൂട്യൂബില്‍ 1.4 മില്യണ്‍ സബ്‌സ്‌െ്രെകബേഴ്‌സ് ആണ് മാലൂഫിനുള്ളത്.

വിനോദസഞ്ചാര യോഗ്യമല്ലാത്ത, പൊതുവെ അപകടകരമായ മേഖലകളിലേക്ക് കടന്നുചെല്ലുന്ന കാഴ്ചകളാണ് മാലൂഫിന്റെ യൂട്യൂബ് ചാനലിന്റെ പ്രധാന ഉള്ളടക്കം. ഇനി രണ്ട് ലക്ഷം ഡോളര്‍ കൂടി നല്‍കിയാല്‍ മാത്രമേ മാലൂഫിനെ മോചിപ്പിക്കൂവെന്ന് തട്ടിക്കൊണ്ടുപോയ സംഘം വ്യക്തമാക്കിയിരിക്കുകയാണ്.

More in News

Trending

Recent

To Top