Connect with us

സൂപ്പർ താരം വന്നപ്പോൾ നമ്പർ 20 മദ്രാസ്‌ മെയിലിൽ നിന്ന്‌ പുറത്തായായത് മലയാളത്തിന്റെ പ്രിയ നടൻ

Articles

സൂപ്പർ താരം വന്നപ്പോൾ നമ്പർ 20 മദ്രാസ്‌ മെയിലിൽ നിന്ന്‌ പുറത്തായായത് മലയാളത്തിന്റെ പ്രിയ നടൻ

സൂപ്പർ താരം വന്നപ്പോൾ നമ്പർ 20 മദ്രാസ്‌ മെയിലിൽ നിന്ന്‌ പുറത്തായായത് മലയാളത്തിന്റെ പ്രിയ നടൻ

സൂപ്പർ താരം വന്നപ്പോൾ നമ്പർ 20 മദ്രാസ്‌ മെയിലിൽ നിന്ന്‌ പുറത്തായായത് മലയാളത്തിന്റെ പ്രിയ നടൻ

സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തകർത്തഭിനയിച്ച്‌ സൂപ്പർ ഡ്യൂപ്പറായി തിയറ്ററുകൾ തകർത്ത ചിത്രമായിരുന്നു ജോഷിയുടെ നമ്പർ 20 മദ്രാസ്‌ മെയിൽ. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ എം.ജി സോമൻ , ജഗദീഷ്‌ , മണിയൻപിളള രാജു , അശോകൻ എന്നിവരും പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത്‌ നിന്നും മദ്രാസ്‌ വരെയുള്ള ഒരു ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. നമ്പർ 20 മദ്രാസ്‌ മെയിൽ എന്ന ഈ സൂപ്പർഹിറ്റ്‌ ചിത്രം മലയാളത്തിലെ മറ്റൊരു മഹാ നടന്റെ വലിയ നഷ്ടമാണ്‌ എന്നുള്ളത്‌ ഈ സിനിമയെ സംബന്ധിച്ച്‌ ആർക്കും അറിയാത്ത ഒന്നാണ്‌.

നമ്പർ 20 മദ്രാസ്‌ മെയിൽ എന്ന ഈ സൂപ്പർതാര ചിത്രത്തെക്കുറിച്ച്‌ ഇതാ നിങ്ങൾക്കറിയാത്ത ചില അണിയറ രഹസ്യങ്ങൾ!

മോഹൻലാലിന്റെ അഭിനയ മികവും മമ്മൂട്ടിയുടെ അതിഥി വേഷവും ജോഷിയുടെ സംവിധാനവും ഡെന്നിസ്‌ ജോസഫിന്റെ തിരക്കഥയും ഒക്കെ ആയി ഒരു ത്രില്ലിങ്ങ്‌ എക്സ്പീരിയൻസായിരുന്നു മലയാളിയെ സംബന്ധിച്ചിടത്തോളം നമ്പർ 20 മദ്രാസ്‌ മെയിൽ എന്ന ചിത്രം. 1990 ൽ തീയറ്ററുകളിൽ എത്തിയ ഈ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഒക്കെ ഇന്നും പ്രേക്ഷക മനസിൽ ജീവിക്കുന്നുണ്ട്‌.

 

ഈ ചിത്രത്തിന്റെ കഥാകൃത്ത് ആയ ഹരികുമാർ നടൻ അശോകന്റെ അനിയൻ ആണ് എന്നുള്ളത് അധികം ആർക്കും അറിയാത്ത ഒരു കാര്യം ആണ്. ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് ഹരികുമാർ നമ്പർ 20 മദ്രാസ് മെയിലിന്റെ കഥ അശോകനോട് പറയുന്നത്. അങ്ങിനെ നമ്പർ 20 മദ്രാസ് മെയിലിന്റെ പിറവിയ്ക്ക് മുൻപേ ആദ്യമായി ആ കഥ കേൾക്കുവാൻ ഉള്ള ഭാഗ്യം അശോകന് ലഭിച്ചു.

കഥ കേട്ട അശോകന് അതിലൊരു സിനിമയുടെ സാധ്യത അനുഭവപ്പെട്ടു.തുടർന്ന് അശോകൻ ഹരികുമാറിനെ സംവിധായകൻ ജോഷിയുടെ അടുത്ത് എത്തിച്ചു. തിരകഥാകൃത് ആയ ഡെന്നിസ് ജോസഫിന്റെ കൂടിച്ചേരൽ കൂടി ആയപ്പോൾ നമ്പർ 20 മദ്രാസ് മെയിൽ എന്ന മനോഹര ചിത്രം പിറവി എടുത്തു.

ഷിർദ്ധി സായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ. ആർ. പിള്ള ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. പകുതിയിലധികം വരുന്ന ചിത്രത്തിന്റെ ഭാഗങ്ങൾ ട്രെയിനിൽ ചിത്രീകരിക്കേണ്ടതിനാൽ അതിനുള്ള അനുമതി കിട്ടാൻ വൈകിയതോടെ ഈ ഇടവേളയിൽ ജോഷിയും ഡെന്നീസും പിള്ളയും ചേർന്ന് മമ്മൂട്ടി നായകനായ നായർസാബ് എന്ന ചിത്രം ഒരുക്കി.

 

നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അതിഥി വേഷം ഏറെ ജനപ്രീതി നേടിയിരുന്നു. ഇന്നും മമ്മൂട്ടി ചെയ്ത ആ കഥാപാത്രം ചെയ്യാൻ ആദ്യം പരിഗണിച്ചിരുന്നത് നെടുമുടി വേണുവിനെ ആയിരുന്നു എന്നാർക്കും അറിയാത്ത രഹസ്യം ആണ്. മോഹൻലാലിന്റെ നിർദേശപ്രകാരമാണ് ആ റോൾ മമ്മൂട്ടിയിലേക്ക് എത്തിയത്.

 

More in Articles

Trending

Recent

To Top