മകളുടെ ജനനത്തോടെ ജോലി രാജിവെച്ച് തേജസ്? ഇനി എല്ലാ കാര്യങ്ങളും അവൾ തീരുമാനിക്കും…..
By
നടിയായും നർത്തകിയായും റിയാലിറ്റി ഷോ താരമായും ഒക്കെ മലയാളികൾക്ക് സുപരിചിതയാണ് മാളവിക കൃഷ്ണ ദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ എത്തിയ മാളവിക പിന്നീട് നായികാ നായകനിൽ വന്നതോടെയാണ് മലയാളികളുടെ ശ്രദ്ധ നേടിയത്.
മാളവികയുടെ ജീവിതത്തിലും കരിയറിലും ഒരുപാട് വഴിത്തിരിവുകൾ ഉണ്ടായത് നായികാ നായകനിൽ വന്നതിന് ശേഷമാണ്. പിന്നീട് സൂര്യ ടിവിയിലെ പരമ്പരയിൽ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക പിന്നീട് സീരിയൽ ലോകത്ത് അധികകാലം തുടർന്നില്ല.
ശേഷം റിയാലിറ്റി ഷോകളിൽ എത്തിയെങ്കിലും മാളവികയെ നായികാ നായകൻ ഫെയിം എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് മാളവിക വിവാഹിതയാകുന്നത്. വിവാഹം തീരുമാനിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ മാളവിക പങ്കുവെയ്ക്കാറുണ്ട്.
ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് നടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു.
ഈ സന്തോഷവിവരം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടന്നത്. റുത്വി തേജസ് എന്നാണ് കുഞ്ഞിന് മാളവിക പേരിട്ടിരിക്കുന്നത്. മാളവികയെപ്പോലെ തന്നെ ഗുൽസുവെന്ന റുത്വി ഇതിനോടകം ആരാധകരെ സമ്പാദിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ കുഞ്ഞ് പിറന്നശേഷമുള്ള ജീവിതത്തെ കുറിച്ച് പറയുകയാണ് മാളവിക. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ക്യു ആന്റ് എ വഴിയാണ് മാളവിക ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയത്. ഏറെയും ചോദ്യങ്ങൾ ഗർഭകാലവും പ്രസവശേഷമുള്ള മാറ്റങ്ങളെ കുറിച്ചായിരുന്നു.
കുഞ്ഞ് വന്നശേഷമുണ്ടായ ഏറ്റവും വലിയ മാറ്റം എന്താണെന്നായിരുന്നു ആദ്യത്തെ ചോദ്യം. തന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കുഞ്ഞാണെന്നായിരുന്നു മാളവികയുടെ മറുപടി. വലിയ ചെയ്ഞ്ച് എന്താണെന്ന് വെച്ചാൽ എന്റെ ഒരു ദിവസം എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് ഈ ചെറിയ വ്യക്തിയാണ്. എപ്പോൾ എഴുന്നേൽക്കണം, കുളിക്കണം, ഭക്ഷണം കഴിക്കമെന്ന് തുടങ്ങി എല്ലാം തീരുമാനിക്കുന്നത് ഗുൽസുവാണ്. അതൊരു വലിയ മാറ്റമാണെന്ന് മാളവിക പറഞ്ഞു.
അടുത്ത ചോദ്യം തേജസിന്റെ ലോങ് ലീവിന് പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചായിരുന്നു. കുഞ്ഞ് വന്നതോടെ തേജസ് ജോലി രാജിവെച്ചോയെന്ന് വരെ ചോദ്യങ്ങളുണ്ടായിരുന്നു. ഈ ചോദ്യത്തിന് തേജസ് തന്നെയാണ് വീഡിയോ വഴി മറുപടി പറഞ്ഞത്.
നാട്ടിൽ വന്നപ്പോൾ മുതൽ എപ്പോഴാണ് തിരിച്ച് പോകുന്നതെന്ന ചോദ്യം ഞാൻ കേൾക്കുന്നുണ്ട്. ജോലി രാജിവെച്ചോയെന്ന ചോദ്യവും കേൾക്കുന്നുണ്ട്. ഞാൻ ജനുവരിയിലോ ഫെബ്രുവരിയിലോ തിരികെ ജോലിക്ക് പോകും.
എല്ലാവരും സന്തോഷിച്ചാട്ടേ… എന്ന് സരസമായാണ് തേജസ് പറഞ്ഞത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് തേജസ്. തന്റേത് സിസേറിയനായിരുന്നു എന്നും മാളവിക പറഞ്ഞു. ഗർഭകാലത്ത് തന്റെ ശരീരഭാരം പത്ത് കിലോ കൂടി വർധിച്ചിരുന്നുവെന്നും മാളവിക പറഞ്ഞു.
വയറ് കുറയാൻ മുറുക്കി കെട്ടി വെക്കാറുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. നമ്മുടെ ചുറ്റുമുള്ളവർ ഒരുപാട് ഭക്ഷണം കഴിക്കാൻ നമ്മളെ നിർബന്ധിക്കും. രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കണം എന്നൊക്കെ പറയും. പക്ഷെ അതൊന്നും കേൾക്കരുത്. എന്നാൽ തന്നെ ഗർഭകാലത്ത് ശരീരഭാരം അമിതമായി കൂടുന്നത് നിയന്ത്രിക്കാൻ പറ്റും.
പക്ഷെ നമുക്ക് ആവശ്യമായ പോഷകാഹാരങ്ങളെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തണം എന്നും മാളവിക പറഞ്ഞു. ഞാൻ ഒരു അമ്മയായി എനിക്ക് ഒരു കുട്ടിയുണ്ടെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന ഫീലാണ്. എങ്ങനെ നിങ്ങൾക്ക് വിവരിച്ച് തരണമെന്ന് എനിക്ക് അറിയില്ല.
ആദ്യമായി അമ്മയായതിന്റെ ചെറിയ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. അതൊക്കെ മറികടന്ന് അമ്മയെന്ന മൊമന്റ് എഞ്ചോയ് ചെയ്യുകയാണെന്നും മാളവിക പറയുന്നു. അച്ഛനെ മിസ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തോട് പിന്നീട് മാളവിക പ്രതികരിച്ചത്.
എന്നെ സ്വയം പര്യാപ്തയാക്കാൻ ഒരുപാട് ശ്രമിച്ച ഒരാളായിരുന്നു അച്ഛൻ. ഞാൻ ഡ്രൈവിങ് പഠിച്ചിരിക്കണം, നീന്തൽ അറിയണം, ബെക്ക് ഓടിക്കാൻ അറിയണം എന്നൊക്കെ അച്ഛനുണ്ടായിരുന്നു. സ്റ്റേജ് ഫിയർ എനിക്ക് ഇല്ലാതിരിക്കാൻ ഒട്ടുമിക്ക സ്റ്റേജുകളിലേക്കും അച്ഛൻ എന്നെ ഉന്തി തള്ളിവിട്ടു.
എന്റെ ഇൻഹിബിഷൻസ് അച്ഛനാണ് ഇല്ലാതാക്കിയത്. ഇക്കാര്യങ്ങളൊക്കെ ഗുൽസുവിന്റെ ജീവിതത്തിലും ചെയ്യണമെന്ന് എനിക്കുണ്ട്. അച്ഛന്റെ ഗുണങ്ങളിൽ ഞാൻ എടുക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പറഞ്ഞാൽ തീരില്ലെന്നും താരം കൂട്ടിച്ചേർത്തു. മകൾക്ക് ഗുൽസുവെന്ന ഓമനപ്പേരിട്ടത് നടി ശിൽപ ബാലയാണെന്നും മാളവിക വെളിപ്പെടുത്തി.