സിനിമയിൽ അഭിനയിക്കണമെങ്കിൽ ജാതകവുമായി വരൂ. ചിത്രയോട് എന്തിനായിരുന്നു ആ സംവിധായകൻ അന്ന് അങ്ങനെ ആവശ്യപ്പെട്ടത്?
സിനിമയിൽ അഭിനയിക്കണമെങ്കിൽ ജാതകവുമായി വരൂ. ചിത്രയോട് എന്തിനായിരുന്നു ആ സംവിധായകൻ അന്ന് അങ്ങനെ ആവശ്യപ്പെട്ടത്?
മലയാള സിനിമയിൽ 80കളിൽ തിളങ്ങി നിന്നിരുന്ന നടികളിൽ ഒരാളായിരുന്നു ചിത്ര. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ് നല്ല കുടുംബിനിയായി മാറിയ നടി. സിനിമയിൽ നല്ല തിരക്കിൽ നിൽക്കുന്ന സമയത്തായിരുന്നു ചിത്രയും സിനിമ ഉപേക്ഷിച്ചു പോയത്. അതിനു കാരണമാകട്ടെ അച്ഛന് അപ്രതീക്ഷിതമായുണ്ടായ വൃക്ക രോഗവും. രോഗം മൂർച്ഛിക്കുന്നതിനിടെ തന്റെ മകൾ ഒറ്റപ്പെട്ട് പോകരുതെന്ന് കരുതി അദ്ദേഹം തന്റെ മകളുടെ വിവാഹം നടത്തി. മകളെ സുരക്ഷിതമായ കൈകളിൽ ഏൽ പ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ചിത്രയുടെ അമ്മയാകട്ടെ നേരത്തെ മരിച്ചിരുന്നു.
അമ്മ മരിക്കുന്ന സമയത്ത് ചിത്ര ശശികുമാർസാറിൻറെ രാജവാഴ്ച എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അമ്മയുടെ മരണസമയത്ത് ചിത്രയ്ക്ക് അമ്മയ്ക്കൊപ്പം ഉണ്ടാകുവാൻ കഴിഞ്ഞില്ല. അതുപോലെ തൻറെ അസാന്നിദ്ധ്യത്തിൽ അപ്പ യാത്രയാകരുതെന്ന വാശി തനിക്കുണ്ടായിരുന്നു .അതുകൊണ്ട് സിനിമ ഉപേക്ഷിച്ച് അപ്പയെ ശുശ്രൂഷിച്ച് താനൊപ്പമുണ്ടായിരുന്നു എന്നും ചിത്ര പറഞ്ഞു. സിനിമ ഉപേക്ഷിച്ച് നില്ക്കുന്ന ആ സമയത്തായിരുന്നു ചിത്രയുടെ വിവാഹവും.
ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്. വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം ചിത്രയുടേതായിരുന്നു. അതിനു കാരണം വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭർത്താവിന്റേത് എന്നും ഭർതൃ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് ചിത്ര പല നല്ല ഓഫറുകളും വേണ്ടാ എന്നു വച്ച് അഭിനയം പൂർണ്ണമായും നിർത്തിയത്.എന്നാൽ അതുകണ്ടിട്ട് ഒരിക്കല്‍ ഭർത്താവ് ‘നീ എന്തിനാണ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് എന്നും ‘എന്‍റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ് എന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല’ എന്നും പറഞ്ഞു നൽകിയ ധൈര്യത്തിലാണ് കല്യാണശേഷം മഴവില്ലും സൂത്രധാരനും ചെയ്തത് എന്നും ചിത്ര പറയുന്നു.
ആട്ടക്കലാശത്തിൽ ലാലിൻറെ ജോഡിയായി നിശ്ചയിച്ചിരുന്നത് നടി പൂർണ്ണിമയെയായിരുന്നു. ആ സമയത്തോ മറ്റോ ആയിരുന്നു അവരുടെ വിവാഹം. അങ്ങനെയാണ് പുതിയൊരാളെ തിരയുന്നത്. അതിൻറെ നിർമ്മാതാവ് കവിതാലയായുമായി അടുത്ത ബന്ധമുള്ള ആളാണ്. തൻറെ സിനിമയിൽ പുതിയ നായികയെ തേടുന്ന കാര്യം അദ്ദേഹം ഒരിക്കൽ കവിതാലയാ ആനന്ദിനോടും ചാരുഹാസനോടും പറഞ്ഞു.അപ്പോൾ അവരാണ് ചിത്രയെക്കുറിച്ച് പറഞ്ഞത്. അങ്ങിനെ സംവിധായകൻ ശശികുമാർ സർ തന്നോട് അടുത്ത വരവിൽ ജാതകമാണ് ചോദിച്ചത്. സിനിമയിൽ അഭിനയിക്കാൻ ജാതകം എന്തിനാണെന്ന് മാത്രം അപ്പോൾ തനിക്ക് മനസ്സിലായില്ല. എന്നാൽ പിന്നീടറിഞ്ഞത് ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമുള്ള ആളായിരുന്നു അദ്ദേഹം എന്നുമാണ്.
അങ്ങിനെ ഏതായാലും തൻറെയും ലാലിൻറെയും ജനനത്തീയതി ഒന്നായിരുന്നു. കൂടാതെ രൂപസാദൃശ്യം കൊണ്ടും ഇണങ്ങുന്നവരായിരുന്നു. അങ്ങനെ ആട്ടക്കലാശത്തിൽ ലാലിൻറെ ജോഡിയായി ചിത്ര എത്തി. ആ പടം പിന്നീട് സൂപ്പർഹിറ്റുമായി.
ചിത്ര അഭിനയിച്ച ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു. അതുകൊണ്ട് രാശിയുള്ള നടി എന്നൊരു വിശേഷണവും തമിഴിൽ ചിത്രയ്ക്ക് ലഭിച്ചിരുന്നു. അതിനു കാരണം സിനിമയിൽ മാത്രമല്ല ചിത്ര അഭിനയിച്ച പരസ്യചിത്രങ്ങളും അക്കാലത്ത് സൂപ്പർ ഹിറ്റുകളായിരുന്നു.
പിന്നീട് ലൊക്കേഷനുകളിലും മറ്റും മരണത്തെ വരെ മുന്നിൽ കണ്ടിരുന്ന പല അപകടങ്ങളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട ചിത്ര രാശി പൊണ്ണ് ചിത്ര ആയി.