Connect with us

അച്ഛന്റെ മരണശേഷം വിജയന്‍ ചേട്ടന്‍ ജീവിതത്തിലേക്ക് വന്നു,പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയന്‍ ചേട്ടനാണ് ; കെ എസ് ചിത്ര

Movies

അച്ഛന്റെ മരണശേഷം വിജയന്‍ ചേട്ടന്‍ ജീവിതത്തിലേക്ക് വന്നു,പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയന്‍ ചേട്ടനാണ് ; കെ എസ് ചിത്ര

അച്ഛന്റെ മരണശേഷം വിജയന്‍ ചേട്ടന്‍ ജീവിതത്തിലേക്ക് വന്നു,പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയന്‍ ചേട്ടനാണ് ; കെ എസ് ചിത്ര

മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര എന്ന ഇതിഹാസ ഗായികയുടെ ജന്മദിനമാണ് ഇന്ന്. എന്നാൽ വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കൂട്ടിരിക്കാന്‍ ചിത്രയുടെ പാട്ടെത്തും. മലയാളികളെ സംബന്ധിച്ച് കെഎസ് ചിത്ര വെറുമൊരു പാട്ടുകാരിയല്ല. തങ്ങളുടെ വീട്ടിലൊരു അംഗമാണ്. തങ്ങളുടെ സ്വന്തം ചേച്ചിയും അമ്മയുമൊക്കെയാണ്. പതിറ്റാണ്ടുകളായി മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെയായി പാടി ആളുകളുടെ മനസ് നിറയ്ക്കുകയാണ് കെഎസ് ചിത്ര.

അതേസമയം താന്‍ ജീവിതത്തില്‍ കയറിയ പടവുകളുടെയെല്ലാം ക്രെഡിറ്റ് ചിത്ര നല്‍കുന്നത് തന്റെ ഭര്‍ത്താവ് വിജയശങ്കറിനാണ്. അച്ഛന്റെ മരണത്തിന് പിന്നാലെയാണ് വിജയന്‍ ചേട്ടന്‍ തന്റെ ജീവിതത്തിലേക്ക കടന്നു വരുന്നത്. പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അദ്ദേഹമാണെന്ന് കെഎസ് ചിത്ര പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മനസ് തുറന്നത്.

എനിക്ക് പെട്ടെന്ന് ആളെ മനസിലാക്കാനോ പെട്ടെന്ന് തീരുമാനമെടുക്കാനോ സാമര്‍ഥ്യമുള്ള ഒരാളല്ല. എന്റെ കാര്യങ്ങളെല്ലാം ചെറിയ പ്രായത്തില്‍ അച്ഛനാണ് തീരുമാനിച്ചിരുന്നത്. അച്ഛന്റെ മരണശേഷം വിജയന്‍ ചേട്ടന്‍ ജീവിതത്തിലേക്ക് വന്നു. പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയന്‍ ചേട്ടനാണ്. ഞാന്‍ അന്നും ഇന്നും അനുസരിച്ചു പോകുന്ന കൂട്ടത്തിലാണ്. അതാണ് എന്റെ പ്രകൃതം. തീരുമാനമെടുക്കാനുള്ള ഒരു കഴിവ് ഇല്ലെന്നാണ് ചിത്ര പറയുന്നത്.എനിക്ക് വളരാന്‍ വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ അറിഞ്ഞു തന്നത് വിജയന്‍ എന്ന എന്റെ ഭര്‍ത്താവാണ്. ഒരുപാട് പേരോട് നോ പറയാന്‍ മടി വരുമ്പോള്‍, അത് എങ്ങനെ പറയുമെന്ന് പേടി തോന്നുമ്പോള്‍ വിജയന്‍ ചേട്ടനെ പോലെ ഒരാള്‍ തന്നെ വേണം എനിക്കു വേണ്ടി ചീത്തയാവാന്‍. നേരെ വാ നേരെ പോ സ്വഭാവക്കാരനാണ് അദ്ദേഹം.

എന്നാല്‍ എത്രത്തോളം സഹകരിക്കുമോ അത്രത്തോലം വിട്ടുവീഴ്ചയും ചെയ്യുമെന്നും ചിത്ര പറയുന്നു.ഓഡിയോ ട്രാക്‌സ്, കൃഷ്ണ ഡിജി ഡിസൈന്‍ സ്റ്റുഡിയോ ഒക്കെ തുടങ്ങിയത് വിജയന്‍ ചേട്ടന്റെ തീരുമാനത്തിലാണെന്നാണ് ചിത്ര പറയുന്നത്. കല്യാണം കഴിക്കുമ്പോള്‍ വിജയന്‍ ചേട്ടന്‍ അലിന്‍ഡ് എന്ന സ്ഥാപനത്തില്‍ എന്‍ജിനീയറാണ്. അച്ഛന്റെ രോഗം വല്ലാതെ മൂര്‍ച്ഛിച്ച് വരുന്ന സമയമായിരുന്നു. കല്യാണം ഉറപ്പിച്ച് അഞ്ചാം ദിവസം അച്ഛന്‍ മരിച്ചു.


പിന്നെ എന്നെ കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. എനിക്കു വേണ്ടി ജോലി പോലും ഉപേക്ഷിച്ച് കൂടെ നില്‍ക്കുകയായിരുന്നുവെന്നും ചിത്ര പറയുന്നു.

എനിക്ക് വേണ്ടി ഒരു സ്റ്റുഡിയോ വേണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഇന്ന് കയറിയ ഈ പടവുകളെല്ലാം അദ്ദേഹം ഒപ്പം ഉണ്ടായതു കൊണ്ട് മാത്രമാണെന്നും ചിത്ര പറയുന്നുണ്ട്. 1988 ലായിരുന്നു ചിത്രയുടെ വിവാഹം. ഇരുവര്‍ക്കും നന്ദന എന്നൊരു മകള്‍ ജനിച്ചിരുന്നു. എന്നാല്‍ 2011 ല്‍ ഈ മകളെ ഇരുവര്‍ക്കും നഷ്ടമായി. സംഗീത ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ട കെഎസ് ചിത്ര പല ഭാഷകളിലും പാടിയിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, വിദേശ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. ആറ് തവണ ദേശീയ പുരസ്‌കാരം നേടിയ ചിത്രയെ രാജ്യം പത്മശ്രീയും പത്മഭൂഷനും നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

More in Movies

Trending