Connect with us

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് രജനികാന്ത്; വൈറലായി ചിത്രങ്ങള്‍

News

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് രജനികാന്ത്; വൈറലായി ചിത്രങ്ങള്‍

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് രജനികാന്ത്; വൈറലായി ചിത്രങ്ങള്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തെ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രശംസിക്കുകയും അണിയറ പ്രവര്‍ത്തകരെ നേരില്‍ക്കാണുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് രജനികാന്ത്.

രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് രജനികാന്തിനു വേണ്ടി മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ഇതിനുശേഷമാണ് സംവിധായകന്‍ ചിദംബരം ഉള്‍പ്പെടെയുള്ളവരെ രജനികാന്ത് ചെന്നൈയിലെ സ്വവസതിയിലേയ്ക്ക് ക്ഷണിച്ചത്. സംവിധായകന് പുറമേ നടന്മാരായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍ എന്നിവരും രജനികാന്തിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തെ കാണാനെത്തിയിരുന്നു.

സൂപ്പര്‍താരത്തിനൊപ്പമുള്ള മഞ്ഞുമ്മല്‍ ബോയ്‌സ് സംഘത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. സംവിധായകന്‍ ചിദംബരവും രജനികാന്തുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി 200 കോടി നേടുന്ന സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മലയാളചിത്രവും മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്.

50 കോടിയിലധികംരൂപയാണ് ഡബ് ചെയ്യാതെ മലയാളത്തില്‍ത്തന്നെ പ്രദര്‍ശനത്തിനെത്തിയ ചിത്രം തമിഴകത്ത് നിന്ന് നേടിയത്. അമേരിക്കയില്‍ ആദ്യമായി 10 ലക്ഷം ഡോളര്‍ നേടിയ മലയാളചിത്രമെന്ന നേട്ടവും സൗബിന്‍ ഷാഹിറും പിതാവ് ബാബു ഷാഹിറും മാനേജര്‍ ഷോണ്‍ ആന്റണിയും ചേര്‍ന്ന് നിര്‍മിച്ച ഈ സിനിമയ്ക്കുതന്നെ. കര്‍ണാടകയിലും വന്‍ഹിറ്റാണ്.

ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്തത്. 175 കോടി നേടിയ ‘2018’ ആയിരുന്നു ഇതുവരെ മലയാളത്തില്‍ ഏറ്റവുമധികം വരുമാനം നേടിയ സിനിമ. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തെലുഗു മൊഴിമാറ്റപ്പതിപ്പ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നതിനുള്ള ഓഫറും സംവിധായകന്‍ ചിദംബരത്തെ തേടിയെത്തിയിട്ടുണ്ട്.

More in News

Trending

Recent

To Top