Actress
ചിത്ര മരിച്ച് മുപ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും പോയി; അദ്ദേഹം ആശ്രമിത്തിലായിരുന്നു, മകളുടെ കാര്യങ്ങള്‍ നോക്കാന്‍ ചിത്ര ഏല്‍പ്പിച്ചത് ഞങ്ങളെ!; കുട്ടി പത്മിനി
ചിത്ര മരിച്ച് മുപ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും പോയി; അദ്ദേഹം ആശ്രമിത്തിലായിരുന്നു, മകളുടെ കാര്യങ്ങള്‍ നോക്കാന്‍ ചിത്ര ഏല്‍പ്പിച്ചത് ഞങ്ങളെ!; കുട്ടി പത്മിനി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ചിത്ര. 1975 ല്‍ പുറത്തിറങ്ങിയ കല്യാണ പന്തലില്‍ സിനിമയിലൂടെയാണ് ചിത്ര മലയാള സിനിമയിലെത്തിയത്. ആട്ടകലശം എന്ന ചിത്രത്തിലെ കഥാപാത്രമാണ് ചിത്രയെ ശ്രദ്ധയയാക്കുന്നത്്. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ ചിത്രയ്ക്ക് സാധിച്ചു. പത്താമുദയം, ഒരു വടക്കന്‍ വീരഗാഥ, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത്, അമരം, പൊന്നുച്ചാമി, ദേവാസുരം, ഏകലവ്യന്‍, പാഥേയം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ പ്രശംസ നേടിയരുന്നു.
2001 ല്‍ റിലീസ് ചെയ്ത സൂത്രധാരനായിരുന്നു ചിത്രയുടെ അവസാന മലയാള ചിത്രം. പിന്നീട് തമിഴ് സീരിയലുകളില്‍ മാത്രമാണ് അഭിനയിച്ചത്. ചെന്നൈയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിത്രയുടെ അപ്രതീക്ഷിത വിയോഗം. 1990 ലായിരുന്നു ചിത്രയുടെ വിവാഹം. വിജയരാഘവന്‍ എന്നാണ് ചിത്രയുടെ ഭര്‍ത്താവിന്റെ പേര്. ചിത്രയുടെ വിയോഗത്തിന് പിന്നാലെ ഭര്‍ത്താവും മരണപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രയുടെ ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി കുട്ടി പദ്മിനി. ചിത്ര പോയതിന് ശേഷം മകളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിച്ചു. ഈ സമയത്ത് ചിത്രയുടെ ഭര്‍ത്താവ് വീട്ടില്‍ തനിച്ചാകും എന്ന അവസ്ഥ ആയതിനാല്‍ അദ്ദേഹത്തെ ഒരു വൃദ്ധസദനത്തില്‍ കൊണ്ടുപോയി വിട്ടിരുന്നു. മോള്‍ ഹോസ്റ്റലില്‍ ആയത് കൊണ്ട് വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല അദ്ദേഹത്തെ നോക്കാന്‍. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും കുട്ടി പത്മിനി പറഞ്ഞു.
ചിത്രയുടെ വീടിന്റെ താഴത്തെ നില വാടകയ്ക്ക് കൊടുത്തേക്കുവായിരുന്നു. എന്നാല്‍ മുകളിലത്തെ നിലയില്‍ അച്ഛനെ നിര്‍ത്താന്‍ ചിത്രയുടെ മകള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അതിനൊരു കാരണം ഉണ്ട്. ചിത്ര മരിക്കുന്നതിന് ഒരു നാലുമണിക്കൂര്‍ മുന്‍പ് ചിത്ര എന്നെ വിളിച്ച് സംസാരിച്ചിരുന്നു. വീട്ടിലെ ഒരു വെള്ളിപ്പാത്രം കാണുന്നില്ല എന്നതായിരുന്നു അവിടുത്തെ പ്രശ്‌നം. അതിന്റെ പേരില്‍ അവിടെയൊരു വഴക്ക് നടന്നിരുന്നു. വഴക്കിനു കാരണം അച്ഛന്‍ ആയതുകൊണ്ടാണ് മോള്‍ക്ക് അച്ഛനോട് ദേഷ്യം ഉണ്ടായിരുന്നതായും പദ്മിനി പറയുന്നു.
വിജയരാഘവന് നല്ല പ്രായമായിരുന്നു. പ്രായത്തിന്റേതായ കുറെ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നു. അതിനാല്‍ തനിയെ ജീവിക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് ആശ്രമത്തില്‍ കൊണ്ടുപോയി വിട്ടത്. എന്റെ സുഹൃത്താണ് ആ ആശ്രമം നടത്തിയിരുന്നത്. ചിത്രയുടെ വിയോഗവും ആരോഗ്യപ്രശ്‌നങ്ങളും നല്‍കിയ വിഷമം കൊണ്ടായിരിക്കണം. ചിത്ര മരിച്ച് മുപ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വിജയരാഘവനും പോയി കുട്ടി പത്മിനി പറയുന്നു.
തനിക്കെന്തെങ്കിലും സംഭവിച്ചാലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് ചിത്ര ആഗ്രഹിച്ചിരുന്നു. എന്റെ കുടുംബത്തേക്കാളും നിങ്ങളെയും ശരണ്യ പൊന്‍വണ്ണനെയും വിശ്വസിക്കുന്നു എന്നാണ് പറഞ്ഞത്. ദയവ് ചെയ്ത് രണ്ട് പേരും എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മകള്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുക്കണമെന്ന് ചിത്ര പറഞ്ഞിരുന്നുവെന്നാണ് പദ്മിനി പറയുന്നത്.
കൂടാതെ ഏതൊക്കെ അക്കൗണ്ടുകളില്‍ എന്തൊക്കെയുണ്ടെന്ന് പറഞ്ഞ് തന്നു. രാമചന്ദ്ര കോളേജില്‍ ചിത്രയുടെ മകള്‍ക്ക് ശരണ്യ പൊന്‍വണ്ണന്‍ സീറ്റ് വാങ്ങിക്കൊടുത്തു. ഞാനും പൊന്‍വണ്ണന്‍ സാറും പോയി ചിത്രയുടെ വീടിന്റെ താഴെ വാടകയ്ക്ക് താമസിക്കുന്നവരുമായുള്ള എഗ്രിമെന്റ് മകളുടെ പേരിലേക്ക് മാറ്റി. മാസം ഒരുലക്ഷം രൂപ വരുന്ന രീതിയില്‍ എല്ലാം ഏര്‍പ്പാട് ചെയ്തു. മുകള്‍ ഭാഗം വാടകയ്ക്ക് കൊടുത്തില്ല.
അമ്മ കഴിഞ്ഞ വീടാണ്, ഞാന്‍ ഹോസ്റ്റലില്‍ ആയാലും അമ്മയുടെ ഓര്‍മ്മയ്ക്കായി ഇതിവിടെ ഇരിക്കട്ടെ എന്നായിരുന്നു മകള്‍ പറഞ്ഞത്. മാസത്തില്‍ ഒരു ദിവസം അവള്‍ വിളിക്കും. അമ്മയെ പോലെ ആകില്ല എന്നറിയാം. എന്നാലും അവള്‍ക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ആന്റി ആയിട്ട് ഞാനും പൊന്‍വണ്ണനും ശരണ്യയുമെക്കെയുണ്ട്. അവള്‍ ഇപ്പൊ മെഡിസിന്‍ മൂന്നാം വര്‍ഷം പഠിക്കുകയാണ് എന്നും കുട്ടി പത്മിനി കൂട്ടിച്ചേര്‍ത്തു.