Connect with us

നായികാ നായകൻ: ആരാകും വിജയി ?! അഡിസും വിൻസിയുമോ ?! അതോ പേർളിയെ പോലെ ഇവരും തഴയപ്പെടുമോ ?!

Malayalam Articles

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയുടെ ഫൈനൽ എപ്പിസോഡാണ് നാളെ. ആരാകും വിജയി എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാം. ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥികളാണ് അഡിസും വിൻസിയും. ഇവർ തന്നെ വിജയികൾ ആകണമെന്ന ആഗ്രഹമാണ് മിക്കവർക്കും ഉള്ളത്.

ഈ റിയാലിറ്റി ഷോയുടെ തുടക്കത്തിൽ തന്നെ ഒരുപാട് കാഴ്ചക്കാരുടെ മനസ്സിൽ ഇടം നേടിയ ജോഡികളായിരുന്നു ആഡിസും വിൻസിയും. എപ്പോൾ ഒരുമിച്ച് വന്നാലും ഒരുപാട് നല്ല പെർഫർമൻസുകൾ ഇവർ നൽകാറുണ്ട്. ഓൺ സ്ക്രീൻ കെമിസ്ട്രിയിലും ഈ ജോഡി കിടിലൻ തന്നെ ആയിരുന്നു.

എന്നാൽ സാധാരണ റിയാലിറ്റി ഷോകളിൽ കാണുന്ന പോലെ ഒരുപാട് പിന്തുണയുള്ളവരെ മാറ്റി നിർത്തുന്ന ഒരു രീതി ഇവിടെയും തുടരുമോ എന്ന പേടിയിലാണ് ആഡിസിന്റെയും വിന്സിയുടെയും ആരാധകർ. ലാൽജോസിന്റെ പുതിയ സിനിമയിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ഷോ ആയതിനാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഇല്ലെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. എന്നിരുന്നാലും നാളെ രാത്രിയോടെ തന്നെ നമുക്ക് വിജയികളെ അറിയാൻ സാധിക്കും.

Who will be the winner of Naayika Naayakan

More in Malayalam Articles

Trending

Recent

To Top